കാലിക്കറ്റ് യൂണി അറിയിപ്പുകൾ

Tuesday 12 February 2019 12:00 AM IST
calicut-uni
calicut uni

അദാലത്ത് മാർച്ച് രണ്ടിന്

സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കാലിക്കറ്റ് സർവകലാശാലയുമായി ബന്ധപ്പെട്ട പരാതികൾ തീർപ്പാക്കുന്നതിനായി മാർച്ച് രണ്ടിന് രാവിലെ പത്ത് മണിക്ക് അദാലത്ത് സംഘടിപ്പിക്കുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീല്‍ പങ്കെടുക്കും. പരാതികൾ ഓൺലൈനായി www.uoc.ac.in ലൂടെ 21 വരെ സമർപ്പിക്കാം.

ഇസ്ളാമിക് ഫിനാൻസ്: സെമിനാറിലേക്ക് പ്രബന്ധങ്ങൾ ക്ഷണിച്ചു

ഇസ്ളാമിക് ചെയർ കുനിയിൽ അൻവാറുൽ ഇസ്ളാം അറബിക് കോളേജുമായി സഹകരിച്ച് കുനിയിൽ വച്ച് 27, 28 തീയതികളിൽ 'ഇസ്ളാമിക് ഫിനാൻസ്: ആധുനിക സാമ്പത്തിക പ്രതിസന്ധികൾക്കുള്ള പരിഹാരം' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. പ്രബന്ധം അവതരിപ്പിക്കാനാഗ്രഹിക്കുന്നവർ 18-നകം രജിസ്റ്റർ ചെയ്യണം. ഫോൺ: 9400458047, 9746904678.

രണ്ടാം സെമസ്റ്റർ യു.ജി മൂല്യനിർണയ ക്യാമ്പ്: 26-ന് ക്ലാസുകൾക്ക് അവധി

രണ്ടാം സെമസ്റ്റർ യു.ജി (സി.യു.സി.ബി.സി. എസ്.എസ്) ഏപ്രിൽ 2018 പരീക്ഷകളുടെ സെൻ

ട്രലി മോണിറ്റേഡ് വാല്വേഷൻ ക്യാമ്പ് 26-ന് നടക്കുന്നതിനാൽ അന്ന് എല്ലാ അഫിലിയേറ്റഡ് ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിലും റഗുലർ ക്ലാസുകൾ ഉണ്ടായിരിക്കില്ല. ക്യാമ്പിന്റെ വിവരങ്ങളറിയാൻ ചെയർമാൻമാരുമായി ബന്ധപ്പെടണം. നിയമന ഉത്തരവ് ലഭിക്കാത്തവർ രാവിലെ പത്ത് മണിക്ക് ക്യാമ്പിലെത്തി ഉത്തരവ് കൈപ്പറ്റണം.

പരീക്ഷാഫലം

എം.ഫിൽ വിമൺസ് സ്റ്റഡീസ് ഒന്ന് (ഒക്‌ടോബർ 2017), രണ്ട് (ജൂൺ 2018) സെമസ്റ്റർ പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഒന്നാം സെമസ്റ്റര്‍ എം.എസ് സി ഫിസിക്‌സ് (സി.സി.എസ്.എസ്) പരീക്ഷാഫലം വെബ്‌സൈറ്റിൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA