പ്രണയാർദ്രനിമിഷങ്ങളുമായി ഗ്രീൻട്യൂൺസിന്റെ പുതിയ ഗാനം 'നസാര'

Monday 31 December 2018 11:02 AM IST
nasara

ക്രിസ്‌മസ് പുതുവത്സരാഘോഷം സംഗീതസാന്ദ്രവും പ്രണയാർദ്രവുമാക്കാൻ 'നസാര'യെത്തി. ഗ്രീൻട്യൂൺസ് മ്യൂസിക്കൽസിന്റെ ബാനറിൽ പുതുമുഖ ഗായകൻ പ്രണാം ജോസഫ് ആലപിച്ച ഗാനം പ്രേക്ഷകർക്കരികിലെത്തി. മലയാളത്തിലും ഹിന്ദിയിലുമായി ഒരേ സമയം ചിത്രീകരിച്ച ഗാനത്തിന്റെ രണ്ടുപതിപ്പുകളും ഗ്രീൻട്യൂൺസിന്റെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌തു.

ഐടി മേഖലയിൽ ജീവനക്കാരനാണ് ഗായകനായ പ്രണാം ജോസഫ്. ഗാനത്തിന്റെ മലയാളം വരികൾ രചിച്ചത് സനോജ് പണിക്കറാണ്. ഹിന്ദിയിൽ ഡോ. നവീന ജെ നരിതൂക്കിലും വരികളൊരുക്കി. ഗസൽ മാതൃകയിൽ അണിയിച്ചൊരുക്കിയ ഗാനത്തിന് ഈണം പകർന്നത് നിധീഷ് സിംഫണിയാണ്. ഓർക്കസ്‌ട്രേഷൻ നിർവഹിച്ചത് മനോജ് മെഡലോഡൻ.

ഹ്രസ്വചിത്രങ്ങളിലൂടെയും സംഗീത ആൽബങ്ങളുടെ വീഡിയോകളിലൂടെയും സോഷ്യൽ മീഡിയയിൽ പ്രശസ്തനായ വേണു ശശിധരൻ ലേഖയാണ് ഗാനത്തിനു ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്. ഇന്ദ്രലക്ഷ്‌മി, ബബിൻ എന്നിവരാണു ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നത്.

കുറഞ്ഞകാലം കൊണ്ടുതന്നെ മ്യൂസിക് വീഡിയോ രംഗത്തു ശ്രദ്ധേയസാന്നിധ്യമായ ഗ്രീൻട്യൂൺസിന്റെ മൂന്നാമതു ഗാനമാണ് 'നസാര'. ഗ്രീൻട്യൂൺസിനായി ഉണ്ണിമേനോൻ ആലപിച്ച 'ഈണത്തിൽ', വിധു പ്രതാപ് ആലപിച്ച 'മഴയിലും ചേലായി' എന്നീ ഗാനങ്ങൾ യൂട്യൂബിൽ തരംഗമായിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
LATEST VIDEOS
YOU MAY LIKE IN LIFESTYLE