കോൺഗ്രസിനെ ഒഴിവാക്കിയത് ഗുരുതര തെറ്റ്, 'മഹാസഖ്യ'ത്തെ വിമർശിച്ച് അഭിഷേക് സിംഗ്‌വി

Saturday 12 January 2019 11:27 AM IST
abhishek-singhvi

ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ്.പി (സ​മാ​ജ്​​വാ​ദി പാ​ർ​ട്ടി​)-ബി.എസ്.പി (ബ​ഹു​ജ​ൻ സ​മാ​ജ്​ പാ​ർ​ട്ടി​) സഖ്യത്തിൽ കോൺഗ്രസിനെ ഉൾപ്പെടുത്താത്തത് ഗുരുതര തെറ്റെ‌ന്ന് കോൺഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‌വി വ്യക്‌തമാക്കി. ‘ജനവിരുദ്ധമായ ഒരു സർക്കാരിനെതിരെ പൊരുതാൻ എല്ലാ പാർട്ടികൾക്കും ഉത്തരവാദിത്വമുണ്ട്. അത് ചെയ്യാത്തവരെ ജനം പഴിക്കും’. കോൺഗ്രസിനെ വില കുറച്ച് കാണുന്നത് ഗുണപരമായിരിക്കില്ലെന്നും, ഉത്തർപ്രദേശിൽ കോൺഗ്രസിന് വ്യക്തമായ അടിത്തറയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എസ്.പി-ബി.എസ് സഖ്യം സംബന്ധിച്ച പ്രഖ്യാപനം ഇന്ന് നടക്കും. 2014ൽ ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ എന്തുവില കൊടുത്തും പരാജയപ്പെടുത്തുക എന്നതാണ് സഖ്യത്തിന്റെ ലക്ഷ്യം. ബി.എസ്.പി നേതാവ് മായാവതിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും നടത്തുന്ന സംയുക്ത വാർത്താസമ്മേളനത്തിലാകും പ്രഖ്യാപനം നടത്തുക. യു.​പി​യി​ലെ 80 മ​ണ്ഡ​ല​ങ്ങ​ളി​ൽ 37 വീ​തം സീ​റ്റു​ക​ളി​ൽ എ​സ്.​പി​യും ബി.​എ​സ്.​പി​യും മ​ത്സ​രി​ക്കാ​നാ​ണ്​ ആ​ലോ​ചി​ക്കു​ന്ന​ത്. സോ​ണി​യ ഗാ​ന്ധി​യും രാ​ഹു​ൽ ഗാ​ന്ധി​യും ജ​യി​ച്ച റാ​യ്​​ബ​റേ​ലി​യി​ലും അ​മേ​ത്തി​യി​ലും അ​ഖി​ലേ​ഷ്​- മാ​യാ​വ​തി സ​ഖ്യം സ്​​ഥാ​നാ​ർ​ഥി​ക​ളെ നി​ർ​ത്തി​ല്ലെ​ന്നാ​ണ്​ സൂ​ച​ന.

രാ​ഷ്​​ട്രീ​യ ലോ​ക്​​ദ​ളും നി​ഷാ​ദ്​ പാ​ർ​ട്ടി​യും ഈ‌ ​സ​ഖ്യ​ത്തി​ലു​ണ്ടാ​കും. 2014ലെ ​ലോ​ക്​​സ​ഭ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു.​പി​യി​ൽ ബി.​ജെ.​പി സ​ഖ്യം 73 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ്​ ജ​യി​ച്ച​ത്. 37 വീതം സീറ്റുകളിൽ എസ്.പിയും ബി.എസ്.പിയും മത്സരിക്കുമെന്നതാണ് നിലവിലെ തീരുമാനം. ഈ മാസം ആദ്യം നടന്ന ചർച്ചയിൽ ഇരുപാർട്ടികളും സീറ്റ് സംബന്ധിച്ച ധാരണയിൽ എത്തിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA