ഷേവ് ചെയ്തതിന് ശേഷം മുഖത്ത് തേൻപുരട്ടി നോക്കിയിട്ടുണ്ടോ ?

Friday 08 February 2019 12:38 PM IST
shave

പുരുഷൻമാരെ സംബന്ധിച്ച് ഷേവിംഗ് ദിനചര്യയുടെ ഭാഗമാണ്. ഷേവ് ചെയ്യും മുമ്പ് ഷേവിംഗ് ജെല്ലോ/ ക്രീമോ ഉപയോഗിക്കണം. മുടി ഏത് ദിശയിലേക്ക് ആണോ വളർന്നിരിക്കുന്നത് ആ ദിശയിലേക്ക് തന്നെ ഷേവ് ചെയ്യണം. ഷേവിംഗിന് ശേഷം ആഫ്റ്റർ ഷേവ് ലോഷനുകൾ ഉപയോഗിക്കണം. ഷേവിംഗിന് ശേഷം മുഖത്തെ സൂക്ഷ്മസുഷിരങ്ങൾ തുറക്കപ്പെടുമെന്നതിനാൽ പൊടിപടലങ്ങൾ അടിച്ച് കയറാനും മുഖക്കുരു ഉണ്ടാവാനുമുള്ള സാദ്ധ്യത വലുതാണ്. ഹെർബൽ ഫെയ്സ് വാഷ് ഉപയോഗിച്ച് മുഖം കഴുകുന്നതും വളരെ നല്ലതാണ്. വരണ്ടു കീറിയ ചർമ്മം ഇല്ലാതാക്കാൻ കാഠിന്യം കുറഞ്ഞ മോയ്സ്ചറൈസിംഗ് ക്രീം ഉപയോഗിക്കുന്നത് നല്ലതാണ്. മുഖചർമ്മത്തിന് ഫ്രഷ് ലുക്ക് നൽകാൻ ഇതു സഹായിക്കും. സ്വന്തം ചർമ്മത്തിനനുസരിച്ചുള്ള ക്രീമുകൾ മാത്രം ഉപയോഗിക്കണമെന്നത് മറക്കാതിരിക്കുക.

  • താടി വളർത്തുന്നവർ അവ വൃത്തിയാക്കി സൂക്ഷിക്കുക.
  • ഷേവ് ചെയ്തു കഴിഞ്ഞതിന് ശേഷം അൽപം തേൻ എടുത്ത് മുഖത്ത് പുരട്ടി നോക്കൂ.
  • തേൻ പുരട്ടി 15 മിനിട്ടിന് ശേഷം കഴുകിക്കളയൂ. നിങ്ങളുടെ മുഖത്തുള്ള അസ്വസ്ഥത മാറിക്കിട്ടും.
  • തലേ ദിവസം വെള്ളത്തിൽ ഇട്ടുവെച്ച ആര്യവേപ്പില അരച്ച് മുഖത്തിടുന്നത് ഷേവിംഗ് മുറിവുകൾ ഉണങ്ങാനും മുഖക്കുരു മാറാനും ഉപകാരപ്രദമാണ്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE