അതിജീവനത്തില്‍ കേരളം കാട്ടിയ ഐക്യം പ്രശംസനീയം എന്ന് മുഖ്യമന്ത്രി

Wednesday 05 December 2018 5:09 PM IST
kaumudy-news-headlines

1. അതിജീവനത്തില്‍ കേരളം കാട്ടിയ ഐക്യം പ്രശംസനീയം എന്ന് മുഖ്യമന്ത്രി. കേന്ദ്രത്തിന് എതിരെ പ്രതിപക്ഷം പ്രതികരിച്ചത് നന്നായി. പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് ആദ്യഘട്ട ധനസഹായം ആയി ഒരു ലക്ഷം രൂപ നല്‍കി. 15,845 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വെള്ളം കയറിയ വീടുകളില്‍ 10,000 രൂപ ധനസഹായം നല്‍കി

2. കേന്ദ്ര ഇടപെടലിലൂടെ നഷ്ടമായത് 1000 കോടി രൂപ. മോദി ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോള്‍ വിദേശ സഹായം സ്വീകരിച്ചിട്ടുണ്ട്. സാലറി ചലഞ്ചിന്റെ പേരില്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. അതൊന്നും സര്‍ക്കാരിന്റെ നയമല്ല. സാലറി ചലഞ്ചിലൂടെ 1500 കോടിരൂപ ലഭിക്കും എന്നാണ് പ്രതീക്ഷിച്ചത്. സമ്മത പത്രം വേണമെന്ന് പറഞ്ഞത് സൗകര്യത്തിനു വേണ്ടി എന്നും മുഖ്യമന്ത്രി നിയമ സഭയെ അറിയിച്ചു

3. നവ കേരള നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ പൂര്‍ണ്ണ പരാജയം എന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തര പ്രമേയം ചര്‍ച്ച ചെയ്ത് നിയമ സഭ. അടിയന്തര പ്രമേയം വി.ഡി. സതീശന്‍ അവതരിപ്പിച്ചു. ദുരിതാശ്വാസത്തില്‍ പാളിച്ച ഉണ്ടായെന്നും. അര്‍ഹരായവര്‍ക്കു പോലും ഇതുവരെ സഹായം എത്തിയിട്ടില്ല എന്നും വി.ഡി. സതീശന്‍ കുറ്റപ്പെടുത്തി. പ്രളയത്തെ കുറിച്ചുള്ള യു.എന്‍ റിപ്പോര്‍ട്ട് പുറത്തു വിടണം എന്ന് രമേശ് ചെന്നിത്തല.

4. സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കാണണം. സാലറി ചലഞ്ചിന്റെ പേരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ രണ്ടുതട്ടിലാക്കി. മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും ബാങ്കുകള്‍ ജപ്തി നടപടികള്‍ തുടരുക ആണ് എന്നും ചെന്നിത്തല. യു.എ.ഇയില്‍ നിന്ന് 700 കോടി കിട്ടും എന്ന് മുഖ്യമന്ത്രിയോട് ആര് പറഞ്ഞു. വീഴ്ചകള്‍ പരിഹരിച്ച് മുന്നോട്ട് പോകണം എന്നും പ്രതിപക്ഷ നേതാവ്. പ്രളയാനന്തര സഹായം നാല് ലക്ഷത്തില്‍ നിന്ന് ആറ് ലക്ഷം ആക്കണം എന്ന് അന്‍വര്‍ സാദത്ത് എം.എല്‍.എ. ദുരന്ത നിവാരണ വിഭാഗം പരാചയം എന്ന് കെ.എന്‍.എ ഖാദറും. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ വിവേചനം കാട്ടി എന്ന് ഒ. രാജഗോപാല്‍

5. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തെ ഭരണ പക്ഷ എം.എല്‍.എമാര്‍ നേരിട്ടത് രൂക്ഷമായ ഭാഷയില്‍. നവ കേരള നിര്‍മ്മാണത്തില്‍ യു.ഡി.എഫ് രാഷ്ട്രീയം കളിച്ചെന്ന് സജി ചെറിയാന്‍ എം.എല്‍.എ. സാലറി ചലഞ്ച് തകര്‍ത്തു. പ്രളയത്തെ നേരിടാന്‍ സര്‍ക്കാര്‍ കാഴ്ച വച്ചത് മികച്ച പ്രവര്‍ത്തനം. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ രാഷ്ട്രീയം കലര്‍ത്തിയവര്‍ ഘോര ഘോരം പ്രസംഗിക്കുന്നു. പ്രളയത്തെ നേരിടാന്‍ സര്‍ക്കാര്‍ കാഴ്ച വച്ചത് സമാനതകളില്ലാത്ത പ്രവര്‍ത്തനം എന്നും സജി ചെറിയാന്‍.

6. പ്രതിപക്ഷത്തിന് കേരളത്തെ കരകയറ്റാന്‍ ശ്രമിച്ച കൂട്ടായ്മ കണ്ടുണ്ടായ ഭയം എന്ന് യു. പ്രതിഭ എം.എല്‍.എ. കുട്ടനാടിലെ മുഴുവന്‍ വീടുകളിലും സര്‍ക്കാര്‍ 10,000 രൂപ സമയ ബന്ധിതമായി എത്തിച്ചു. മത്സ്യ തൊഴിലാളികളെ വി.ഡി. സതീശന്‍ എം.എല്‍.എ അപമാനിച്ചു. ആദ്യ ഘട്ടമായി സര്‍ക്കാര്‍ നല്‍കിയ മൂന്നു കോടി രൂപ മത്സ്യ തൊഴിലാളികള്‍ തിരികെ നല്‍കി. ബോട്ടുടമകള്‍ക്ക് കേടുപാടുകള്‍ പരിഹരിക്കാനുള്ള നിര്‍ദ്ദേശം നല്‍കി. ഇതിനായി 3.25 കോടി രൂപ നല്‍കി എന്നും യു. പ്രതിഭ. പ്രധാനമന്ത്രി നരേന്ദ്രമോദി പട്ടേല്‍ പ്രതിമ അനാച്ഛാദനം ചെയ്ത ദിവസം ഓഖി ചുഴലിക്കാറ്റ് കശക്കി എറിഞ്ഞവര്‍ക്ക് 122 വീടുകള്‍ നല്‍കിയ നടപടി പ്രതിപക്ഷം കണ്ടില്ലെന്ന് നടിച്ചു എന്നും ആരോപണം

7. ക്രിസ്റ്റ്യന്‍ മിഷേലിനെ ഇന്ത്യയില്‍ എത്തിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. വി.വി.ഐ.പി ഹെലികോപ്റ്റര്‍ അഴിമതി നടന്നത് യു.പി.എ ഭരണ കാലത്ത് ആയിരുന്നു. ബി.ജെ.പി അധികാരത്തില്‍ ഏറിയപ്പോള്‍ ഈ അഴിമതിയെ കുറിച്ച് അന്വേഷണം നടത്തി. പ്രതികളില്‍ ഒരാളെ പിടികൂടി. ഇയാള്‍ സംസാരിച്ചു തുടങ്ങിയാല്‍ മാത്രമേ രഹസ്യങ്ങള്‍ എന്തെല്ലാം എന്ന് പുറത്തു പറയാന്‍ ആവൂ എന്നും നരേന്ദ്രമോദി

8. യു.പി.എ ഭരണ കാലത്ത് ഇറ്റലി ആസ്ഥാനമായ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കമ്പനിയില്‍ നിന്ന് 3600 കോടി രൂപ മുടക്കി 12 ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നു എന്നാണ് കേസ്. എ.കെ.ആന്റണി പ്രതിരോധ മന്ത്രി ആയിരിക്കെ ആണ് ആരോപണം ഉയര്‍ന്നതും അന്വേഷണം ആരംഭിച്ചതും. വെസ്റ്റ് ലാന്‍ഡ് കമ്പനിയ്ക്കു വേണ്ടി നേതാക്കളെ സ്വാധീനിക്കാന്‍ ഇടനിലക്കാരന്‍ ആയതി ക്രിസ്റ്റ്യന്‍ മിഷേല്‍ ആണ് എന്ന് സി.ബി.ഐ കണ്ടെത്തി ഇരുന്നു

9. പ്രവാസിയില്‍ നിന്ന് പണം തട്ടിയ കേസില്‍ പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് തിരിച്ചടി. കേസ് ക്രൈംബ്രാഞ്ച് തന്നെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണത്തിന് എതിരായ പുനപരിശോധന ഹര്‍ജി തള്ളി ഹൈക്കോടതി. പുനപരിശോധന നടത്തുന്ന കാരണങ്ങള്‍ ഹര്‍ജിയിലില്ലെന്ന് കോടതി നിരീക്ഷണം. ഉത്തരവ്, ബിസിനസ് പങ്കാളിയാക്കാമെന്ന വാഗ്ദാനം നല്‍കി പ്രവാസി മലയാളിയില്‍ നിന്ന് 50ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍

10. 2012ല്‍ മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റില്‍ പങ്കാളിയാക്കാം എന്ന് വാഗ്ദാനം നല്‍കിയാണ് അന്‍വര്‍ പ്രവാസി മലയാളിയില്‍ നിന്ന് പണം തട്ടിയെടുത്തത്. ഈ കാലയളവില്‍ അന്‍വറിന് മംഗലാപുരത്ത് ക്രഷര്‍ യൂണിറ്റ് ഇല്ലായിരുന്നു എന്ന് രേഖകള്‍. 22 ഏക്കര്‍ സ്ഥലമുണ്ടെന്ന് പറഞ്ഞ അന്‍വറിന് ഒരേക്കര്‍ 87 സെന്റ് ഭൂമി മാത്രമാണ് ഉള്ളതെന്നും തെളിയിക്കുന്ന രേഖകള്‍ പുറത്ത്

11. രാജസ്ഥാന്‍, തെലങ്കാന തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് കലാശകൊട്ട്. ഇരു സംസ്ഥാനങ്ങളിലും വോട്ടര്‍മാര്‍ വെള്ളിയാഴ്ച വിധി എഴുതും. തെലങ്കാന രാഷ്ട്ര സമിതിയും, കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മഹാകൂട്ടായ്മയും തമ്മിലുള്ള പോരാട്ടത്തില്‍ ഫലം പ്രവചനാതീതം. കലാശക്കൊട്ട് ചൂട് പിടിപ്പിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ചന്ദ്രബാബു നായിഡുവും ഇന്ന് വീണ്ടും വേദി പങ്കിടും. ഹിന്ദു വികാരം ആളിക്കത്തിച്ചുള്ള പ്രചരണത്തില്‍ നേട്ടം കൊയ്യാം എന്ന കണക്കുകൂട്ടലില്‍ ആണ് ബി.ജെ.പി. 119 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

12. രാജസ്ഥാനില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈയെങ്കിലും അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ നേടാം എന്ന് വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് ഫലം മോദി സര്‍ക്കാരിന്റെ കൂടെ വിലയിരുത്തലാകും. ഭരിക്കുന്ന പാര്‍ട്ടിയെ അധികാരത്തില്‍ ഏറ്റിലെന്ന പതിവ് ഇക്കുറിയും രാജസ്ഥാന്‍ തെറ്റിക്കില്ലെന്ന് അഭിപ്രായ സര്‍വേകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് രാജസ്ഥാനില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത്. കാര്‍ഷിക മേഖലയിലെ പ്രശന്ങ്ങള്‍ തന്നെ ആണ് സര്‍ക്കാരിന് കടുത്ത വെല്ലുവിളി. 199 സീറ്റുകളിലേക്കാണ് രാജസ്ഥാനില്‍ വിധി എഴുത്ത് നടക്കുന്നത്

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS