തിരിച്ചറിയാതെ പോകരുത്...! കറിവേപ്പിലയിലെ സൗന്ദര്യ രഹസ്യം

Monday 04 March 2019 1:38 PM IST
beauty

ആഹാരത്തിന് രുചിയും ഗന്ധവും നൽകുന്നതിന് മാത്രമല്ല കറിവേപ്പില സഹായിക്കുന്നത്. നിരവധി ആരോഗ്യ വിഷയങ്ങളിലും കറിവേപ്പിലയുടെ പങ്ക് ചെറുതല്ല. മുഖസൗന്ദര്യത്തിനും കേശഭംഗിക്കും കറിവേപ്പിലയിൽ ഒളിഞ്ഞിരിക്കുന്ന രഹസ്യം ചുരുക്കം ചിലർക്കേ അറിയുകയുള്ളു.

ചെറുപ്പക്കാരെ സംബന്ധിച്ച് അവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ചിലതാണ് മുഖക്കുരുവും,​ താരനും,​ മുഖത്തെ പാടുകളുമൊക്കെ. ഇതിനെല്ലാം പരിഹാരം നമ്മുടെ കറിവേപ്പിലയിലുണ്ട്. ശരിയായ രീതിയിൽ ഉപയോഗിച്ചാൽ പ്രകൃതിദത്ത മാർഗമായത് കൊണ്ട് പാർശ്വഫലങ്ങൾ ഉണ്ടാവില്ലെന്ന് നമുക്ക് ഉറപ്പിക്കാൻ സാധിക്കും.

മുഖത്തിന് നിറം: മുഖത്തിന് നല്ല നിറം ലഭിക്കാൻ ആഗ്രഹമില്ലാത്തവരായി ആരാണുള്ളത്?​ നൽകാൻ കറിവേപ്പില സഹായിക്കുന്നുണ്ട്. അതിനായി വീട്ടിൽ തന്നെ ലഭിക്കുന്ന സാധനങ്ങൾ നമുക്ക് ഉപയോഗിക്കാം. ഒരു ബൗളിലോ വൃത്തിയുള്ള പാത്രത്തിലോ അല്പം തൈര് എടുക്കുക. ശേഷം ഒരു പിടി കറിവേപ്പില അരച്ചത് തൈരുമായി ചേർത്ത് മിക്സ് ചെയ്യുക. ഇത് മുഖത്ത് നന്നായി തേച്ച് പിടിപ്പിക്കുക. കുളിക്കുന്നതിന് മുൻപ് ചെയ്യുന്നതാണ് ഉത്തമം.

മുഖക്കുരു ശല്യമുണ്ടോ?​ ചെറുപ്പക്കാരെ സംബന്ധിക്കുന്ന പ്രധാന പ്രശ്നഹ്ങളിലൊന്നാണ് താരൻ. പലപ്പോഴും താരൻ വ്സത്രങ്ങളുടെ പലവശങ്ങളിലും താരൻ വീണ് കിടക്കുന്നതെന്നെല്ലാം അരോചകമായ ഒരു കാര്യം തന്നെയാണ്. താരൻ മാറ്റാനും കറിവേപ്പില സഹായിക്കും. നേരെ അടുക്കളയിലേക്ക് പോയി അല്പം മഞ്ഞൾ എടുക്കുക. അരച്ച കറിവേപ്പിലയുമായി ചേർത്ത് മുഖത്ത് തേച്ച് പിടിപ്പിക്കുക. ദിവസവും ചെയ്യുന്നതിലൂടെ മാറ്റം പ്രകടമാകും.

താരൻ: ശിരോചർമ്മത്തിന്റെ സംരക്ഷണത്തിൽ ഉപേക്ഷ വിചാരിക്കരുത്. താരൻ ഒരു സാധാരണ പ്രശ്‌നമാണ്. എന്നാൽ ഇതിൽ നിന്ന് മുക്തി നേടുകയെന്നത് അത്ര എളുപ്പമല്ല. താരൻ കാരണം ചെറുപ്പകാരിലും മുതിർന്നവരിലും പലവിധത്തലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. താരനെ പ്രതിരോധിക്കാനായി തിളപ്പിച്ച പാലിൽ കറിവേപ്പില അരച്ചതും ചേർത്ത് തലയോട്ടിയിൽ നന്നായി തേച്ച് പിടിപ്പിക്കുക. പതിനഞ്ച് മിനുട്ട് സമയം കഴിഞ്ഞ് കഴുകിക്കളയുക. പതിവായി ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE