വനിതാ മതിലിന്റെ മേസ്‌തിരി സുഗതൻ,​ നവോത്ഥാന നായകനായ നമ്മുടെ സ്വന്തം സുഗതൻ: പരിഹാസവുമായി ജയശങ്കർ

Tuesday 04 December 2018 8:47 PM IST
women-wall

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വനിതാ മതിലിന്റെ സംഘാടക സമിതി ജോയിൻ കൺവീനർ സി.പി സുഗതനെ പരിഹസിച്ച് അഭിഭാഷകനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജയശങ്കർ രംഗത്ത്. ക്രിസ്തു ദേവന്റെ ഉപദേശത്താൽ മഗ്‌ ദ ലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും മാനസാന്തരമുണ്ടായെന്ന് ജയശങ്കർ പറഞ്ഞു. മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞ സുഗതൻ പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജയശങ്കറിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

സുഗതനെ അറിയാമോ? നമ്മുടെ
സുഗതനെ അറിയാമോ?

മുമ്പ് ഒരു സുഗതൻ ഉണ്ടായിരുന്നു: അയോധ്യയിൽ പളളി പൊളിക്കാൻ പോയ സുഗതൻ, ഹാദിയയുടെ ശിരോവസ്ത്രം കീറിയെറിഞ്ഞ് തലയും ഉടലും വേർപെടുത്തണം എന്ന് ആക്രോശിച്ച, തുലാമാസ പൂജയ്ക്ക് ശബരിമലയിൽ യുവതികളെ തടയാൻ പോയ സുഗതൻ.

ഇപ്പോൾ വേറൊരു സുഗതനുണ്ട്: മാനസാന്തരം വന്ന സുഗതൻ, വനിതാ മതിലിന്റെ മേസ്തിരി സുഗതൻ. നവോത്ഥാന നായകനായ നമ്മുടെ സ്വന്തം സുഗതൻ.

മാനസാന്തരം വരുന്നത് മോശം കാര്യമല്ല. കലിംഗ യുദ്ധം കഴിഞ്ഞ് അശോക ചക്രവർത്തിക്കു മാനസാന്തരമുണ്ടായി. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിനു മുമ്പ് ശോഭനാ ജോർജിനും മാനസാന്തരം ഉണ്ടായി.

ക്രിസ്തു ദേവന്റെ ഉപദേശത്താൽ മഗ്ദലന മറിയത്തിനെന്ന പോലെ പിണറായി വിജയന്റെ വിദുരോപദേശത്താൽ സുഗതനും മാനസാന്തരമുണ്ടായി. അദ്ദേഹം മുൻകാല പാപങ്ങൾ ഏറ്റുപറഞ്ഞു, പുതിയൊരു മനുഷ്യനായി നവോത്ഥാന നായകത്വം ഏറ്റെടുത്തു.

നവോത്ഥാനം നീണാൾ വാഴട്ടെ!

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
LATEST VIDEOS
YOU MAY LIKE IN KERALA