ബി.ജെ.പിക്ക് വൻ തിരിച്ചടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ

Friday 09 November 2018 10:49 AM IST
-election-commission

മിസോറാം: മിസോറാമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. മിസോറാമിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്ന ബി.ജെ.പിയുടെ ആവശ്യം തള്ളി തിര‍ഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാന അധ്യക്ഷൻ ജെ.വി.ലൂന സമർപ്പിച്ച അപേക്ഷയാണ് കമ്മീഷൻ തള്ളിയത്. നേരത്തേ മിസോറാം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ പുറത്താക്കണമെന്ന ആവശ്യവുമായി പൗരാവകാശ സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങിയിരുന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.ബി ശാഷങ്കിനെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിലേക്ക് വിളിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രക്ഷോഭങ്ങൾക്ക് അയവ് വന്നത്.

സംസ്ഥാനത്ത് സമാധാന അന്തരീക്ഷം നിലനിൽക്കുന്ന സാഹചര്യത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള തീയതി നീട്ടേണ്ട ആവശ്യമില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. നവംബർ 9 തന്നെയാകും പത്രിക സമർപ്പിക്കേണ്ട അവസാന തീയതി കമ്മീഷൻ വ്യക്തമാക്കി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA