AUDIO

മതിലിൽ കുരുങ്ങി അമേരിക്ക

ഡോ. ജോസുകുട്ടി സി.എ | Saturday 12 January 2019 12:18 AM IST

us-

ക​ഴി​ഞ്ഞ​ ​ഡി​സംബ​ർ​ 22​ ​ന് ​ശേ​ഷം​ ​അ​മേ​രി​ക്ക​ ​ക​ടു​ത്ത​ ​ഭ​ര​ണ​പ്ര​തി​സ​ന്‌​ധി​യി​ലൂ​ടെ​യാ​ണ് ​ക​ട​ന്നു​പോ​കു​ന്ന​ത്.​ ​ആ​ഭ്യ​ന്ത​ര​ ​സു​ര​ക്ഷ,​​​ ​ഗ​താ​ഗ​തം,​​​ ​കൃ​ഷി,​​​ ​ധ​ന​കാ​ര്യ​ ​ഇ​ട​പാ​ടു​ക​ൾ,​​​ ​തീ​ര​ദേ​ശ​സേ​ന​ ​തു​ട​ങ്ങി​യ​ ​ഒ​ൻ​പ​ത് ​വ​കു​പ്പു​ക​ൾ​ ​ആ​വ​ശ്യ​ത്തി​ന് ​പ​ണം​ ​ല​ഭ്യ​മ​ല്ലാ​ത്ത​തി​നാ​ൽ​ ​പ്ര​വ​ർ​ത്ത​നം​ ​പൂ​ർ​ണ​മാ​യോ​ ​ഭാ​ഗി​ക​മാ​യോ​ ​നി​റു​ത്തി​ ​വ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​അ​മേ​രി​ക്ക​ൻ​ ​പാ​ർ​ല​മെ​ന്റാ​യ​ ​കോ​ൺ​ഗ്ര​സി​ന് ,​ ​വ​കു​പ്പു​ക​ൾ​ക്ക് ​ആ​വ​ശ്യ​മാ​യ​ ​പ​ണം​ ​പാ​സാ​ക്കി​ ​എ​ത്തി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​താ​ണ് ​കാ​ര​ണം.​ ​ഒ​ട്ടേ​റെ​ ​ദൈ​നം​ദി​ന​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​-​ ​ചി​ല​ ​കീ​ഴ്‌​കോ​ട​തി​ക​ളു​ടെ​ ​പ്ര​വ​ർ​ത്ത​നം,​​​ ​ദേ​ശീ​യ​ ​പാ​ർ​ക്കു​ക​ൾ,​​​ ​മ്യൂ​സി​യം,​​​ ​കൃ​ഷി​ ​സം​ബ​ന്‌​ധ​മാ​യ​ ​വാ​യ്‌​പ​ക​ൾ​ ,​​​ ​എ​യ​ർ​ട്രാ​ഫി​ക് ​ക​ൺ​ട്രോ​ളിം​ഗ് ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​എ​ല്ലാം​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഈ​ ​വ​കു​പ്പു​ക​ളി​ൽ​ ​അ​ടി​യ​ന്ത​ര​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​ചെ​യ്യു​ന്ന​വ​ർ​ ​മാ​ത്ര​മാ​ണ് ​ജോ​ലി​ക്കെ​ത്തു​ന്ന​ത്.​ ​സ്വ​കാ​ര്യ​ ​കോ​ൺ​ട്രാ​ക്‌​ട​ർ​മാ​ർ​ ​വ​ഴി​യു​ള്ള​ ​സേ​വ​ന​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​നി​ല​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ഇ​തു​കാ​ര​ണം​ ​എ​ട്ടു​ല​ക്ഷ​ത്തി​ൽ​പ്പ​രം​ ​പേ​ർ​ ​തൊ​ഴി​ൽ​പ്ര​തി​സ​ന്‌​ധി​ ​നേ​രി​ടു​ന്നു


കാ​ര​ണം


അ​മേ​രി​ക്ക​ൻ​ ​ഭ​ര​ണ​കൂ​ട​ത്തി​ന് ​പ​ണ​മി​ല്ലാ​ത്ത​ത​ല്ല​ ​പ്ര​തി​സ​ന്‌​ധി​ക്ക് ​കാ​ര​ണം.​ ​ഇ​ക്ക​ഴി​ഞ്ഞ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വേ​ള​യി​ൽ​ ​അ​മേ​രി​ക്ക​ൻ​-​ ​മെ​ക്‌​സി​ക്ക​ൻ​ ​അ​തി​ർ​ത്തി​യി​ൽ​ ​മ​തി​ൽ​ ​നി​ർ​മ്മി​ക്കു​മെ​ന്ന​ ​ട്രം​പി​ന്റെ​ ​വാ​ഗ്‌​ദാ​നം​ ​പാ​ലി​ക്കാ​ൻ​ ​അ​ഞ്ഞൂ​റ് ​കോ​ടി​ ​അ​മേ​രി​ക്ക​ൻ​ ​ഡോ​ള​ർ​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​ണ് ​ പ്രശ്നം.​ ​ഇ​ത്ര​യും​ ​പ​ണം​ ​അ​നു​വ​ദി​ക്കാ​ൻ​ ​അ​മേ​രി​ക്ക​ൻ​ ​കോ​ൺ​ഗ്ര​സ് ​ത​യാ​റ​ല്ല.​ ​അ​തു​കൊ​ണ്ട് ​ഒ​പ്പം​ ​പാ​സാ​കേ​ണ്ട,​ ​മു​ക​ളി​ൽ​ ​സൂ​ചി​പ്പി​ച്ച​ ​വ​കു​പ്പു​ക​ൾ​ക്കു​ള്ള​ ​പ​ണ​വും​ ​ത​ട​സ​പ്പെ​ട്ടി​രിക്കു​ക​യാ​ണ്.​ ​അ​തി​ർ​ത്തി​ ​സു​ര​ക്ഷാ​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ 130​ ​ഓ​ളം​ ​കോ​ടി​ ​ഡോ​ള​ർ​ ​ന​ൽ​കാ​ൻ​ ​കോ​ൺ​ഗ്ര​സ് ​ത​യാ​റാ​ണ്.​ ​ഇ​തം​ഗീ​ക​രി​ക്കാ​ൻ​ ​സെ​ന​റ്റോ,​ ​പ്ര​സി​ഡ​ന്റ് ​ട്രം​പോ​ ​ത​യാ​റ​ല്ല.​ ​അ​മേ​രി​ക്ക​ൻ​ ​കോ​ൺ​ഗ്ര​സ് ​പ്ര​സി​ഡ​ന്റ് ​ഒ​പ്പി​ട്ടാ​ൽ​ ​മാ​ത്ര​മേ​ ​വ​കു​പ്പു​ക​ൾ​ക്ക് ​ധ​ന​വി​നി​യോ​ഗം​ ​സാ​ദ്ധ്യ​മാ​കൂ.​ ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ക്ക് ​മു​ൻ​തൂ​ക്ക​മു​ള്ള​ ​കോ​ൺ​ഗ്ര​സി​ന്റെ​ ​ജ​ന​പ്ര​തി​നി​ധി​സ​ഭ​യും​ ​റി​പ്പ​ബ്‌​ളി​ക്ക​ൻ​ ​പാ​ർ​ട്ടി​യി​ൽ​ ​അം​ഗ​മാ​യ​ ​പ്ര​സി​ഡ​ന്റ് ​ട്രം​പും​ ​ത​മ്മി​ലു​ള്ള​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മാ​ണ് ​ഭ​ര​ണ​പ്ര​തി​സ​ന്‌​ധി​യു​ടെ​ ​മൂ​ല​കാ​ര​ണം.


നി​ല​വി​ലെ​ ​സൂ​ച​ന​ക​ൾ​ ​അ​നു​സ​രി​ച്ച് ​ട്രം​പ് ​വി​ട്ടു​വീ​ഴ്‌​ച​യ്‌​ക്ക് ​ത​യാ​റ​ല്ല.​ ​മ​തി​ൽ​ ​നി​ർ​മ്മാ​ണ​ത്തി​ൽ​ ​വി​ട്ടു​വീ​ഴ്‌​ച​ ​ചെ​യ്‌​താ​ൽ​ ​ത​ന്നി​ൽ​ ​വി​ശ്വാ​സ​മ​ർ​പ്പി​ച്ച​ ​വോ​ട്ട​ർ​മാ​രു​ടെ​ ​മു​ന്നി​ൽ​ ​മ​ണ്ട​നാ​കു​മെ​ന്നാ​ണ് ​ട്രം​പ് ​അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​രാ​ഷ്‌​ട്ര​ത്തെ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്‌​ത​പ്പോ​ഴും​ ​വ​ള​രെ​ ​വൈ​കാ​രി​ക​മാ​യാ​ണ് ​ട്രം​പ് ​മ​തി​ൽ​ ​വി​ഷ​യം​ ​അ​വ​ത​രി​പ്പി​ച്ച​ത് .​ ​മ​തി​ലി​നെ​ ​ഭ്രാ​ന്ത​ൻ​ ​ആ​ശ​യ​മെ​ന്നാ​ണ് ​ഡെ​മോ​ക്രാ​റ്റി​ക് ​പാ​ർ​ട്ടി​ ​വി​ശേ​ഷി​പ്പി​ച്ച​ത്.


സി​സ്‌​റ്രം​ ​ത​ക​രാർ


ഭ​ര​ണ​പ്ര​തി​സ​ന്‌​ധി​യു​ടെ​ ​ഒ​രു​ ​പ്ര​ധാ​ന​ ​കാ​ര​ണം​ ​അ​മേ​രി​ക്ക​ൻ​ ​ധ​ന​വി​നി​യോ​ഗ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​സാ​ങ്കേ​തി​ക​ ​പോ​രാ​യ്‌​മ​ ​കൂ​ടി​യാ​ണ്.​ ​അ​മേ​രി​ക്ക​യി​ൽ​ ​കോ​ൺ​ഗ്ര​സ് ​ധ​ന​ബി​ൽ​ ​പാ​സാ​ക്കി​യാ​ൽ​ ​മാ​ത്ര​മേ​ ​പ​ണം​ ​വി​നി​യോ​ഗി​ക്കാ​നാ​വൂ.​ ​കോ​ൺ​ഗ്ര​സ് ​പാ​സാ​ക്കി​യ​ ​ബി​ല്ലു​ക​ൾ​ ​പ്ര​സി​ഡ​ന്റ് ​ഒ​പ്പി​ട​ണം.​ ​കോ​ൺ​ഗ്ര​സു​മാ​യി​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ​ ​പ്ര​സി​ഡ​ന്റ് ​ഒ​പ്പി​ടാ​ൻ​ ​വി​സ​മ്മ​തി​ക്കും.​ ​മാ​ത്ര​വു​മ​ല്ല,​​​ ​വി​വി​ധ​ ​വ​കു​പ്പു​ക​ൾ​ക്ക് ​പ​ണം​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​വ്യ​ത്യ​സ്‌​ത​ ​രീ​തി​യി​ലാ​ണ്.​ ​ചി​ല​ ​വ​കു​പ്പു​ക​ൾ​ക്ക് ​വാ​ർ​ഷി​ക​മാ​യി​ ​ന​ൽ​കു​മ്പോ​ൾ​ ​ചി​ല​തി​ന് ​മൂ​ന്ന് ​മാ​സം,​​​ ​നാ​ല് ​മാ​സം​ ​സ​മ​യ​ ​പ​രി​ധി​യി​ലാ​ണ് ​ന​ൽ​കാ​റു​ള്ള​ത്.​ ​ഈ​ ​പോ​രാ​യ്‌​മ​ ​കാ​ര​ണം​ ​ആ​ദ്യ​മാ​യി​ട്ട​ല്ല​ ​ഭ​ര​ണ​പ്ര​തി​സ​ന്‌​ധി​യു​ണ്ടാ​കു​ന്ന​ത്.​ 2013​ ​ൽ​ ​ഒ​ബാ​മ​ ​കെ​യ​റു​മാ​യി​ ​ബ​ന്‌​ധ​പ്പെ​ട്ട​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​ത്തി​ൽ​ 16​ ​ദി​വ​സ​മാ​ണ് ​പ​ല​ ​വ​കു​പ്പു​ക​ളും​ ​അ​ട​ഞ്ഞു​കി​ട​ന്ന​ത്.​ ​ട്രം​പി​ന്റെ​ ​കാ​ല​ത്തെ​ ​മൂ​ന്നാ​മ​ത്തെ​ ​അ​ട​ച്ചു​പ്പൂ​ട്ട​ലാ​ണി​ത്.​ ​അ​മേ​രി​ക്ക​യി​ലെ​ ​സം​സ്‌​ഥാ​ന​ ​പ്രാ​ദേ​ശി​ക​ ​സ​ർ​ക്കാ​രു​ക​ളു​ടെ​ ​കാ​ര്യ​ത്തി​ലും​ ​ഇ​ത്ത​രം​ ​പ്ര​തി​സ​ന്‌​ധി​ ​ഉ​ണ്ടാ​കാ​റു​ണ്ട്.


അ​മേ​രി​ക്ക​ൻ​ ​-​ ​മെ​ക്‌​സി​ക്ക​ൻ​ ​അ​തി​ർ​ത്തി


ഏ​ക​ദേ​ശം​ 2000​ ​മൈ​ൽ​ ​നീ​ള​മു​ള്ള​ ​അ​തി​ർ​ത്തി​യാ​ണ് ​അ​മേ​രി​ക്ക​യ്‌​ക്കും​ ​മെ​ക്‌​സി​കോ​യ്‌​ക്കും​ ​ഉ​ള്ള​ത്.​ ​അ​തി​ർ​ത്തി​യി​ലെ​ ​കു​റെ​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സ്വ​കാ​ര്യ​സ്വ​ത്തും​ ​ബാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​സ്‌​ഥ​ത​യി​ലു​ള്ള​തു​മാ​ണ്.​ ​സ​ർ​ക്കാ​ർ​ ​ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​ ​പ്ര​ദേ​ശ​ത്ത് ​ഏ​ക​ദേ​ശം​ 700​ ​മൈ​ൽ​ ​നീ​ള​ത്തി​ൽ​ ​പ​ല​ ​വ​ലി​പ്പ​ത്തി​ലും​ ​രൂ​പ​ത്തി​ലു​ള്ള​ ​മ​തി​ലു​ക​ൾ​ 2006​ ​മു​ത​ൽ​ ​നി​ല​വി​ലു​ണ്ട്.​ ​ചി​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​പ്ര​കൃ​ത്യാ​ ​ത​ട​സ​ങ്ങ​ളു​മു​ണ്ട്.​ ​ഇ​ത് ​ര​ണ്ടും​ ​ക​ഴി​ച്ചി​ട്ടു​ള്ള​ ​ഏ​ക​ദേ​ശം​ 1000​ ​മൈ​ൽ​ ​നീ​ള​ത്തി​ൽ​ 18​ ​മു​ത​ൽ​ 30​ ​അ​ടി​വ​രെ​ ​ഉ​യ​ര​മു​ള്ള​ ​മ​തി​ൽ​ ​പ​ണി​യാ​നാ​ണ് ​ട്രം​പ് ​ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​ഏ​ക​ദേ​ശം​ 16000​ ​ത്തോ​ളം​ ​സൈ​നി​ക​ർ​ ​അ​തി​ർ​ത്തി​യി​ൽ​ ​റോ​ന്തു​ചു​റ്റു​ന്നു​ണ്ട്.​ 25​ ​ഓ​ളം​ ​ഔ​ദ്യോ​ഗി​ക​ ​പ്ര​വേ​ശ​ന​ ​ക​വാ​ട​ങ്ങ​ൾ​ ​അ​തി​ർ​ത്തി​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.​ ​ഇ​ത്ര​യും​ ​സം​വി​ധാ​ന​മു​ണ്ടെ​ങ്കി​ലും​ ​ഗു​ഹാ​മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യും​ ​ദു​ർ​ഘ​ട​പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യും​ ​സേ​ന​യു​ടെ​ ​ക​ണ്ണു​വെ​ട്ടി​ച്ച് ​പ​ല​രും​ ​അ​ഭ​യാ​ർ​ത്ഥി​ക​ളാ​യി​ ​അ​മേ​രി​ക്ക​യി​ലെ​ത്തു​ന്നു​ണ്ട്.​ ​ഇ​ത്ര​യേ​റെ​ ​കോ​ലാ​ഹ​ല​ങ്ങ​ളു​ണ്ടെ​ങ്കി​ലും​ ​അ​തി​ർ​ത്തി​ ​വ​ഴി​യു​ള്ള​ ​അ​ന​ധി​കൃ​ത​ ​മ​നു​ഷ്യ​ക്ക​ട​ത്തി​ന് ​കു​റ​വി​ല്ല.


എ​ന്തി​നാ​ണ് ​മ​തി​ൽ?


ലാ​റ്രി​ന​മേ​രി​ക്ക​ൻ​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്രം​ ​ത​ട​യു​ക​ ​എ​ന്ന​താ​ണ് ​മ​തി​ലി​ന്റെ​ ​ല​ക്ഷ്യം.​ ​തീ​വ്ര​വാ​ദ​ ​അ​ക്ര​മ​ങ്ങ​ൾ,​​​ ​ക​ള്ള​ക്ക​ട​ത്ത്,​​​ ​മ​യ​ക്കു​മ​രു​ന്ന് ​ക​ട​ത്ത്,​​​ ​മ​റ്റ് ​കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ ​എ​ന്നി​വ​ ​വ​ർ​ദ്ധി​പ്പി​ക്കു​ന്ന​ ​സു​ര​ക്ഷാ​പ്ര​ശ്ന​മാ​യാ​ണ്,​ ​ട്രം​പ് ​അ​തി​ർ​ത്തി​ ​വ​ഴി​യു​ള്ള​ ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്ര​ത്തെ​ ​കാ​ണു​ന്ന​ത്.​ ​വ​ൻ​മ​തി​ൽ​ ​പ​ണി​താ​ൽ​ ​ഈ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാം​ ​എ​ന്ന​താ​ണ് ​ട്രം​പി​ന്റെ​ ​വാ​ദം.​ ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​മ​തി​ൽ​ ​നി​ർ​മ്മാ​ണം​ ​കൊ​ണ്ട് ​അ​ന​ധി​കൃ​ത​ ​കു​ടി​യേ​റ്റം​ ​ത​ട​യാ​നാ​വി​ല്ല.​ ​ദു​ർ​ഘ​ടം​ ​പി​ടി​ച്ച​ ​പ്ര​ദേ​ശ​ത്ത് ​മ​തി​ൽ​ ​നി​ർ​മ്മാ​ണം​ ​എ​ളു​പ്പ​വു​മ​ല്ല.​ ​മി​ക​ച്ച​ ​ഒ​രു​ ​കു​ടി​യേ​റ്ര​ ​ന​യ​മാ​ണ് ​അ​മേ​രി​ക്ക​യ്‌​ക്ക് ​ആ​വ​ശ്യം.


രാ​ഷ്‌​ട്രീ​യം


യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​വ്യ​ത്യ​സ്‌​ത​ ​നി​ല​പാ​ടു​ക​ളും​ ​സ​ങ്കു​ചി​ത​ ​രാ​ഷ്‌​ട്രീ​യ​വു​മാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​പ്ര​തി​സ​ന്‌​ധി​യ്‌​ക്ക് ​കാ​ര​ണം.​ ​തി​ര​ഞ്ഞെ​ടു​പ്പ് ​സ​മ​യ​ത്തെ​ ​പ്ര​ധാ​ന​ ​വാ​ഗ്‌​ദാ​നം​ ​നി​റ​വേ​റ്റി​ ​രാ​ഷ്‌​ട്രീ​യ​ലാ​ഭം​ ​കൊ​യ്യു​ക​യാ​ണ് ​ട്രം​പി​ന്റെ​ ​ല​ക്ഷ്യം.​ ​ഈ​ ​മ​തി​ൽ​ ​അ​മേ​രി​ക്ക​ൻ​ ​ജ​നാ​ധി​പ​ത്യ​ത്തി​നും​ ​മ​നു​ഷ്യ​ത്വ​ത്തി​നും​ ​എ​തി​രാ​ണെ​ന്ന​ ​വാ​ദ​മാ​ണ് ​എ​തി​രാ​ളി​ക​ൾ​ ​ഉ​യ​ർ​ത്തു​ന്ന​ത്.​ ​മ​തി​ൽ​ ​നി​ർ​മ്മി​ക്കാ​നു​ള്ള​ ​ത​ട​സ​മാ​യി​ ​ട്രം​പ് ​ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത് ​ഡെ​മോ​ക്രാറ്റുക​ളു​ടെ​ ​എ​തി​ർ​പ്പാ​ണ്.​ ​തീ​വ്ര​ദേ​ശീ​യ​വാ​ദി​ക​ളെ​ ​സം​തൃ​പ്‌​ത​രാ​ക്കാ​നാ​ണ് ​ഭ​ര​ണ​പ്ര​തി​സ​ന്‌​ധി​യു​ണ്ടാ​യി​ട്ടും​ ​ട്രം​പ് ​വി​ട്ടു​വീ​ഴ്ച​യ്‌​ക്ക് ​ത​യാ​റാ​കാ​ത്ത​ത്.​ ​വേ​ണ്ടി​വ​ന്നാ​ൽ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ച് ​മ​തി​ൽ​ ​പ​ണി​യു​മെ​ന്ന് ​ട്രം​പ് ​പ​റ​ഞ്ഞ് ​ക​ഴി​ഞ്ഞു.​ ​ചു​രു​ക്ക​ത്തി​ൽ​ 2020​ ​ലെ​ ​പ്ര​സി​ഡ​ന്റ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ല​ക്ഷ്യ​മി​ട്ടാ​ണ് ​ഇ​രു​പ​ക്ഷ​ക്കാ​രു​ടെ​യും​ ​നി​ല​പാ​ടു​ക​ൾ.


(ലേഖകൻ കേരള സർവകലാശാലയിൽ പൊളി റ്റിക്സ് അദ്ധ്യാപകനാണ്. ഫോൺ : 9447145381)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT