വൃ​ക്ക​യി​ലെ​ ​ക​ല്ലു​ക​ൾ, ഈ ലക്ഷണങ്ങൾ തള്ളിക്കളയരുത്

Saturday 09 March 2019 2:45 PM IST
kidney-stone

വി​ക​സി​ത​ ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വൃ​ക്ക​യി​ലെ​ ​ക​ല്ലു​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​കാ​ണ​പ്പെ​ടു​ന്നു.​ ​ഭ​ക്ഷ​ണ​ത്തി​ൽ​ ​പ്രോ​ട്ടീ​ൻ​ ​കൂ​ടു​ത​ലാ​യി​ ​ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​നാ​ലാ​ണ് ​ഇ​ത്.​ ​യൂ​റി​ക് ​ആ​സി​ഡ്,​ ​കാ​ത്സ്യം​ ​ക​ല്ലു​ക​ൾ​ ​കൂ​ടു​ത​ലാ​യി​ ​പു​രു​ഷ​ന്മാ​രി​ൽ​ ​കാ​ണ​പ്പെ​ടു​ന്നു.​ ​സ്‌​ത്രീ​ക​ളി​ൽ​ ​മൂ​ത്ര​രോ​ഗാ​ണു​ബാ​ധ​ ​മൂ​ല​മു​ള്ള​ ​ക​ല്ലു​ക​ൾ​ ​ആ​ണ് ​കൂ​ടു​ത​ലാ​യു​ണ്ടാ​വു​ക. വൃ​ക്ക​യി​ലെ​ ​ക​ല്ലു​ക​ൾ​ ​സാ​ധാ​ര​ണ​ ​വ​യ​റു​വേ​ദ​ന​യാ​യാ​ണ് ​പ്ര​ക​ട​മാ​കു​ന്ന​ത്.​

​വ​യ​റി​ന്റെ​ ​മു​ക​ൾ​ഭാ​ഗ​ത്ത് ​പി​റ​കി​ലാ​യി​ ​അ​സ​ഹ​നീ​യ​മാ​യ​ ​വേ​ദ​ന​ ​ഉ​ണ്ടാ​കും.​ ​ക​ല്ലു​ക​ൾ​ ​വൃ​ക്ക​യു​ടെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​ഉ​ണ്ടാ​ക്കു​ന്ന​ ​ത​ട​സം​ ​മൂ​ല​മാ​ണ് ​വേ​ദ​ന​ ​ഉ​ണ്ടാ​കു​ന്ന​ത്.​ ​ചി​ല​ ​രോ​ഗി​ക​ളി​ൽ​ ​പ്ര​ത്യേ​കി​ച്ച് ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളൊ​ന്നും​ ​കാ​ണു​ക​യി​ല്ല.​ ​അ​ൾ​ട്രാ​സൗ​ണ്ട് ​സ്കാ​ൻ​ ​പോ​ലു​ള്ള​ ​പ​രി​ശോ​ധ​ന​ക​ൾ​ ​ന​ട​ത്തു​മ്പോ​ഴാ​ണ് ​വൃ​ക്ക​യി​ലെ​ ​ക​ല്ലു​ക​ൾ​ ​കാ​ണ​പ്പെ​ടു​ക. ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ൾ​ ​വൃ​ക്ക​യി​ലെ​ ​ക​ല്ലി​ന്റെ​ ​വ​ലി​പ്പ​മ​നു​സ​രി​ച്ചാ​ണ് ​നി​ശ്ച​യി​ക്കു​ന്ന​ത്.​ ​

വ​ള​രെ​ ​വ​ലി​പ്പ​മേ​റി​യ​ ​ക​ല്ലു​ക​ൾ,​ ​വൃ​ക്ക​യി​ൽ​ ​കീ​ഴ്‌​‌​ഭാ​ഗ​ത്തു​ള്ള​ ​ക​ല്ലു​ക​ൾ,​ ​മ​റ്റ് ​ചി​കി​ത്സാ​മാ​ർ​ഗ​ങ്ങ​ൾ​ ​പ​രാ​ജ​യ​പ്പെ​ടു​മ്പോ​ൾ,​ ​ട്രാ​ൻ​സ്‌​പ്ളാ​ന്റേ​ഷ​ൻ​ ​ക​ഴി​ഞ്ഞ​ ​വൃ​ക്ക​യി​ലെ​ ​ക​ല്ല്,​ ​വൃ​ക്ക​യി​ൽ​ ​ഘ​ട​നാ​പ​ര​മാ​യി​ ​അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ,​ ​സി​സ്‌​റ്റൈ​ൻ​ ​ക​ല്ലു​ക​ൾ​ ​മു​ത​ലാ​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ​ ​പി.​സി.​എ​ൻ.​എ​ൽ​ ​ചി​കി​ത്സ​യാ​ണ് ​അ​ഭി​കാ​മ്യം.​ ​
(തുടരും)​

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN HEALTH
YOU MAY LIKE IN HEALTH