അസമിൽ എലി ഇറച്ചി വിൽപ്പന പൊടിപൊടിക്കുകയാണ്,​ ഒരു കിലോയ്ക്ക് 200 രൂപ

Wednesday 26 December 2018 9:55 PM IST
rate-meat

കുമരികട്ട(അസം)​: അസമിൽ എലി ഇറച്ചിക്ക് പ്രിയം കൂടി വരുന്നുതായി റിപ്പോർട്ട്. അവിടെയുള്ള ചന്തകളിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്ന വിഭവം എലി ഇറച്ചിയാണെന്നാണ് വ്യാപാരികൾ പറയുന്നത്. കിലോയ്ക്ക് 200 രൂപയ്ക്കാണ് എലി ഇറച്ചി ചന്തയിൽ വിറ്റുപോകുന്നത്.

ഞായറാഴ്ചകളിലെ ചന്തകളിൽ എലി ഇറച്ചി വിൽപ്പന മൂലം വലിയൊരു തുകയാണ് വ്യാപാരികൾക്ക് ലാഭമായി ലഭിക്കുന്നത്. അവിടുത്തെ ഉൾഗ്രാമങ്ങളിലെ ആദിവാസി കർഷകരാണ് എലികളെ പിടിച്ച് വ്യാപാരികൾക്ക് നൽകുന്നത്. കൃഷിസ്ഥലത്ത് നാശം വരുത്തുന്ന എലികളെ കെണിവച്ച് പിടിച്ച് വ്യാപാരികൾക്ക് വിൽക്കുകയാണ് ചെയ്യുന്നത്. തേയില തോട്ടങ്ങളിലെ തൊഴിലാളികർക്ക് ജോലി കുറയുന്ന സമയത്തുള്ള ഏക വരുമാന മാർഗമാണിത്.

കോഴിയിറച്ചിയേക്കാളും അവർക്ക് പ്രിയം എലിയിറച്ചിയോടെന്നാണ് വ്യാപാരികൾ പറയുന്നത്. മസാല പുരട്ടിയതിനോടാണ് ആവശ്യക്കാർ കൂടുതൽ. അവധി ദിവസങ്ങളിൽ എലി ഇറച്ചിക്ക് ആവശ്യക്കാർ ഏറിവരുന്നു. ദിനം പ്രതി എലി ഇറച്ചിയോടുള്ള പ്രിയം കൂടുവരുന്നതായി വ്യാപാരികൾ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE