തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദ്യാർത്ഥികളുമായി നടത്തുന്ന 'പരീക്ഷ പേ ചർച്ച"യുടെയും നേതാജി സുഭാഷ്ചന്ദ്ര ബോസിന്റെ ജന്മദിനാഘോഷത്തോടും അനുബന്ധിച്ച് കേന്ദ്രീയ വിദ്യാലയ സംഘടൻ രാജ്യവ്യാപകമായി നടത്തുന്ന ക്വിസ് മത്സരം 23ന് നടക്കും.പേരൂർക്കട പി.എം.ശ്രീ കെ.വി.എസ് എസ്.എ.പിയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടത്തുന്ന മത്സരത്തിൽ ജില്ലയിൽ നിന്നുള്ള 100 വിദ്യാർത്ഥികൾ പങ്കെടുക്കും. മികച്ച 3 ടീമുകൾക്ക് എ.ഐ.ജി ജി.പൂങ്കുഴലി സമ്മാനം നൽകും. പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രചിച്ച എക്സാം വാരിയേഴ്സ് എന്ന പുസ്തകത്തിന്റെ കോപ്പിയും നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |