പാലിക്കപ്പെടണം സ്കൂൾ കലണ്ടർ

Thursday 07 March 2019 12:50 AM IST

school-

അ​ടു​ത്ത​ ​അ​ദ്ധ്യ​യ​ന​വ​ർ​ഷം​ ​ഹൈ​സ്കൂ​ൾ​-​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​ത​ലം​വ​രെ​ 203​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ ​ഉ​റ​പ്പാ​ക്കും​വി​ധ​ത്തി​ലു​ള്ള​ ​അ​ദ്ധ്യ​യ​ന​ ​ക​ല​ണ്ട​റി​ന് ​രൂ​പം​ ​ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്.​ ​ക​ഴി​ഞ്ഞ​ ​കു​റെ​ ​വ​ർ​ഷ​ങ്ങ​ളാ​യി​ ​സ്ഥി​ര​മാ​യി​ ​കേ​ൾ​ക്കു​ന്ന​ ​പ​ല്ല​വി​യാ​ണി​ത്.​ ​ഇ​രു​നൂ​റ് ​പ്ര​വൃ​ത്തി​ ​ദി​ന​ങ്ങ​ളെ​ങ്കി​ലും​ ​നി​ർ​ബ​ന്ധ​മാ​ക്കും​വി​ധ​ത്തി​ലു​ള്ള​ ​ക​ല​ണ്ട​റു​മാ​യി​ട്ടാ​കും​ ​ജൂ​ണി​ൽ​ ​വി​ദ്യാ​ല​യ​വ​ർ​ഷം​ ​തു​ട​ങ്ങു​ന്ന​ത്.​ ​സ്കൂ​ൾ​ ​തു​റ​ക്കേ​ണ്ട​ ​താ​മ​സ​മേ​യു​ള്ളൂ​ ​പ​ല​വി​ധ​ ​കാ​ര​ണ​ങ്ങ​ളാ​ൽ​ ​അ​ദ്ധ്യ​യ​നം​ ​മു​ട​ങ്ങാ​ൻ.​ ​ഇ​രു​നൂ​റു​പോ​യി​ട്ട് ​നൂ​റ്റ​ൻ​പ​തു​ദി​വ​സം​ ​പോ​ലും​ ​പ​ല​ ​സ്കൂ​ളു​ക​ൾ​ക്കും​ ​അ​ദ്ധ്യ​യ​ന​ത്തി​നാ​യി​ ​ല​ഭി​ക്കാ​റി​ല്ല.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​കു​ട്ടി​ക​ൾ​ക്കാ​ണ് ​ഏ​റെ​ ​ന​ഷ്ട​മു​ണ്ടാ​കു​ന്ന​ത്.​ ​സ്വ​കാ​ര്യ​ ​സ്കൂ​ളു​ക​ൾ​ ​അ​വ​ധി​ ​ദി​ന​ങ്ങ​ളി​ലും​ ​ക്ളാ​സു​വ​ച്ച് ​പാ​ഠ​ഭാ​ഗ​ങ്ങ​ൾ​ ​തീ​ർ​ക്കും.​ ​എ​ന്നാ​ൽ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ​ഇ​ക്കാ​ര്യ​ത്തി​ൽ​ ​പ​രി​മി​തി​ക​ൾ​ ​പ​ല​താ​ണ്.


കു​ട്ടി​ക​ളെ​ ​പ​ഠി​ക്കാ​ൻ​ ​വി​ടാ​തെ​ ​പ​ഠി​പ്പു​മു​ട​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തി​ൽ​ ​എ​ല്ലാ​ ​ക​ക്ഷി​ക​ളും​ ​മ​ത്സ​ര​ത്തി​ലാ​ണ്.​ ​വി​ദ്യാ​ല​യ​വ​ർ​ഷം​ ​തു​ട​ങ്ങു​മ്പോ​ൾ​ത്ത​ന്നെ​ ​പാ​ർ​ട്ടി​ക​ൾ​ ​ഉൗ​ഴം​ ​വ​ച്ച് ​പ​ഠി​പ്പു​മു​ട​ക്കു​സ​മ​ര​വു​മാ​യി​ ​രം​ഗ​ത്തെ​ത്താ​റു​ണ്ട്.​ ​കു​ട്ടി​ക​ൾ​ ​മാ​ത്ര​മ​ല്ല​ ​അ​ദ്ധ്യാ​പ​ക​രും​ ​രാ​വി​ലെ​ ​സ്കൂ​ളി​ലെ​ത്തു​ന്ന​ത് ​ഇ​ന്ന് ​പ​ഠി​പ്പു​മു​ട​ക്കു​ണ്ടോ​ ​എ​ന്ന് ​അ​ന്വേ​ഷി​ച്ചു​കൊ​ണ്ടാ​വും.​ 203​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ക്കാ​യി​ ​സ​മ​യ​പ്പ​ട്ടി​ക​യു​ണ്ടാ​ക്കി​ ​കാ​ത്തി​രി​ക്കു​മ്പോ​ൾ​ ​ആ​ദ്യം​ ​ഉ​റ​പ്പാ​ക്കേ​ണ്ട​ത് ​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ​ ​പി​ന്തു​ണ​യും​ ​സ​ഹാ​യ​വു​മാ​ണ്.​ ​എ​ന്തി​ന്റെ​ ​പേ​രി​ലാ​യാ​ലും​ ​പ​ഠി​പ്പു​മു​ട​ക്ക് ​എ​ന്ന​ത് ​ഏ​റ്റ​വും​ ​അ​വ​സാ​ന​ത്തെ​ ​സ​മ​ര​മു​റ​യേ​ ​ആ​കാ​വൂ.​ ​വി​ദ്യാ​ർ​ത്ഥി​ ​സം​ഘ​ട​ന​ക​ളു​ടെ​ ​പ​ഠി​പ്പു​മു​ട​ക്കു​കാ​ര​ണം​ ​മു​ട​ങ്ങു​ന്ന​ ​സാ​ദ്ധ്യാ​യ​ ​ദി​ന​ങ്ങ​ളു​ടെ​ ​പ​ല​മ​ട​ങ്ങു​വ​രും​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ ​മ​ത്സ​രി​ച്ചു​ന​ട​ത്തു​ന്ന​ ​ഹ​ർ​ത്താ​ലു​ക​ൾ​ ​മൂ​ല​മു​ള്ള​ ​സ്കൂ​ൾ​ ​സ്തം​ഭ​നം.​ ​പ്രാ​ദേ​ശി​ക​വും​ ​സം​സ്ഥാ​ന​വ്യാ​പ​ക​വു​മാ​യ​ ​ഹ​ർ​ത്താ​ലു​ക​ൾ​ക്ക് ​പു​റ​മേ​ ​ദേ​ശീ​യ​ ​പ​ണി​മു​ട​ക്കും​ ​അ​ദ്ധ്യ​യ​ന​ദി​ന​ങ്ങ​ൾ​ ​മു​ട​ക്കാ​റു​ണ്ട്.​ ​ന​ട​പ്പു​വ​ർ​ഷ​ത്തെ​ ​അ​വ​സാ​ന​പാ​ദ​ത്തി​ൽ​ ​എ​ത്ര​ ​സാ​ദ്ധ്യാ​യ​ ​ദി​ന​ങ്ങ​ൾ​ ​ല​ഭി​ച്ചെ​ന്നു​ ​നോ​ക്കി​യാ​ല​റി​യാം​ ​വി​വി​ധ​ ​പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ​പ്പെ​ട്ട് ​ന​ഷ്ട​മാ​യ​ ​സ്കൂ​ൾ​ ​ദി​ന​ങ്ങ​ൾ​ ​എ​ത്ര​യെ​ന്ന്.​ ​ഹ​ർ​ത്താ​ലു​ക​ളി​ൽ​നി​ന്ന് ​പാ​ൽ,​ ​പ​ത്രം,​ ​ആ​ശു​പ​ത്രി​ക​ൾ​ ​എ​ന്നി​വ​യെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ദ​യാ​വാ​യ്പു​കാ​ണി​ക്കു​ന്ന​വ​ർ​ ​വി​ദ്യാ​ല​യ​ങ്ങ​ളെ​യും​ ​ആ​ ​പ​ട്ടി​ക​യി​ൽ​ ​ഉ​ൾ​ക്കൊ​ള്ളി​ക്കേ​ണ്ട​താ​ണ്.​ ​പ​ഠ​ന​കാ​ല​ത്ത് ​ത​ന്നെ​ ​കു​ട്ടി​ക​ൾ​ ​രാ​ഷ്ട്രീ​യ​വും​ ​പ​ഠി​ക്ക​ട്ടെ​ ​എ​ന്നാ​ണെ​ങ്കി​ൽ​ ​അ​തി​ന് ​പാ​ക​ത​യും​ ​പ​ക്വ​ത​യു​മു​ള്ള​ ​കാ​ലം​ ​സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ത​ലം​ ​ക​ഴി​ഞ്ഞു​ള്ള​താ​ണെ​ന്ന് ​പ്ര​ത്യേ​കി​ച്ച് ​പ​റ​യേ​ണ്ട​തി​ല്ല.


സ്കൂ​ൾ​ ​വി​ദ്യാ​ഭ്യാ​സ​ ​നി​ല​വാ​രം​ ​ഉ​യ​ർ​ത്താ​നു​ള്ള​ ​ഭ​ഗീ​ര​ഥ​ ​പ്ര​യ​ത്‌​ന​ത്തി​ലാ​ണ് ​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പ്.​ ​ക്ളാ​സു​മു​റി​ക​ൾ​ ​ഹൈ​ടെ​ക്കാ​യി​ ​മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പ​ത്ത്,​ ​പ​ന്ത്ര​ണ്ട് ​പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ​ ​ഒാ​രോ​ ​വ​ർ​ഷ​വും​ ​റെക്കാ​​ഡ് ​ഭേ​ദി​ക്കു​ന്നു.​ ​തോ​ൽ​ക്കു​ന്ന​വ​ർ​ ​ആ​രു​മി​ല്ലാ​ത്ത​ ​സ്ഥി​തി​യി​ലേ​ക്ക് ​അ​തി​വേ​ഗം​ ​നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​എ​ന്നാ​ൽ​ ​നി​ല​വാ​ര​ത്തി​ന്റെ​ ​കാ​ര്യം​ ​വ​രു​മ്പോ​ൾ​ ​സ്ഥി​തി​ ​അ​ത്ര​യൊ​ന്നും​ ​അ​ഭി​മാ​ന​ക​ര​മ​ല്ലെ​ന്നാ​ണ് ​വി​ദ​ഗ്ദ്ധ​മ​തം.​ ​അ​ടു​ത്ത​വ​ർ​ഷം​ 203​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ൾ​ ​വേ​ണ​മെ​ന്ന​ ​തീ​രു​മാ​ന​ത്തെ​ ​എ​തി​ർ​ക്കാ​നും​ ​അ​ദ്ധ്യാ​പ​ക​ ​സം​ഘ​ട​ന​ക​ളു​ണ്ടാ​യി​ ​എ​ന്ന​ത് ​വി​സ്മ​രി​ക്ക​രു​ത്.​ ​ഇ​രു​നൂ​റി​ന​പ്പു​റം​ ​പാ​ടി​ല്ലെ​ന്നാ​ണ് ​അ​വ​രു​ടെ​ ​വാ​ദം.​ ​ആ​റ് ​ശ​നി​യാ​ഴ്ച​ക​ൾ​ ​പ്ര​വൃ​ത്തി​ദി​ന​ങ്ങ​ളാ​ക്കി​യാ​ണ് 203​ ​ദി​വ​സ​ത്തെ​ ​ക​ല​ണ്ട​ർ​ ​രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.​ ​അ​വ​ധി​ ​ദി​ന​ങ്ങ​ൾ​ ​ന​ഷ്ട​പ്പെ​ടാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ത​യ്യാ​റ​ല്ല.
വി​ദ്യാ​ഭ്യാ​സ​ ​സം​ര​ക്ഷ​ണ​ ​യ​ത്‌​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​വി​ദ്യാ​ർ​ത്ഥി​ക​ളെ​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ​ആ​ക​ർ​ഷി​ക്കാ​നാ​യി​ ​അ​ടു​ത്ത​മാ​സം​ ​അ​ദ്ധ്യാ​പ​ക​ർ​ ​കു​ട്ടി​ക​ളു​ടെ​ ​വീ​ടു​ക​ൾ​ ​സ​ന്ദ​ർ​ശി​ക്കാ​നു​ള്ള​ ​പ​രി​പാ​ടി​യും​ ​ആ​വി​ഷ്ക​രി​ച്ചി​ട്ടു​ണ്ട്.​ ​സ്വാ​ശ്ര​യ​ ​സ്കൂ​ളു​ക​ളി​ലേ​ക്കു​ള്ള​ ​കു​ട്ടി​ക​ളു​ടെ​ ​ഒ​ഴു​ക്കി​ന് ​സ​മീ​പ​കാ​ല​ത്ത് ​ഒ​ട്ടൊ​ക്കെ​ ​കു​റ​വു​ണ്ടാ​യി​ട്ടു​ണ്ടെ​ങ്കി​ലും​ ​ഇ​ല്ലാ​താ​യി​ട്ടി​ല്ല.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​ ​പ​ഠി​ച്ചാ​ൽ​ ​നേ​രെ​യാ​വി​ല്ല​ ​എ​ന്ന​ ​തെ​റ്റി​ദ്ധാ​ര​ണ​യാ​ണ് ​ഇ​തി​നു​കാ​ര​ണം.​ ​മി​ക​ച്ച​ ​അ​ച്ച​ട​ക്ക​വും​ ​ഗു​ണ​നി​ല​വാ​ര​വും​ ​പു​ല​ർ​ത്തു​ന്ന​ ​അ​ന​വ​ധി​ ​പെ​ാതു​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​ഉ​ണ്ട്.​ ​അ​വി​ട​ങ്ങ​ളി​ലെ​ല്ലാം​ ​പ്ര​വേ​ശ​നം​ ​അ​ത്ര​ ​എ​ളു​പ്പ​വു​മ​ല്ല.​ ​അ​ദ്ധ്യാ​പ​ക​ർ​ ​വി​ചാ​രി​ച്ച​ാൽ​ ​ഏ​ത് ​സ്കൂ​ളും​ ​ഇ​തേ​പോ​ലെ​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​നാ​കും.​ ​ഗൃ​ഹ​സ​ന്ദ​ർ​ശ​നം​ ​അ​തി​നാ​യു​ള്ള​ ​ക്രി​യാ​ത്മ​ക​ ​പ​രി​പാ​ടി​യാ​യി​ ​മാ​റ്റി​യെ​ടു​ക്കാ​ൻ​ ​ക​ഴി​യ​ണം.​ ​

സം​സ്ഥാ​ന​ത്തെ​ ​മ​ദ്ധ്യ​വ​ർ​ഗ​-​ഇ​ട​ത്ത​രം​ ​വി​ഭാ​ഗ​ങ്ങ​ൾ​ ​മാ​ത്ര​മ​ല്ല,​ ​താ​ഴേ​ത്ത​ട്ടി​ലു​ള്ള​ ​കു​ടും​ബ​ങ്ങ​ളും​ ​മ​ക്ക​ളെ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​വേ​ണ്ടി​ ​വ​രു​മാ​ന​ത്തി​ൽ​ ​ന​ല്ലൊ​രു​ ​പ​ങ്ക് ​ചെ​ല​വ​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ​ ​തൊ​ട്ട​ടു​ത്തു​ണ്ടെ​ങ്കി​ലും​ ​അ​ങ്ങോ​ട്ടു​പോ​കാ​തെ​ ​ദൂ​രെ​യു​ള്ള​ ​സ്വാ​ശ്ര​യ​സ്കൂ​ളി​ൽ​ ​ദു​ർ​വ​ഹ​മാ​യ​ ​ഫീ​സ് ​ന​ൽ​കി​ ​കു​ട്ടി​ക​ളെ​ ​പ​ഠി​പ്പി​ക്കാ​ൻ​ ​ത​യ്യാ​റാ​കു​ന്ന​ത് ​മെ​ച്ച​പ്പെ​ട്ട​ ​അ​ച്ച​ട​ക്ക​വും​ ​ഉ​യ​ർ​ന്ന​ ​പ​ഠ​ന​ ​നി​ല​വാ​ര​വും​ ​ഉ​ദ്ദേ​ശി​ച്ചാ​ണ്.​ ​പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ ​അ​ദ്ധ്യാ​പ​ക​ർ​ ​മാ​ത്രം​ ​വി​ചാ​രി​ച്ചാ​ൽ​ ​മ​തി​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​ ​ഇ​പ്പോ​ഴ​ത്തെ​ ​സ​മീ​പ​നം​ ​മാ​റ്റി​യെ​ടു​ക്കാ​നാ​വും.​ ​അ​ർ​പ്പ​ണ​ബോ​ധ​വും​ ​പ്ര​തി​ബ​ദ്ധ​ത​യും​ ​കാ​ണി​ക്ക​ണ​മെ​ന്നു​മാ​ത്രം.​ ​അ​ടു​ത്ത​വ​ർ​ഷം​ ​മു​ത​ൽ​ ​എ​സ്.​എ​സ്.​എ​ൽ.​സി​-​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ​രീ​ക്ഷ​ക​ൾ​ ​ഒ​രേ​ ​ദി​വ​സ​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള​ ​കാ​ര്യ​ങ്ങ​ളും​ ​തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.​ ​ക​ലോ​ത്സ​വ​ങ്ങ​ൾ​ക്കും​ ​സ്‌​പോ​ർ​ട്സി​നു​മു​ള്ള​ ​തീ​യ​തി​ക​ളും​ ​മു​ൻ​കൂ​ർ​ ​നി​ശ്ച​യി​ച്ചു​റ​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ഇ​തൊ​ക്കെ​ ​കൃ​ത്യ​മാ​യി​ ​പാ​ലി​ക്കാ​നും​ ​ക​ഴി​യ​ണം.​ ​തൊ​ട്ട​തി​നും​ ​പി​ടി​ച്ച​തി​നു​മൊ​ക്കെ​ ​വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് ​അ​വ​ധി​ ​ന​ൽ​കു​ന്ന​ ​പ്ര​വ​ണ​ത​ ​അ​വ​സാ​നി​പ്പി​ക്കാ​ൻ​ ​സ​ർ​ക്കാ​രും​ ​മു​ന്നോ​ട്ടു​വ​ര​ണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT