ചാലക്കുടി: സംഹാരതാണ്ഡവമാടുന്ന അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ തിക്കും തിരിക്കും. ഇന്നലെ 3400 സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തിയെന്നാണ് വനം വകുപ്പിന്റെ കണക്ക്. ഇവരിൽ സ്ത്രീകളും കുട്ടികളും ധാരാളം.
പെരിങ്ങൽക്കുത്ത് ഡാമിൽ നിന്നും വലിയതോതിൽ വെള്ളം തുറന്നുവിട്ടതാണ് ഈ വർഷത്തെ ഏറ്റവും വലിയ കുതിച്ചുപായലിന് അതിരപ്പിള്ളി വെള്ളച്ചാട്ടം സാക്ഷ്യം വഹിച്ചത്. നേരം പുലർച്ചെ നിറഞ്ഞൊഴുകുന്ന ചാലക്കുടിപ്പുഴ കണ്ടപ്പോൾ തന്നെ സഞ്ചാരികൾ അതിരപ്പിള്ളിയിലേക്ക് തിരിച്ചു. ക്രമാതീതമായി വെള്ളമുള്ളതിനാൽ പുഴയുടെ അടുത്തേക്ക് സഞ്ചാരികളെ വിടാതിരിക്കാൻ വി.എസ്.എസ് പ്രവർത്തകർ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നു.
വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്ന കാഴ്ച ആവോളം ആസ്വദിക്കുകയായിരുന്നു ജനം. 2019ന് ശേഷം വള്ളച്ചാട്ടത്തിന്റെ ഏറ്റവും വലിയ കുതിച്ചുചാട്ടമായിരുന്നു ഇന്നലത്തേത്. വടക്ക് നിന്നും തെക്ക് ഭാഗം വരെയുള്ള വെള്ളച്ചാട്ടത്തിന്റെ എല്ലാ ഭാഗത്ത് കൂടിയും വെള്ളം ഒഴുകുന്നുണ്ട്. ചാർപ്പ വെള്ളച്ചാട്ടം കാണാനും ആളുകളെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |