അമിതവണ്ണത്തിനും വിശപ്പിനും ചുക്കിലുണ്ട് പരിഹാരം

Saturday 13 April 2019 12:23 AM IST

dry-ginger

ഇഞ്ചി ആരോഗ്യഗുണങ്ങളുള്ളതാണെന്ന് നമുക്കറിയാം. ഇഞ്ചി ഉണങ്ങിയ ചുക്കിനും നിരവധി ഔഷധഗുണങ്ങളുണ്ട്. ചുക്ക് കാപ്പി ,ചുമ, തൊണ്ട വേദന, പനി എന്നിവയ്‌ക്ക് പ്രതിവിധിയാണ്. ദഹനസംബന്‌ധമായ രോഗങ്ങളും വയറിലുണ്ടാകുന്ന അണുബാധയും ശമിപ്പിക്കാനും ചുക്കിന് കഴിവുണ്ട്. ചുക്കുവെള്ളം തേൻ ചേർത്ത് കഴിക്കുന്നത് അമിതവണ്ണം കുറയ്‌ക്കാൻ സഹായിക്കും, ഒപ്പം ശരീരത്തിന് ഊർജ്ജവും നൽകും. മെറ്റബോളിസം വർദ്ധിപ്പിക്കുന്നതിനൊപ്പം അമിതവിശപ്പിന് പരിഹാരം കാണാനും സഹായിക്കുന്നു. ചുക്ക് പൊടി കഴിക്കുന്നത് ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കി നല്ല കൊളസ്‌ട്രോളിനെ വർദ്ധിപ്പിക്കുന്നു. ഛർദ്ദിയും മനം പിരട്ടലും ഇല്ലാതാക്കും. ആർത്തവ സംബന്‌ധമായ പ്രശ്നങ്ങൾക്കും ഉത്തമ പ്രതിവിധിയാണിത്.

പ്രമേഹനില ഉയരുന്നതും താഴുന്നതും ആരോഗ്യത്തിന് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. ഈ രണ്ട് അവസ്ഥയ്‌ക്കും പ്രതിവിധിയാണ് ചുക്ക്. നെഞ്ചെരിച്ചിൽ പരിഹരിക്കാനും ചുക്ക് സഹായിക്കുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH