അരങ്ങിലെ ബാലെ ഒാർമ്മകൾ

തോട്ടപ്പള്ളി​ സുരേഷ് | Sunday 10 March 2019 12:59 AM IST
drama

ഏതാ​നും​ ​നി​മി​ഷ​ങ്ങ​ൾ​ ​ക​ഴി​യു​മ്പോ​ൾ​ ​ഈ​ ​വേ​ദി​യി​ൽ​ ​നി​ങ്ങ​ൾ​ ​കാ​ണു​ന്ന​ത് ​കാ​ഴ്‌​ച​യു​ടെ​ ​അ​ത്ഭു​ത​മാ​ണ്.​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തു​ള്ള​ ​എ​ല്ലാ​ ​ലൈ​റ്റു​ക​ളും​ ​അ​ണ​ച്ച് ​ഞ​ങ്ങ​ളോ​ട് ​സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ​അ​ഭ്യ​ർ​ത്ഥി​ക്കു​ന്നു.
പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​മ്പ് ​കേ​ര​ള​ത്തി​ലെ​ ​ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ​ ​മു​ഴ​ങ്ങി​ ​കേ​ട്ടി​രു​ന്ന​ ​ഈ​ ​അ​നൗ​ൺ​സ്‌​​​മെ​ന്റ് ​ഇ​ന്നി​ല്ല.​ ​ഉ​റ​ക്ക​ത്തി​ന് ​അ​വ​ധി​ ​ന​ൽ​കി​വ​ന്ന​ ​ആ​ട്ട​ങ്ങ​ളും​ ​പാ​ട്ടു​ക​ളും​ ​ആ​ ​സു​വ​ർ​ണ​ദി​ന​ങ്ങ​ൾ​ക്ക് ​ആ​സ്വാ​ദ​ക​രി​ൽ​ ​കോ​രി​ത്ത​രി​പ്പ് ​ഉ​ണ്ടാ​ക്കി​യി​രു​ന്ന​ ​ബാ​ലെ​യു​ടെ​ ​മു​ൻ​ക​ർ​ട്ട​നു​മേ​ൽ​ ​അ​വ​ഗ​ണ​ന​യു​ടെ​യും​ ​ശേ​ഷി​പ്പി​ന്റെ​യും​ ​തി​ര​ശീ​ല​ ​വീ​ണി​ട്ട് ​നാ​ൾ​ ​ഏ​റെ​യാ​യി​!.

അ​ര​ങ്ങി​ന്റെ​ ​രാ​ജാ​വാ​യ​ ​ജി.​ ​പ്ര​ബു​ദ്ധ​പ്പ​ണി​ക്ക​ർ​ ​തു​ട​ങ്ങി​യ​ ​നൃ​ത്ത​സം​ഗീ​ത​ ​നാ​ട​ക​ ​പ്ര​സ്ഥാ​ന​ത്തി​ന് ​(​ബാ​ലെ​)​ ​അ​ര​നൂ​റ്റാ​ണ്ട് ​പി​ന്നി​ടു​ക​യാ​ണ്.​ ​ക​ലാ​രം​ഗ​ത്ത് ​അ​ഞ്ച​ര​പ​തി​റ്റാ​ണ്ട് ​പി​ന്നി​ട്ട​ ​ഹ​രി​പ്പാ​ട് ​കു​മാ​ര​പു​രം​ ​എ​രി​യ്‌​ക്കാ​വ് ​ പു​ത്ത​ൻ​പ​റ​മ്പി​ൽ​ ​വീ​ട്ടി​ൽ​ ​ജി.​ ​പ്ര​ബു​ദ്ധ​പ്പ​ണി​ക്ക​ർ​ ​എ​ന്ന​ 94​ ​കാ​ര​ൻ​ ​ഇ​തി​നോ​ട​കം​ ​ കേ​ര​ള​ത്തി​ൽ​ ​അ​ക​ത്തും​ ​പു​റ​ത്തും​ ​ബാ​ലെ​ ​ ക​ലാ​രൂ​പം​ ​അ​വ​ത​രി​പ്പി​ച്ച് ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ക​ലാ​കാ​ര​നാ​ണ്.​ ​പ​ന്ത്ര​ണ്ടാം​ ​വ​യ​സി​ൽ​ ​സം​ഗീ​ത​ ​ക​ല​യി​ലും​ ​പ​തി​നെ​ട്ടാം​വ​യ​സി​ൽ​ ​നാ​ട​ക​ക​ല​യി​ലും​ ​സ​ജീ​വ​മാ​യി​രു​ന്ന​ ​ജി.​പി.​ ​പ​ണി​ക്ക​ർ​ 1964​ ​ഏ​പ്രി​ൽ​ 24​ന് ​പ​ത്താ​മു​ദ​യം​ ​നാ​ളി​ൽ​ ​കൊ​ളു​ത്തി​യ​ ​ക​ലാ​ദീ​പ​മാ​യി​രു​ന്നി​ട്ടും​ ​അ​ര​നൂ​റ്റാ​ണ്ട് ​പി​ന്നി​ട്ട​പ്പോ​ൾ​ ​ക​ലാ​കാ​ര​ൻ​മാ​രു​ടെ​ ​കു​റ​വ് ​മൂ​ലം​ ​ ഹ​രി​പ്പാ​ട് ​സു​ദ​ർ​ശ​ന​യ്‌​ക്കും​ ​ക​ഴി​ഞ്ഞ​ ​വ​ർ​ഷം​ ​തി​ര​ശീ​ല​ ​വീ​ണു.

1961​ൽ​ ​ഗു​രു​ഗോ​പി​നാ​ഥി​ന്റെ​ ​രാ​മാ​യ​ണം​ ​ബാ​ലെ​ ​വീ​ടി​ന് ​സ​മീ​പ​ത്ത് ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ബ​ന്ധു​വാ​യ​ ​തൃ​ക്കു​ന്ന​പ്പു​ഴ​ ​സ​ദാ​ന​ന്ദ​നോ​ടൊ​പ്പം​ ​കാ​ണു​വാ​ൻ​ ​പോ​യി.​ ​അ​ത് ​തി​ക​ച്ചും​ ​ക്ലാ​സി​ക്ക​ൽ​ ​നൃ​ത്ത​മാ​യി​രു​ന്നു.​ ​ഇ​ത് ​പൂ​ർ​ണ​മാ​യും​ ​ജ​ന​കീ​യ​വ​ത്ക്ക​രി​ച്ച് ​ഒ​രു​ ​ബാ​ലെ​ ​ട്രൂ​പ്പ് ​ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ​ഇ​രു​വ​രും​ ​ആ​ലോ​ചി​ച്ചു.​ ​അ​താ​യി​രു​ന്നു​ ​ആ​ദ്യ​ത്തെ​ ​തു​ട​ക്കം.​ ​അ​ടു​ത്തു​ള്ള​ ​ഒ​രു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​ക്ലാ​പ്പ​ന​ ​ഗ്രൂ​പ്പി​ന്റെ​ ​ഡാ​ൻ​സ് ​ക​ണ്ട് ​മ​ട​ങ്ങു​മ്പോ​ൾ​ ​പ​ണി​ക്ക​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​ഭാ​ര്യ​ ​സാ​വി​ത്രി​ ​മ​ക്ക​ളെ​ ​നൃ​ത്തം​ ​പ​ഠി​പ്പി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ടി​പ്പി​ച്ചു.​ ​ചേ​ല​ക്കാ​ട്ടെ​ ​കു​ടും​ബ​ക്ഷേ​ത്ര​ത്തി​ൽ​ ​ഉ​ത്സ​വ​ത്തി​ന് ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ച്ച​ ​ട്രൂ​പ്പി​ന് 350​ ​രൂ​പ​ ​ന​ൽ​കു​ന്ന​തി​ന് 50​ ​രൂ​പ​ ​കു​റ​ച്ച് ​ന​ൽ​കി​യ​തി​ന്റെ​ ​പേ​രി​ൽ​ ​ട്രൂ​പ്പ് ​മാ​നേ​ജ​ർ​ ​പ്ര​ധാ​ന​ ​ന​ട​നെ​ ​പു​റ​ത്താ​ക്കി​യ​ ​സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.​ ​ഇ​തെ​ല്ലാം​ ​ഒ​രേ​ ​കാ​ല​യ​ള​വി​ലാ​ണ് ​ന​ട​ന്ന​ത്.​ ​

അ​ങ്ങ​നെ​ ​കൃ​ഷ്‌​ണ​ഭ​ക്ത​നാ​യ​ ​പ​ണി​ക്ക​ർ​ ​സു​ദ​ർ​ശ​ന​ ​എ​ന്ന​ ​പേ​രി​ൽ​ ​ബാ​ലെ​ ​ട്രൂ​പ്പി​ന് ​രൂ​പം​ ​കൊ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​ ആ​ദ്യ​ക​ഥ​ ​മ​ഹാ​ഭാ​ര​ത​ത്തി​ലെ​ ​കം​സ​വ​ധ​ത്തെ ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​തൃ​ക്കു​ന്ന​പ്പു​ഴ​ ​സ​ദാ​ന​ന്ദ​ൻ​ ​എ​ഴു​തി​യ​താ​ണ്.​ ​ഇ​തി​ൽ​ ​ന​ട​ൻ​ന്മാ​രെ​ ​ ക​ണ്ടെ​ത്തു​ന്ന​ത് ​വെ​ല്ലു​വി​ളി​ ​ഉ​യ​ർ​ത്തി​യ​പ്പോ​ൾ​ ​ മ​ക്ക​ളാ​യ​ ​ന​ദീ​റ,​ ​യ​മു​ന,​ ​അ​ഞ്ച് ​വ​യ​സു​കാ​രി​ ​ഫി​ലോ​മി​ന,​ ​മൂ​ന്ന് ​വ​യ​സു​കാ​ര​ൻ​ ​പ്ര​സാ​ദ് ​ എ​ന്നി​വ​രെ​ ​വേ​ഷ​മ​ണി​യി​ച്ച് ​അ​ഭി​ന​യി​പ്പി​ച്ചു.​ ​അ​ഞ്ചു​മ​ണി​ക്കൂ​ർ​ ​ദൈ​ർ​ഘ്യ​മു​ള്ള​ ​ബാ​ലെ​യി​ൽ​ ​അ​ര​ങ്ങി​ലും​ ​അ​ണി​യ​റ​യി​ലു​മാ​യി​ 40​ ​ക​ലാ​കാ​ര​ന്മാ​ർ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​അ​ര​ങ്ങേ​റ്റ​ ​വേ​ദി​യി​ൽ​ 200​ ​രൂ​പ​യ്‌​ക്ക് ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ​ ​അ​തേ​ ​വ​ർ​ഷം​ ​'​കം​സ​ൻ​ ​ബാ​ലെ​"​ 1000​ ​രൂ​പ​ ​റേ​റ്റി​ൽ​ ​എ​ത്തി.​ ​ഏ​ഴു​മ​ക്ക​ളും​ ​ബാ​ലെ​യി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​ ​പെ​ൺ​മ​ക്ക​ൾ​ ​വി​വാ​ഹ​ത്തി​ന് ​ശേ​ഷ​മാ​ണ് ​അ​ര​ങ്ങി​ൽ​ ​നി​ന്നും​ ​പി​ൻ​മാ​റി​യ​ത്.

38​​ാ​മ​ത്തെ​ ​വ​യ​സി​ലാ​ണ് ​പ​ണി​ക്ക​ർ​ ​സം​വി​ധാ​ന​ ​രം​ഗ​ത്ത് ​എ​ത്തു​ന്ന​ത്.​ ​കം​സ​ൻ​ ​ബാ​ലെ​ ​ആ​യി​രു​ന്നു​ ​ആ​ദ്യ​ ​ക​ലാ​സൃ​ഷ്‌​ടി.​ ​ഇ​പ്പോ​ൾ​ 95​ ​വ​യ​സെ​ത്തി​ ​നി​ൽ​ക്കു​ന്ന​ ​പ​ണി​ക്ക​ർ​ 48​ ​ബാ​ലെ​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​ക​ഴി​ഞ്ഞ​ ​നാ​ലു​വ​ർ​ഷ​മാ​യി​ ​സം​വി​ധാ​ന​രം​ഗ​ത്ത് ​സു​ന്ദ​ര​ൻ​ ​ക​ല്ലാ​യി​യെ​യും​ ​വൈ​ക്കം​ ​ഗോ​പ​നെ​യും​ ​ഏ​ൽ​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും​ ​ക​ഥ​യ്‌​ക്ക് ​ അ​നു​യോ​ജ്യ​മാ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​ ​ക​ണ്ടെ​ത്തു​ന്ന​ത് ​പ​ണി​ക്ക​ർ​ ​ത​ന്നെ​യാ​ണ്.​ ​ഇ​രു​വ​രും​ ​നാ​ല് ​ബാ​ലെ​ക​ൾ​ ​സം​വി​ധാ​നം​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​വീ​ടി​ന്റെ​ ​സ​മീ​പം​ ​റി​ഹേ​ഴ്‌​​​സ​ൽ​ ​ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ​ ​ആ​ദ്യ​വേ​ദി​യി​ൽ​ ​എ​ത്തും​ ​വ​രെ​ ​പ​ണി​ക്ക​ർ​ക്ക് ​ഉ​റ​ക്ക​മേ​യി​ല്ല.​ ​ഇ​ള​യ​മ​ക​ൻ​ ​പി.​ ​ച​ന്ദ്ര​മോ​ഹ​ന​നാ​ണ് ​ഇ​പ്പോ​ഴ​ത്തെ​ ​മേ​ൽ​നോ​ട്ടം.​ ​പ​ഴ​യ​ ​കാ​ല​ത്തെ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​ക​ല​യോ​ട് ​ന​ന്ദി​യും​ ​ക​ട​പ്പാ​ടും​ ​കാ​ട്ടു​ന്ന​വ​ർ​ ​ആ​യി​രു​ന്നു.

മ​ഹാ​ഭാ​ര​ത​ത്തെ​യും​ ​പു​രാ​ണ​ങ്ങ​ളേ​യും​ ​ആ​സ്‌​പ​ദ​മാ​ക്കി​യു​ള്ള​ ​ക​ഥ​ക​ളാ​ണ് ​ബാ​ലെ​യി​ൽ​ ​ഏ​റെ​യും​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.​ ​ക​ർ​ണ​ൻ,​ ​ഭീ​ഷ്‌​മ​ർ​ ​എ​ന്നീ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു​ ​കൂ​ടു​ത​ലും.​ ​ഇ​ന്ന് ​പു​രാ​ണ​ക​ഥ​ക​ൾ​ ​ത​ന്നെ​ ​വേ​ണ​മെ​ന്നി​ല്ല.​ ​പ​ണ്ടു​കാ​ല​ത്ത് 30​ ​പേ​ർ​ ​വേ​ണ്ടി​ട​ത്ത് ​ഇ​ന്ന് ​നേ​ർ​പ​കു​തി​ ​ക​ലാ​കാ​ര​ന്മാ​ർ​ ​മ​തി.​ ​മുമ്പ് പ​ശ്ചാ​ത്ത​ല​ ​സം​ഗീ​ത​വും​ ​സം​ഭാ​ഷ​ണ​വും​ ​നൃ​ത്ത​ത്തോ​ടൊ​പ്പം​ ​വേ​ദി​യി​ൽ​ത്ത​ന്നെ​ ​അ​വ​ത​രി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ൽ​ ​ഇ​ന്ന് ​അ​വ​യെ​ല്ലാം​ ​ റെ​ക്കാ​ർ​ഡിം​ഗ് ​സം​വി​ധാ​ന​ത്തി​ലേ​ക്ക് ​മാ​റി.​ ​ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളി​ൽ​ ​ബാ​ലെ​ ​കാ​ണു​വാ​ൻ​ ​ത​ന്നെ​ ​സ്ത്രീ​ക​ളു​ടെ​ ​കൂ​ട്ടം​ ​എ​ത്തി​യി​രു​ന്നു​ ​അ​ന്നെ​ങ്കി​ൽ​ ​ഇ​ന്ന് ​അ​വ​യെ​ല്ലാം​ ​ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ ​അ​വ​സ്ഥ​യാ​ണ്.

സു​ദ​ർ​ശ​ന​യു​ടെ​ ​സു​വ​ർ​ണ​ജൂ​ബി​ലി​ ​സ​മ്മാ​ന​മാ​ണ് ​ഉ​ണ്ണി​യാ​ർ​ച്ച​യു​ടെ​ ​കു​ടും​ബാം​ഗ​മാ​യ​ ​ഭാ​സ്​ക്ക​ര​ൻ​ ​മാ​നാ​ത്തേ​രി​ ​ര​ചി​ച്ച​ ​ക​ട​ത്ത​നാ​ട​ൻ​ ​നൊ​മ്പ​ര​ങ്ങ​ൾ​ ​എ​ന്ന​ ​ക​ഥ​യെ​ ​ആ​സ്‌​പ​ദ​മാ​ക്കി​യു​ള്ള​ ​ 'ഉ​ണ്ണി​യാ​ർ​ച്ച​യും​ ​ടി​പ്പു​ ​സു​ൽ​ത്താ​നും​" ​എ​ന്ന​ ​നാ​ട​കീ​യ​ ​നൃ​ത്ത​ശി​ൽ​പ്പം.​ ​ക​ട​ത്ത​നാ​ട് ​ആ​ക്ര​മി​ച്ച് ​കീ​ഴ്‌​​​പ്പെ​ടു​ത്തി​യ​ ​ടി​പ്പു​സു​ൽ​ത്താ​ന്റെ​ ​സൈ​ന്യ​ത്തെ​ ​ഉ​റു​മി​ ​വി​ദ്യ​ ​ഉ​പ​യോ​ഗി​ച്ച് ​ഉ​ണ്ണി​യാ​ർ​ച്ച​ ​അ​രി​ഞ്ഞു​വീ​ഴ്‌​ത്തി​യ​തു​ ​മു​ത​ൽ​ ​ഉ​ണ്ണി​യാ​ർ​ച്ച​യെ​ ​ടി​പ്പു​ ​സു​ൽ​ത്താ​ൻ​ ​മൈ​സൂ​റി​ലേ​ക്ക് ​കൊ​ണ്ട് ​പോ​വു​ക​യും​ ​ത​ന്റെ​ ​ജ​ന്മ​നാ​ട് ​ആ​ക്ര​മി​ച്ച​ ​ടി​പ്പു​വി​നോ​ട് ​പ്ര​തി​കാ​ര​മാ​യി​ ​ചൂ​ണ്ടു​മ​ർ​മ്മ​ ​വി​ദ്യ​യി​ലൂ​ടെ​ ​കൊ​ല​പ്പെ​ടു​ത്തി​യ​തു​ൾ​പ്പെ​ടെ​യു​ള്ള​ ​സം​ഭ​വ​ങ്ങ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തി​യ​ ​നൃ​ത്ത​ശി​ൽ​പ്പം.​ ​പി​ന്നീ​ട് ​മൂ​ന്ന് ​വ​ർ​ഷം​ ​കൂ​ടി​ ​സു​ദ​ർ​ശ​ന​ ​അ​ര​ങ്ങ് ​ത​ക​ർ​ത്തെ​ങ്കി​ലും​ ​ക​ഥ​യ്‌​ക്ക് ​അ​നു​സ​രി​ച്ചു​ള്ള​ ​ക​ലാ​ക​ര​ൻ​മാ​രു​ടെ​ ​ല​ഭ്യ​ത​ ​കു​റ​വ് ​സു​ദ​ർ​ശ​ന​‌​യ്‌​ക്ക് ​തി​ര​ശീ​ല​ ​വീ​ഴാ​ൻ​ ​കാ​ര​ണ​മാ​യി.

ക​ലാ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​നി​ര​വ​ധി​ ​സം​ഘ​ട​ന​ക​ളി​ൽ​ ​നി​ന്നാ​യി​ ​നൂ​റി​ല​ധി​കം​ ​അ​വാ​ർ​ഡു​ക​ൾ​ ​ല​ഭി​ച്ചു.​ ​ഒ.​ ​മാ​ധ​വ​ൻ,​ ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​ൾ​പ്പെ​ടെ​ ​നി​ര​വ​ധി​ ​പ്ര​മു​ഖ​രി​ൽ​ ​നി​ന്ന് ​അ​വാ​ർ​ഡ് ​കൈ​പ്പ​റ്റാ​ൻ​ ​ഭാ​ഗ്യം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ക്ഷേ​ത്ര​ങ്ങ​ളി​ൽ​ ​പ​രി​പാ​ടി​ക​ൾ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​ൽ​ ​പു​രാ​ണ​ക​ഥ​ക​ളെ​ ​ആ​സ്‌​പ​ദ​മാ​ക്കി​യു​ള്ള​ ​ബാ​ലെ​ക​ൾ​ ​ആ​ണ് ​വേ​ദി​യി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

'​'​ഭ​ക്തി​യ്‌​ക്ക് ​ കൂ​ടു​ത​ൽ​ ​ക​രു​ത്തു​ ​പ​ക​രാ​ൻ​ ​ക​ഴി​യു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ​ സാ​ധാ​ര​ണ​യാ​യി​ ​വേ​ദി​യി​ൽ​ ​എ​ത്തി​ക്കു​ന്ന​ത്.​ ​'​പു​ല​യ​നാ​ർ​ ​മ​ണി​യ​മ്മ​ ​പൂ​മു​ല്ല​ ​കാ​വി​ല​മ്മ​"​ ​എ​ന്നു​ ​തു​ട​ങ്ങു​ന്ന​ ​നാ​ലു​വ​രി​ ​പ​ദ്യ​ത്തി​ൽ​ ​നി​ന്ന് ​ശി​വ​​​പാ​ർ​വ​തി​ ​ഐ​തി​ഹ്യം​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​'​മാ​ന​സ​പു​ത്രി​"​ ​എ​ന്ന​ ​ബാ​ലെ​ ​രം​ഗ​ത്ത് ​എ​ത്തി​ച്ച​ത് ​വ​ൻ​വി​ജ​യ​മാ​യി​രു​ന്നു.​ ​കൊ​ല്ലം​ ​ആ​ശ്ര​മം​ ​ക്ഷേ​ത്ര​ത്തി​ൽ​ ​പ​രി​പാ​ടി​ ​അ​വ​ത​രി​പ്പി​ക്കാ​ൻ​ ​പോ​കു​മ്പോ​ൾ​ ​ക​ലാ​കാ​ര​ൻ​മാ​ർ​ ​സ​ഞ്ച​രി​ച്ച​ ​വാ​ഹ​നം​ ​ച​വ​റ​ ​ഭാ​ഗ​ത്ത് ​വ​ച്ച് ​അ​പ​ക​ട​ത്തി​ൽ​ ​പെ​ട്ടി​രു​ന്നു.​ ​വ​ഴി​യാ​ത്ര​ക്കാ​രാ​യ​ ​ര​ണ്ട് ​പേ​ർ​ ​മ​രി​ച്ചു.​ ​വ​ലി​യ​ ​വാ​ർ​ത്ത​യാ​യി​രു​ന്നു​ ​ആ​ ​അ​പ​ക​ടം.​

​സ​മീ​പ​ത്തെ​ ​സി.​പി.​എം​ ​നേ​താ​വി​ന്റെ​ ​വീ​ട്ടി​ലാ​യി​രു​ന്നു​ ​അ​ന്ന് ​ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് ​സം​ര​ക്ഷ​ണം​ ​ന​ൽ​കി​യ​ത്.​ ​അ​പ​ക​ട​വി​വ​ര​മ​റി​ഞ്ഞ് ​പ​രി​പാ​ടി​ ​മാ​റ്റി​വ​യ്‌​ക്കാ​ൻ​ ​സം​ഘാ​ട​ക​ർ​ ​ത​ന്നെ​ ​പ​റ​ഞ്ഞ​ത് ​ഏ​റെ​ ​ആ​ശ്വാ​സം​ ​പ​ക​ർ​ന്നു.​ ​ഇ​ന്നാ​ണെ​ങ്കി​ൽ​ ​സ്ഥി​തി​ ​കു​ഴ​പ്പ​മാ​കും.​ ​പ​ഴ​യ​ ​കാ​ല​ത്ത് ​ബാ​ലെ​യു​ടെ​ ​റി​ഹേ​ഴ്‌​സ​ൽ​ ​പൂ​ർ​ത്തി​ക​രി​ക്കാ​ൻ​ 15,​ 000​രൂ​പ​ ​വേ​ണ്ടി​യി​രു​ന്നി​ട​ത്ത് ​ഇ​ന്ന് ​ര​ണ്ട​ര​ ​ല​ക്ഷം​ ​രൂ​പ​ ​വേ​ണ്ടി​വ​രും.​ 200​ ​രൂ​പ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​പ്ര​ധാ​ന​ ​ന​ട​നും​ ​ന​ടി​ക്കും​ ​കൂ​ടി​യ​ ​വേ​ത​നം​ 25​രൂ​പ​യാ​ണ്.​ ​ഇ​ന്ന് 35,000​ ​രൂ​പ​ ​ല​ഭി​ക്കു​മ്പോ​ൾ​ ​കൂ​ടി​യ​ ​വേ​ത​നം​ 2000​ ​രൂ​പ​യാ​ണ്.​ ​ഇ​തി​ന് ​പു​റ​മേ​ ​വാ​ഹ​ന​ ​ചാ​ർ​ജും​ ​രം​ഗ​ ​സ​ജ്ജീ​ക​ര​ണ​ത്തി​നും​ ​വേ​ണ്ട​ത് ​വ​ലി​യ​ ​തു​ക​യാ​ണ്.​"​"​ ​ജി.​പി.​ ​പ​ണി​ക്ക​ർ​ ​ഓ​ർ​മ്മ​ക​ൾ​ ​പ​ങ്കി​ട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE