SignIn
Kerala Kaumudi Online
Saturday, 27 July 2024 9.33 AM IST

''നിങ്ങൾ വിമാനസഞ്ചാരിയെങ്കിൽ സീറ്റിലിരുന്നാൽ ദയവുചെയ്ത് ചെയ്യേണ്ടത്'', ഒരു യാത്രികന്റെ കുറിപ്പ്

flight

ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രയ്ക്കിടെ സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ആകാശച്ചുഴിയില്‍പ്പെടുകയും ഒരു യാത്രികന്‍ മരിക്കുകയും ചെയ്ത സംഭവം ഞെട്ടലോടെയാണ് ലോകം കേട്ടത്. വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് രംഗത്ത് വരികയും ചെയ്‌തു. ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് സര്‍വീസ് നടത്തുന്ന സിംഗപ്പൂര്‍ എയര്‍ലൈന്‍സ് ബോയിംഗ് 777-300ER വിമാനത്തില്‍ 211 യാത്രക്കാരും 18 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. 37,000 അടി ഉയരത്തിലെത്തിയപ്പോള്‍ ആകാശച്ചുഴില്‍പ്പെട്ട് വിമാനം ആടി ഉലയുകയും യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേല്‍ക്കുകയും ഹൃദയാഘാതത്തില്‍ ഒരു യാത്രികന്‍ മരിക്കുകയും ചെയ്തിരുന്നു.

സമാനമായ അനുഭവം നേരിടേണ്ടി വന്നത് വിവരിക്കുകയാണ് നിർമ്മാതാവും വ്യവസായിയുമായ ജോളി ജോസഫ്. വർഷങ്ങൾക്ക് മുമ്പ് നടന്ന അനുഭവമാണ് അദ്ദേഹം വിവരിക്കുന്നത്. ഓരോ വിമാനയാത്രികനും ശ്രദ്ധിക്കേണ്ട കാര്യവും ജോളി ജോസഫ് കുറിപ്പിൽ വ്യക്തമാക്കുന്നു.

''അപൂർവങ്ങളിൽ അപൂർവമായ സംഭവത്തിൽ, ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് ഇന്നലെ തിങ്കളാഴ്ച്ച സിംഗപ്പൂരിലേക്ക് പറന്നുയർന്ന എസ്‌ക്യു 321 എന്ന വിമാനം വഴിമധ്യേയുണ്ടായ ആകാശചുഴിയിൽ (AIR POCKET ) വീഴുകയും കടുത്ത പ്രക്ഷുബ്ധത (TURBULANCE ) മൂലം വെറും അഞ്ചു മിനിറ്റുള്ളിൽ 37000 അടിയിൽ നിന്നും 31000 അടിയിലേക്ക് കൂപ്പുകുത്തുകയും , അതിഭീകരമായി അലറി കരഞ്ഞു ഭയന്നുപോയ യാത്രക്കാരിൽ 73 കാരനായ ഒരു ബ്രിട്ടീഷുകാരൻ സംഭവത്തിനിടെ ഹൃദയാഘാതം മൂലം മരണമടയുകയും, ഏഴ് പേർക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും, 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.45 ന് (പ്രാദേശിക സമയം) ലാൻഡ് ചെയ്തു.

ബോയിംഗ് 777-300 ഇആർ വിമാനത്തിൽ 211 യാത്രക്കാരും 18 ജീവനക്കാരും ഉണ്ടായിരുവെന്നും ക്യാബിൻ ക്രൂ പ്രഭാതഭക്ഷണം വിളമ്പുന്നതിനിടെയാണ് വിമാനം ആകാശചുഴിയിൽ വീണതെന്നും റിപ്പോർട്ടുകൾ പറയുന്നു . കാലാവസ്ഥാ റഡാറിൽ നിന്നുള്ള വിവരങ്ങൾ പ്രക്ഷുബ്ധതയൊന്നും കാണിക്കാത്തതിനാൽ പൈലറ്റിന് മുൻകൂർ മുന്നറിയിപ്പ് നൽകാൻ കഴിയാതെ വരുമെന്നും, യാത്രക്കാർ സീറ്റ് ബെൽറ്റ് ധരിക്കാത്ത സാഹചര്യത്തിലാണ് ഇത്തരം പരിക്കുകൾ സംഭവിക്കാറുള്ളതെന്നും വ്യോമയാന വിദഗ്ധർ പറയാറുണ്ട് . കഴിഞ്ഞ വർഷം മേയിൽ ഡൽഹി-സിഡ്‌നി എയർ ഇന്ത്യ വിമാനത്തിൽ പ്രക്ഷുബ്ധത മൂലം നിരവധി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു.

വർഷങ്ങൾക്ക് മുൻപ് ചെന്നൈയിൽ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ട ബ്രിട്ടീഷ് എയർവെസിന്റെ വിമാനം വഴിമധ്യേയുണ്ടായ AIR POCKET ൽ വീണതും, ടോയ്‌ലെറ്റിൽ ഉണ്ടായിരുന്ന എന്റെ കണ്ണട പൊട്ടി നെറ്റിയിലും മേലെയിടിച്ച് തലയിലും പരിക്കുപറ്റിയ ഭയന്ന് വിറച്ചുപോയ എനിക്ക് അടിയന്തിരമായി വിമാനമിറക്കിയ ദുബായ് എയർപോർട്ടിൽ നൽകിയ ആരോഗ്യപരിരക്ഷണവും ശുശ്രുഷയും മറക്കില്ലൊരിക്കലും .. ! അതിൽപിന്നെ, വണ്ടിയിൽ കയറിയാൽ സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒരൊറ്റ ഉറക്കമാണ് , ആകാശം ഇടിഞ്ഞു വീണാലും ഞാൻ ഉറങ്ങും ...! അതിനുള്ള 'സൂത്രങ്ങൾ ' ഞാനെന്നെത്തന്നെ പരിശീലിപ്പിച്ചിട്ടുണ്ട് ...!

നിങ്ങൾ വിമാന സഞ്ചാരിയെങ്കിൽ, സീറ്റിലുരുന്നാൽ ദയവുചെയ്ത് സീറ്റ് ബെൽറ്റ് ധരിക്കുക..യാത്രക്കിടയിൽ അത്യാവശ്യത്തിനല്ലാതെ യാതൊരു കാരണവശാലും സീറ്റ് ബെൽറ്റ് അഴിക്കരുത്.. ഇനി ഏതെങ്കിലും ആവശ്യത്തിന് സീറ്റിൽ നിന്നും എഴുന്നേൽക്കണം എന്ന് തോന്നിയാൽ ആദ്യം വിമാനം കുലുങ്ങാതെ പറക്കുന്നുണ്ടെന്നും സീറ്റ് ബെൽറ്റ് അടയാളം കാണിച്ചിട്ടില്ലെന്നും ഉറപ്പു വരുത്തുക ..! എന്തൊക്കെയായാലും മറ്റുള്ള സൗകര്യങ്ങളെക്കാൾ ഇന്നും ലോകത്തിലെ ഏറ്റവും സുരക്ഷിതമായ യാത്ര സൗകര്യമാണ് വിമാനയാത്രകൾ ... !''

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AIR CRAFT, SQ 321, JOLLY JOSEPH
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.