നിൽക്കണോ, പോണാേ‌? ആകെ കൺഫ്യൂഷനായല്ലോ

Wednesday 05 December 2018 1:42 AM IST

sabha
നിയമസഭ

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതിന് പിന്നാലെ സഭയിൽ നാടകീയ രംഗങ്ങൾ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസംഗത്തിനുശേഷം കോൺഗ്രസ് എം.എൽ.എമാർ സഭയിൽ നിന്ന് വാക്കൗട്ട് നടത്തിയതിനു പിന്നാലെ മുസ്ലീംലീഗ് നിയമസഭാ കക്ഷിനേതാവ് എം.കെ.മുനീർ പ്രസംഗിക്കാൻ എഴുന്നേറ്റു. ജലീൽ കുറേപ്പേരെ വിഡ്‌ഢികളാക്കിയെന്നും എം.ബി.എയെക്കാൾ വലിയ ഡിഗ്രിയല്ല പി.ജി.ഡി.ബി.എ എന്നും പറ‌ഞ്ഞു.

മന്ത്രി രാജിവയ്ക്കാത്തതിൽ പ്രതിഷേധിച്ച് ഞാനും എന്റെ പാർട്ടിയും..... എന്ന് മുനീർ പറഞ്ഞതും ലീഗ് എം.എൽ.എമാർ ജലീലിനെ പുറത്താക്കണമെന്നെഴുതിയ ബാനറുമായി മുദ്രാവാക്യം വിളിച്ച് സ്പീക്കറുടെ മുന്നിലേക്ക് നീങ്ങി. കോൺഗ്രസിലെ യുവ എം.എൽ.എമാരും ചേർന്നു. മുനീർ ഇരിപ്പിടത്തിൽ ഇരുന്നു.

മന്ത്രി കടകംപള്ളി പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് അൻവർ സാദത്ത് ഭരണപക്ഷത്തിനടുത്തേക്ക് പാഞ്ഞടുത്തു. ഇരുവരും വാക്കുതർക്കമായി. ലീഗ്, കോൺഗ്രസ് എം.എൽ.എമാർ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് അടുത്തെത്തി സംസാരിച്ചു. തുടർന്ന് സഭ ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചു.

അത് തന്ത്രപരമായ നീക്കം

കോൺഗ്രസ് ആദ്യം വാക്കൗട്ട് നടത്തിയത് കക്ഷിനേതാക്കൾക്ക് പ്രസംഗിക്കാൻ അവസരം കിട്ടാൻ വേണ്ടിയാണെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫീസ് അറിയിച്ചു. അങ്ങനെ ചെയ്തതുകൊണ്ടാണ് മുനീറിന് അവസരം കിട്ടിയത്. മുനീർ പ്രസംഗിക്കുന്നത് തടയുകയായിരുന്നു ഭരണപക്ഷത്തിന്റെ നീക്കം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA