എൻജിനില്ലാ ട്രെയിൻ വന്ദേ ഭാരത് എക്സ്‌പ്രസിന്റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ടു

Tuesday 12 February 2019 1:28 AM IST

train-18

ന്യൂ‌ഡൽഹി: രാജ്യത്തിന്റെ ആദ്യ എൻജിനില്ലാ ട്രെയിൻ വന്ദേ ഭാരത് എക്സ്‌പ്രസിന്റെ (ട്രെയിൻ 18) ടിക്കറ്റ് നിരക്കുകൾ പുറത്തുവിട്ടു. ഡൽഹിയിൽ നിന്ന് വാരണാസിയിലേക്കുള്ള ട്രെയിനിന്റെ എ.സി ചെയർ കാർ ടിക്കറ്റിന് 1850 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിന് 3520 രൂപയുമായിരിക്കും നിരക്ക്. ഭക്ഷണത്തിന്റെ വിലയും ഇതിൽ ഉൾപ്പെടും. തിരികെയുളള യാത്രയ്ക്ക് അൻപത് രൂപ കുറച്ച് നൽകിയാൽ മതിയാകും. ജനശതാബ്ദിയേക്കാൾ നിരക്ക് കൂടുതലാണ് വന്ദേഭാരത് എക്സ്‌പ്രസിൽ. ഈ മാസം പതിനഞ്ചിന് പ്രധാനമന്ത്രി നരേന്ദ മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA