തോക്ക് തോൽക്കും കാലം വരും വരെ,​ നാക്ക് തോൽക്കില്ലെടോ..,​ ഭരണകൂടത്തിന്റെ അടിച്ചമർത്തലിനെതിരെ പടുപാട്ട്

Monday 15 April 2019 7:22 PM IST
padupattu

തിരുവനന്തപുരം: ഭരണകൂടത്തിന്റെ ചൂഷണങ്ങളെയും അടിച്ചമർത്തലുകളും കലയിലൂടെയും സാഹിത്യങ്ങളിലൂടെയും നേരിട്ട നാടാണ് കേരളം. രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്കും കലാരൂപങ്ങൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. മുരളി ധരിൻ സംവിധാനം ചെയ്ത് രശ്മി സതീഷ് ആലപിച്ച പടുപാട്ട് എന്ന സംഗീത ആൽബമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.

കണ്ണൻ സിദ്ധാർദിന്റെ വരികൾ ഇതിനോടകം തന്നെ ശ്രദ്ധേയമായിരുന്നു. റെസാ ബാൻഡ് ആണ് പട്ടുപാട്ട് ആൽബം നിർമ്മിക്കുന്നത്. 'ഇന്ത്യയിലെ കലാകാരന്മാർ ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾ നേരിട്ടുകൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ലോകമെമ്പാടും സംഗീതം ക്രിയാത്മകമായി പ്രതിഷേധിക്കാനുള്ള മാർഗമായാണ് ഉപയോഗിക്കുന്നത്'. പടുപാട്ടിന്റെ അണിയറ പ്രവർത്തകർ ഫേസ്ബുക്കിൽ കുറിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA