വീ​ട്ടു​മു​റ്റ​ത്ത് കുറഞ്ഞ ചെലവിൽ എങ്ങിനെ തക്കാളി വളർത്താം?​

കൃ​ഷ്‌​ണ​കു​മാ​ർ​ ​കെ.​പി. | Sunday 24 February 2019 2:18 AM IST
tomato

അ​ൽ​പ്പം​ ​ശ്ര​ദ്ധ​യും​ ​ക​രു​ത​ലും​ ​ഉ​ണ്ടെ​ങ്കി​ൽ​ ​വീ​ട്ട​മു​റ്റ​ത്തു​ ​ത​ന്നെ​ ​ന​ല്ല​തോ​തി​ൽ​ ​ത​ക്കാ​ളി​ ​കൃ​ഷി​ ​ചെ​യ്യാം.​ ​ത​ക്കാ​ളി​ ​കൃ​ഷി​യെ​ക്കു​റി​ച്ച് ​ഈ​ ​ല​ക്ക​ത്തിൽ

ഗ്രോ​ ​ബാ​ഗ്
ജൈ​വ​കൃ​ഷി​യി​ലെ​ ​പ്ര​ധാ​ന​ ​വെ​ല്ലു​വി​ളി​യാ​ണ് ​മ​ണ്ണി​ലെ​ ​കീ​ട​നി​യ​ന്ത്ര​ണം.​ ​മ​ണ്ണി​ലെ​ ​കീ​ട​ങ്ങ​ളെ​യും​ ​കു​മി​ളു​ക​ളെ​യും​ ​ബാ​ക്ടീ​രി​യ​ക​ളെ​യും​ ​മ​റ്റും​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​സാ​ധി​ക്കു​ന്ന​ ​മാ​ർ​ഗ​മാ​ണ് ​സു​രാ​താ​പീ​ക​ര​ണം.​ ​സൂ​ര്യ​ന്റെ​ ​ചൂ​ട് ​ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​ ​മ​ണ്ണി​ലെ​ ​സൂ​ക്ഷ്മ​ജീ​വി​ക​ളെ​ ​ന​ശി​പ്പി​ക്കു​ക​യാ​ണി​വി​ടെ.​ ​ഇ​തി​നാ​വ​ശ്യ​മു​ള്ള​ത് 100​ ​മു​ത​ൽ​ 150​ ​ഗേ​ജ് ​ക​ന​മു​ള്ള​ ​സു​താ​ര്യ​മാ​യ​ ​പ്ലാ​സ്റ്റി​ക്ക് ​ഷീ​റ്റ് ​മാ​ത്ര​മാ​ണ്.​ ​ഗ്രോ​ബാ​ഗി​ൽ​ ​നി​റ​യ്‌​ക്കാ​നു​ള്ള​ ​മ​ണ്ണ് ​ക​ല്ലും​ ​ക​ട്ട​യും​ ​നീ​ക്കി​യ​തി​നു​ ​ശേ​ക്ഷം​ ​ഒ​രു​ ​ബാ​ഗി​ന് ​ആ​വ​ശ്യ​മു​ള്ള​ ​മ​ണ്ണി​ന് 20​ ​ഗ്രാം​ ​കു​മ്മാ​യം​ ​എ​ന്ന​ ​തോ​തി​ൽ​ ​പു​ട്ടു​ ​പൊ​ടി​ ​പ​രു​വ​ത്തി​ൽ​ ​മ​ണ്ണ് ​ന​ന​യ്‌​ക്കു​ക​ .​ ​ശേ​ഷം​ ​പ്ലാ​സ്റ്റി​ക്ക് ​ഷീ​റ്റ് ​ഉ​പ​യോ​ഗി​ച്ച് ​മൂ​ടു​ക.​ ​ഷീ​റ്റി​ന്റെ​ ​അ​രി​കു​ക​ൾ​ ​മ​ണ്ണ് ​ഉ​പ​യോ​ഗി​ച്ച് ​മൂ​ടു​ക.​ ​ഷീ​റ്റി​ന്റെ​യും​ ​മ​ണ്ണി​ന്റെ​യും​ ​ഇ​ട​യി​ൽ​ ​വാ​യു​ ​ക​ട​ക്കാ​തെ​ ​ശ്ര​ദ്ധി​ക്ക​ണം.​ 20​ ​മു​ത​ൽ​ 30​ ​ദി​വ​സം​ ​വ​രെ​ ​ഷീ​റ്റ് ​ഇ​തേ​പ​ടി​ ​നി​ല​നി​റു​ത്തു​ക.​ ​അ​തി​നു​ ​ശേ​ഷം​ ​ഷീ​റ്റ് ​മാ​റ്റി​ ​വി​ത്ത് ​പാ​കാ​നും​ ​തൈ​ക​ൾ​ ​ന​ടാ​നും​ ​ഉ​പ​യോ​ഗി​ക്കാം.

മ​ണ്ണ് ​ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞാ​ൽ​ ​ഗ്രോ​ ​ബാ​ഗി​ൽ​ ​മ​ണ്ണ് ​/​ ​ചാ​ണ​ക​പ്പൊ​ടി​ ​/​ ​ച​കി​രി​ച്ചോ​റ് ​ഇ​വ​ ​തു​ല്യ​അ​ള​വി​ൽ​ ​അ​ൽ​പ്പം​ ​എ​ല്ലു​പൊ​ടി​യും​ ​വേ​പ്പി​ൻ​ ​പി​ണ്ണാ​ക്കും​ ​ചേ​ർ​ത്ത് ​ന​ന്നാ​യി​ ​ഇ​ള​ക്കി​ ​ബാ​ഗി​ന്റെ​ 60​ ​-​ 70​ ​ശ​ത​മാ​നം​ ​ഭാ​ഗം​ ​നി​റ​യ്‌​ക്കാം.
പൊ​ടി​ഞ്ഞു​തു​ട​ങ്ങി​യ​ ​ക​രി​യി​ല​ ​ഉ​ണ്ടെ​ങ്കി​ൽ​ ​അ​തും​ ​ഇ​ള​ക്കി​ ​ചേ​ർ​ക്കാം.

ഏ​റ്റ​വും​ ​മു​ക​ളി​ലാ​യി​ ​എ​ല്ലു​പൊ​ടി,​ ​വേ​പ്പി​ൻ​ ​പി​ണ്ണാ​ക്ക്,​ ​ക​ട​ല​ ​പി​ണ്ണാ​ക്ക് ​(​ ​ഒ​രു​ ​ടേ​ബി​ൾ​ ​സ്പൂ​ൺ​ ​വീ​തം​ ​)​ ​നാ​ല് ​ഇ​ഞ്ച് ​മ​ണ്ണി​ൽ​ ​ചേ​ർ​ത്തി​ള​ക്കു​ക.​ ​ന​ടാ​നു​ള്ള​ ​തൈ​ 20​ ​ഗ്രാം​ ​സ്യൂ​ഡോ​മോ​ണാ​സ് ​ഒ​രു​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ 20​-30​ ​മി​നി​റ്റു​ക​ൾ​ ​മു​ക്കി​വ​യ്കു​ക.​ ​പി​ള്ള​ക്കു​ഴി​യി​ൽ​ ​ഒ​രു​ ​ടീ​സ്പൂ​ൺ​ ​V​A​M​ ​(​ ​A​r​b​u​s​c​u​l​a​r​ ​M​y​c​o​r​r​h​i​z​a​e​)​ ​വി​ത​റി​യ​തി​നു​ ​മു​ക​ളി​ൽ​ ​തൈ​ ​ന​ടു​ക.​ ​തൈ​ക​ൾ​ ​മു​ക്കി​വെ​ച്ചി​രു​ന്ന​ ​വെ​ള്ളം​ ​തൈ​ക​ളു​ടെ​ ​ഇ​ല​ക​ൾ​ ​ന​ന്നാ​യി​ ​ന​ന​യും​ ​വി​ധം​ ​ത​ളി​ക്കു​ക.​ ​ഗ്രോ​ ​ബാ​ഗ് ​സൂ​ര്യ​കി​ര​ണ​ങ്ങ​ൾ​ ​ഭാ​ഗി​ക​മാ​യി​ ​കി​ട്ട​ത്ത​ക്ക​ ​വി​ധം​ ​സൂ​ക്ഷി​ക്കു​ക.​ ​മ​ണ്ണി​ൽ​ ​ഈ​ർ​പ്പം​ ​നി​ല​നി​റു​ത്ത​ക്ക​വ​ണ്ണം​ ​ര​ണ്ടോ​ ​മൂ​ന്നോ​ ​നേ​രം​ ​ചെ​റു​താ​യി​ ​വെ​ള്ളം​ ​ത​ളി​ച്ചാ​ൽ​ ​മ​തി​യാ​കും.​ ​മ​ണ്ണ് ​ചൂ​ടാ​കാ​തി​രി​ക്കാ​ൻ​ ​പു​ത​യി​ടാം.​ ​മ​ണ്ണി​ൽ​ ​കൈ​കൊ​ണ്ട് ​തൊ​ട്ടാ​ൽ​ ​ക​യ്യി​ൽ​ ​ചെ​റു​താ​യി​ ​വെ​ള്ള​ത്തി​ന്റെ​ ​അം​ശം​ ​പു​ര​ളു​ന്ന​താ​ണ് ​ഈ​ർ​പ്പ​ത്തി​ന്റെ​ ​ക​ണ​ക്ക്.​ ​മ​ണ്ണി​ൽ​ ​വേ​രു​ക​ൾ​ ​പി​ടി​ച്ചു​ ​ക​ഴി​ഞ്ഞാ​ൽ​ ​കു​റേ​ശ്ശെ​ ​വെ​യി​ൽ​ ​കൂ​ടു​ത​ൽ​ ​കി​ട്ട​ത്ത​ക്ക​വി​ധം​ ​ഗ്രോ​ ​ബാ​ഗു​ക​ൾ​ ​നീ​ക്കി​ ​വെ​യ്ക്കു​ക.

ര​ണ്ടാ​ഴ്ച്ച​ ​ക​ഴി​ഞ്ഞാ​ൽ​ ​കു​റേ​ശ്ശെ​ ​വ​ള​ങ്ങ​ളും​ ​ജൈ​വ​കീ​ട​നാ​ശി​നി​ക​ളും​ ​ഉ​പ​യോ​ഗി​ക്കാം.​ ​ഇ​ല​ക​ളി​ൽ​ ​മ​ഞ്ഞ​ളി​പ്പോ​ ​നി​റ​വ്യ​ത്യാ​സ​മോ​ ​ക​ണ്ടാ​ൽ​ ​പോ​ഷ​ക​ങ്ങ​ളു​ടെ​യോ​ ​ന്യൂ​ട്രി​യ​ന്റു​ക​ളു​ടെ​യോ​ ​കു​റ​വാ​ണോ​ ​എ​ന്നു​ ​മ​ന​സി​ലാ​ക്കി​ ​ആ​വ​ശ്യ​മാ​യ​ ​വ​ളം​ ​ന​ൽ​കു​ക.
ഇ​ല​ക​ളി​ൽ​ ​കാ​ഷ്ട​ങ്ങ​ൾ​ ​ക​ണ്ടാ​ൽ​ ​പു​ഴു​വി​നെ​ ​ക​ണ്ടെ​ത്തി​ ​ന​ശി​പ്പി​ക്കു​ക.​ ​മി​ലി​ ​ബ​ഗ്ഗ് ,​ ​വെ​ള്ളീ​ച്ച​ ​എ​ന്നി​വ​യാ​ണ് ​ചെ​ടി​ക​ളു​ടെ​ ​വ​ള​ർ​ച്ച​യു​ടെ​ ​ആ​ദ്യ​ഘ​ട്ട​ത്തി​ലെ​ ​വി​ല്ല​ന്മാ​ർ.​ ​തു​ട​ക്ക​ത്തി​ലേ​ ​ന​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ​ ​ചെ​ടി​ക​ൾ​ ​ന​ഷ്ട​മാ​യേ​ക്കും.​ ​വേ​പ്പെ​ണ്ണ​ ​വെ​ളു​ത്തു​ള്ളി​ ​മി​ശ്രി​തം,​ ​വെ​ർ​ടൈ​സി​ലി​യം​ ​ഇ​വ​ ​ഉ​പ​യോ​ഗി​ച്ച് ​ഇ​വ​യെ​ ​നി​യ​ന്ത്രി​ക്കാം.​ ​മ​ഞ്ഞ​ക്കെ​ണി​ ​ഉ​പ​യോ​ഗി​ച്ചും​ ​പ​റ​ക്കു​ന്ന​ ​കീ​ട​ങ്ങ​ളെ​ ​ന​ശി​പ്പി​ക്കാം.

പി.​എ​ച്ച്.​ ​ലെ​വ​ൽ​ ​കു​റ​യാ​തി​രി​ക്കാ​ൻ​ ​ഇ​ട​യ്‌​ക്ക് ​മ​ണ്ണി​ൽ​ ​കു​മ്മാ​യം​ ​ചേ​ർ​ക്കു​ക.​ ​കു​മ്മാ​യം​ ​ഇ​ട്ടാ​ലു​ട​ൻ​ ​മ​റ്റ് ​ജൈ​വ​ ​വ​ള​ങ്ങ​ളി​ട​രു​ത്.​ ​മ​ണ്ണി​ൽ​ ​വ​ളം​ ​ചേ​ർ​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​ക​ള​ക​ൾ​ ​പ​റി​ച്ച് ​ഒ​രു​ ​ബ​ക്ക​റ്റി​ൽ​ ​വെ​ച്ചി​ട്ടു​ള്ള​ ​ഒ​രു​ ​ക​ഷ്ണം​ ​ശ​ർ​ക്ക​ര​യും​ ​അ​ൽ​പ്പം​ ​പു​ളി​യും​ ​ചേ​ർ​ത്ത​ ​വെ​ള്ള​ത്തി​ലി​ടു​ക.​ ​ബ​യോ​ഗ്യാ​സ് ​സ്ല​റി​ ​ഉ​ള്ള​വ​ർ​ ​അ​തി​ൽ​ ​ഇ​ട്ടാ​ലും​ ​മ​തി​യാ​കും.​ ​ഈ​ ​വെ​ള്ളം​ ​ഒ​രാ​ഴ്ച്ച​ ​ക​ഴി​ഞ്ഞാ​ൽ​ ​ന​ല്ല​ ​വ​ള​മാ​കും.​ ​വ​ള​ങ്ങ​ൾ​ ​ചേ​ർ​ത്ത​ ​മ​ണ്ണ് ​ചെ​ടി​യു​ടെ​ ​ചു​വ​ട്ടി​ൽ​ ​കൂ​ട്ടി​ ​കൊ​ടു​ക്കു​ക.​ ​ചെ​ടി​യു​ടെ​ ​ചു​വ​ട്ടി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​ക്കി​ട​ക്ക​രു​ത്.​ ​ന​ല്ല​ ​നീ​ർ​വാ​ഴ്ച​യു​ള്ള​ ​മ​ണ്ണാ​യി​രി​ക്ക​ണം.​ ​പ​ച്ച​ചാ​ണ​ക​ത്തെ​ളി​ ,​ ​ക​ട​ല​പ്പി​ണ്ണാ​ക്ക് ​തെ​ളി​ ​എ​ന്നി​വ​ ​ആ​ഴ്ച​യി​ൽ​ ​ഒ​രു​ ​ത​വ​ണ​ ​മാ​റി​മാ​റി​ ​ഒ​ഴി​ച്ചു​ ​കൊ​ടു​ക്കു​ന്ന​ത് ​വ​ള​ർ​ച്ച​യ്ക്ക് ​ഉ​ത്ത​മ​മാ​ണ്.

മ​ണ്ണി​ൽ​ക്കൂ​ടി​യു​ള്ള​ ​രോ​ഗ​ങ്ങ​ൾ​ ​ത​ട​യാ​ൻ​ ​വേ​പ്പി​ൻ​പി​ണ്ണാ​ക്ക് ​പൊ​ടി​ച്ച​ത് ​ചേ​ർ​ക്ക​ണം. ഫി​ഷ് ​അ​മി​നോ​ ​ആ​സി​ഡ് ,​ ​പ​ഞ്ച​ഗ​വ്യം​ ,​ ​ജീ​വാ​മൃ​തം,​ ​ഇ​വ​യൊ​ക്കെ​ ​ഒ​രാ​ഴ്ച​ ​ഇ​ട​ ​വി​ട്ടു​ ​മാ​റി​മാ​റി​ ​കൊ​ടു​ക്കാം.​ ​ചെ​ടി​ ​വ​ള​ർ​ന്നു​ ​വ​രു​മ്പോ​ൾ​ ​താ​ങ്ങ് ​കൊ​ടു​ക്ക​ണം.​ ​സ്യു​ഡോ​മോ​ണാ​സ് ​ലാ​യ​നി​ ​ര​ണ്ടാ​ഴ്ച​ ​കൂ​ടു​മ്പോ​ൾ​ ​ഒ​ഴി​ച്ച് ​കൊ​ടു​ക്കു​ന്ന​ത് ​വ​ള​രെ​ ​ന​ല്ല​താ​ണ്.​ ​ഇ​ല​ക​ളു​ടെ​ ​ഇ​ട​യി​ൽ​ ​നി​ന്നും​ ​വ​രു​ന്ന​ ​മു​കു​ള​ങ്ങ​ൾ​ ​മു​റി​ച്ചു​ ​മാ​റ്റ​ണം.​ ​അ​വ​ ​പു​തി​യ​ ​ത​ക്കാ​ളി​ ​തൈ​ക​ൾ​ ​ഉ​ണ്ടാ​ക്കാ​ൻ​ ​ഉ​പ​യോ​ഗി​ക്കാം.

ചെ​ടി​ക​ളി​ൽ​ ​പൂ​ക്ക​ൾ​ ​വ​രി​ക​യും​ ​കാ​യ്‌​ക​ളി​ല്ലാ​തെ​ ​വ​രി​ക​യും​ ​ചെ​യ്യു​ന്ന​ത് ​പ​രാ​ഗ​ണം​ ​ന​ട​ക്കാ​ത്ത​തു​കൊ​ണ്ടാ​ണ് .​ ​അ​പ്പോ​ൾ​ ​ത​ണ്ടു​ക​ൾ​ ​ചെ​റു​താ​യി​ ​കു​ലു​ക്കി​ ​കൊ​ടു​ക്കു​ക.​ ​ത​ഴ​ച്ചു​ ​ള​ർ​ന്ന​ ​ചെ​ടി​ക​ളി​ൽ​ ​പൂ​ക്ക​ൾ​ ​വ​ന്നി​ല്ലെ​ങ്കി​ൽ​ ​അ​ൽ​പ്പം​ ​പാ​ൽ​ക്കാ​യം​ ​വെ​ള്ള​ത്തി​ൽ​ ​അ​ലി​യി​ച്ചു​ ​സ്‌​പ്രേ​ ​ചെ​യ്താ​ൽ​ ​പൂ​ത്തു​തു​ട​ങ്ങും.​ ​എ​ഗ്ഗ് ​അ​മി​നോ​ ​ആ​സി​ഡ് ​ത​ളി​ക്കു​ന്ന​തും​ ​ന​ല്ല​താ​ണ് .​ ​പൊ​ട്ടാ​ഷി​ന്റെ​ ​കു​റ​വ് ​കൊ​ണ്ടും​ ​ചെ​ടി​ക​ൾ​ ​പൂ​ക്കാ​തെ​യും​ ​കാ​യ്‌​ക്കാ​തെ​യും​ ​ഇ​രി​ക്കും.​ ​അ​പ്പോ​ൾ​ ​ക​രി​യി​ല​ച്ചാ​രം​ ​മ​ണ്ണി​ൽ​ ​ചേ​ർ​ക്കു​ക.​ ​ത​ക്കാ​ളി​യു​ടെ​ ​ഇ​ല​ക​ൾ​ ​മു​റി​ച്ച് ​(​ ​പ്രൂ​ണി​ങ് ​)​ ​ക​ള​യു​ന്ന​ത് ​ആ​വ​ശ്യ​മാ​ണെ​ങ്കി​ലും​ ​സൂ​ര്യാ​ഘാ​തം​ ​മൂ​ലം​ ​ഇ​ല​ക​ളു​ടെ​ ​നി​റം​ ​മ​ങ്ങാ​നി​ട​യു​ണ്ട്.​ ​ചെ​റി​യ​ ​ത​ണ​ൽ​ ​കൊ​ടു​ക്കു​ക.

വാ​ട്ട​ ​രോ​ഗം​ ​(​ ​B​a​c​t​e​r​i​a​l​ ​W​i​l​t)
കൃ​ഷി​യി​ൽ​ ​വ​ള​രെ​യ​ധി​കം​ ​ന​ഷ്‌​ടം​ ​വ​രു​ത്തു​ന്ന​ ​രോ​ഗ​മാ​ണ് ​വാ​ട്ട​രോ​ഗം.​ ​വാ​ട്ട​രോ​ഗ​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​ ​വി​ത്തു​ക​ൾ​ ​മാ​ത്രം​ ​തി​ര​ഞ്ഞെ​ടു​ക്കു​ക.​ ​അ​ർ​ക്ക​ ​ര​ക്ഷ​ക്ക് ​-​ ​വാ​ട്ട​രോ​ഗ​ത്തെ​യും​ ​ഇ​ല​ചു​രു​ള​ൽ​ ,​ ​ബ്ലെ​റ്റ് ​രോ​ഗ​ങ്ങ​ളെ​യും​ ​പ്ര​തി​രോ​ധി​ക്കു​ന്നു. ശ​ക്തി​ ,​ ​മു​ക്തി​ ,​ ​അ​ന​ഘ​ ​എ​ന്നീ​ ​ഇ​ന​ങ്ങ​ളും​ ​വാ​ട്ട​രോ​ഗ​ത്തെ​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​പ്ര​തി​രോ​ധി​ക്കും.​ ​ത​ക്കാ​ളി​ ​വി​ത്തു​ക​ൾ​ ​ബീ​ജാ​മൃ​ത​ത്തി​ൽ​ ​അ​ര​മ​ണി​ക്കൂ​ർ​ ​മു​ക്കി​വെ​ച്ച​തി​നു​ ​ശേ​ക്ഷം​ ​പാ​കു​ന്ന​ത് ​വാ​ട്ട​രോ​ഗ​ത്തെ​ ​പ്ര​തി​രോ​ധി​ക്കും.

വാ​ട്ട​രോ​ഗം​ ​വ​രാ​തി​രി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണു​ ​മ​ണ്ണ് ​s​o​l​a​r​i​s​e​ ​ചെ​യ്യു​ന്ന​ത്.​ ​അ​തു​കൂ​ടാ​തെ​ ​ഗ്രോ​ ​ബാ​ഗി​ൽ​ ​അ​ഞ്ച് ​ഗ്രാം​ ​ബ്ലീ​ച്ചിം​ഗ് ​പൗ​ഡ​ർ​ ​ചെ​റു​കി​ഴി​ക​ളി​ലാ​ക്കി​ ​മ​ണ്ണി​ൽ​ ​താ​ഴ്ത്തി​വ​യ്ക്കു​ക.​ ​(​കി​ഴി​യു​ടെ​ ​മു​ക​ൾ​ഭാ​ഗം​ ​മ​ണ്ണി​നു​ ​മു​ക​ളി​ലാ​യി​രി​ക്ക​ണം​)​ ​കോ​പ്പ​ർ​ ​ഓ​ക്സി​ ​ക്ലോ​റൈ​ഡ് ​നാ​ല് ​ഗ്രാം​ ​/​ലി​റ്റ​ർ​ ​എ​ന്ന​ ​തോ​തി​ൽ​ ​ലാ​യ​നി​ ​ത​യാ​റാ​ക്കി​ ​ചെ​ടി​യു​ടെ​ ​ചു​വ​ട്ടി​ൽ​ ​ഒ​ഴി​ച്ചു​കൊ​ടു​ക്കു​ക​യും​ ​ഇ​ല​ക​ളി​ൽ​ ​ത​ളി​ച്ചു​കൊ​ടു​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ത് ​ന​ല്ല​താ​ണ് .​ ​പ​ത്ത് ​ദി​വ​സ​ത്തി​നു​ ​ശേ​ഷം​ ​സ്യൂ​ഡോ​ ​മോ​ണ​സ് 20​ ​ഗ്രാം​ ​ഒ​രു​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ലെ​ന്ന​ ​തോ​തി​ൽ​ ​ലാ​യ​നി​യു​ണ്ടാ​ക്കി​ ​ചെ​ടി​ ​ചു​വ​ട്ടി​ൽ​ ​ഒ​ഴി​ച്ച് ​ന​ന​യ്ക്കു​ക​യും​ ​ഇ​ല​ക​ളി​ലും​ ​ത​ണ്ടി​ലും​ ​പ​തി​ക്ക​ത്ത​ക്ക​വി​ധം​ ​ത​ളി​ക്കു​ക​യും​ ​വേ​ണം.

വാ​ട്ട​രോ​ഗം​ ​ബാ​ക്ടീ​രി​യ​ ​മൂ​ല​മാ​ണെ​ന്ന് ​ഉ​റ​പ്പ് ​വ​രു​ത്താ​ൻ​ ​'​O​o​z​e​ ​t​e​s​t​ ​ന​ട​ത്താം.​ ​രോ​ഗം​വ​ന്ന​ ​ചെ​ടി​യു​ടെ​ ​ഇ​ല​യും​ ​ത​ണ്ടും​ ​ചെ​റു​താ​യി​ ​മു​റി​ച്ച് ​ഒ​രു​ ​ഗ്ലാ​സ് ​വെ​ള്ള​ത്തി​ൽ​ 3060​ ​മി​നി​റ്റു​ക​ൾ​ ​ഇ​ട്ടു​വെ​ക്കു​ക.​ ​ബാ​ക്‌​ടീ​രി​യ​ൽ​ ​വാ​ട്ടം​ ​ആ​ണെ​ങ്കി​ൽ​ ​വെ​ള്ളം​ ​ചെ​റി​യ​ ​മ​ഞ്ഞ​നി​റ​ത്തി​ലും​ ​ക​ല​ങ്ങി​യും​ ​ഇ​രി​ക്കും.​ ​ആ​ ​ചെ​ടി​ക​ൾ​ ​വേ​ഗം​ ​പി​ഴു​തു​മാ​റ്റി​ ​തീ​യി​ട്ടു​ ​ന​ശി​പ്പി​ക്കു​ക.

ബാ​ഗി​ൽ​ ​വെ​ള്ളം​ ​കെ​ട്ടി​കി​ട​ന്നാ​ലും​ ​വാ​ട്ട​രോ​ഗം​ ​വ​രും.​ ​മ​ണ്ണി​നു​ ​ചെ​റി​യ​ ​ഈ​ർ​പ്പം​ ​നി​ല​നി​റു​ത്തു​ന്ന​താ​ണ് ​ആ​രോ​ഗ്യ​ക​ര​മാ​യ​ ​വ​ള​ർ​ച്ച​ക്ക് ​ന​ല്ല​ത് . രോ​ഗ​ത്തി​ന് ​മ​റ്റൊ​രു​ ​കാ​ര​ണം​ ​നി​മാ​വി​ര​ക​ൾ​ ​(​ ​p​l​a​n​t​ ​-​ ​p​a​r​a​s​i​t​i​c​ ​n​e​m​a​t​o​d​e​s​)​ ​ആ​ണ്.​ ​അ​വ​ ​ത​ക്കാ​ളി​യു​ടെ​ ​വേ​രു​ക​ൾ​ ​ന​ശി​പ്പി​ക്കു​ന്ന​തോ​ടെ​ ​വെ​ള്ള​വും​ ​വ​ള​വും​ ​വ​ലി​ച്ചെ​ടു​ക്കാ​നാ​കാ​തെ​ ​ചെ​ടി​ക​ൾ​ ​ന​ശി​ക്കു​ന്നു.​ ​ചെ​ടി​ക​ൾ​ ​ന​ടു​മ്പോ​ഴും​ ​വ​ള​ങ്ങ​ൾ​ ​ചേ​ർ​ക്കു​മ്പോ​ഴും​ ​വേ​പ്പി​ൻ​ ​പി​ണ്ണാ​ക്ക് ​ചേ​ർ​ക്കു​ന്ന​തു​ ​കൊ​ണ്ട് ​നി​മാ​വി​ര​ ​ശ​ല്യം​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​നി​യ​ന്ത്രി​ക്കാം.

ചി​ത്ര​കീ​ടം​ ​(​ ​l​e​a​f​ ​m​i​n​e​r​ )
കാ​യീ​ച്ച​യു​ടെ​ ​രൂ​പ​സാ​ദൃ​ശ്യ​മു​ള്ള​ ​പ്രാ​ണി​യാ​ണി​ത്.​ ​ത​ക്കാ​ളി​യു​ടെ​ ​ഇ​ല​ക​ൾ​ ​തു​ര​ന്ന് ​ഇ​വ​ ​മു​ട്ട​യി​ടു​ന്നു.
ചി​ത്ര​കീ​ട​ത്തി​ന്റെ​ ​പു​ഴു​ക്ക​ൾ​ ​ഇ​ല​യി​ലെ​ ​കോ​ശ​ങ്ങ​ളി​ൽ​ ​തു​ള​ച്ചു​ക​യ​റി​ ​ഹ​രി​ത​കം​ ​തി​ന്ന് ​ന​ശി​പ്പി​ക്കും.​ ​ഇ​ല​ക​ളി​ൽ​ ​വെ​ളു​ത്ത​നി​റ​ത്തി​ൽ​ ​ചി​ത്രം​വ​ര​ച്ച​ ​പാ​ടു​ക​ൾ​ ​കാ​ണു​ന്നു.​ ​ആ​ക്ര​മ​ണം​ ​ക​ടു​ക്കു​മ്പോ​ൾ​ ​ഇ​ല​ക​ൾ​ ​മ​ഞ്ഞ​ളി​ച്ച് ​ക്ര​മേ​ണ​ ​ക​രി​യും. ആ​ക്ര​മ​ണ​ ​ല​ക്ഷ​ണം​ ​കൂ​ടു​ത​ലാ​യി​ ​കാ​ണു​ന്ന​ ​ഇ​ല​ക​ൾ​ ​നു​ള്ളി​ ​ന​ശി​പ്പി​ക്കു​ന്ന​താ​ണ് ​ആ​ദ്യ​ ​നി​യ​ന്ത്ര​ണ​മാ​ർ​ഗം.​ ​കൂ​ടു​ത​ൽ​ ​ഇ​ല്ലെ​ങ്കി​ൽ​ ​ലാ​ർ​വ​യു​ടെ​ ​ത​ല​ഭാ​ഗം​ ​അ​മ​ർ​ത്തി​യും​ ​ന​ശി​പ്പി​ക്കാം​ .​ ​അ​തി​രാ​വി​ലെ​യാ​ണ് ​ഈ​ ​കീ​ടം​ ​ചി​ത്രം​ ​വ​ര​യ്ക്കാ​നെ​ത്തു​ക.​ ​അ​തി​നാ​ൽ​ ​അ​തി​രാ​വി​ലെ​ ​ത​ന്നെ​ ​അ​സാ​ഡി​റ​ക്ടി​ൻ​ ​അ​ട​ങ്ങി​യ​ ​ഒ​രു​ ​ശ​ത​മാ​നം​ ​വീ​ര്യ​മു​ള്ള​ ​വേ​പ്പ​ധി​ഷ്ഠി​ത​ ​കീ​ട​നാ​ശി​നി​ ​അ​ഞ്ചു​മി​ല്ലി​ ​ഒ​രു​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ ​ഇ​ല​ക​ളി​ലും​ ​മ​ണ്ണി​ലും​ ​ത​ളി​ച്ചു​കൊ​ടു​ക്കു​ക.​ 10​മി​ല്ലി​ ​വേ​പ്പെ​ണ്ണ​യും​ ​ഒ​രു​ ​നു​ള്ള് ​ബാ​ർ​സോ​പ്പും​ ​ഒ​രു​ ​ലി​റ്റ​ർ​ ​വെ​ള്ള​ത്തി​ൽ​ ​ക​ല​ക്കി​ ​ത​ളി​ക്കു​ന്ന​തും​ ​ഫ​ലം​ചെ​യ്യും.​ ​സ​മാ​ധി​ദ​ശ​യി​ലു​ള്ള​ ​ചി​ത്ര​കീ​ട​ത്തെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ത​ട​ത്തി​ൽ​ ​വേ​പ്പി​ൻ​കു​രു​ ​ച​ത​ച്ച​തോ​ ​വേ​പ്പി​ൻ​ ​പി​ണ്ണാ​ക്കോ​ ​ചേ​ർ​ക്ക​ണം. കു​മ്മാ​യം​ ​നേ​ർ​ത്ത​ ​ഒ​രു​ ​തു​ണി​യി​ൽ​ ​കി​ഴി​കെ​ട്ടി​ ​ഇ​ല​ക​ളി​ൽ​ ​പ​തി​ക്ക​ത്ത​ക്ക​വ​ണ്ണം​ ​കു​ട​യു​ന്ന​ത് ​ചി​ത്ര​കീ​ടം​ ,​ ​ഇ​ല​ക​ളു​ടെ​ ​മു​ര​ടി​പ്പ് ,​ ​വെ​ള്ളീ​ച്ച​ ,​ ​മി​ലി​ ​മൂ​ട്ട​ ​എ​ന്നി​വ​യെ​ ​അ​ക​റ്റി​ ​നി​ർ​ത്താ​ൻ​ ​ന​ല്ല​താ​ണ് .

ത​ക്കാ​ളി​യി​ലെ​ ​വി​ള്ള​ൽ​ ​
ത​ക്കാ​ളി​ ​കാ​യ്ക​ൾ​ ​പി​ടി​ച്ചു​ ​തു​ട​ങ്ങു​മ്പോ​ൾ​ ​വേ​രി​ൽ​ ​നി​ന്നും​ ​ഒ​രേ​പോ​ലെ​ ​ഈ​ർ​പ്പം​ ​കി​ട്ടാ​ത്ത​താ​ണ് ​കാ​യ്ക​ളി​ൽ​ ​വി​ള്ള​ൽ​ ​വ​രാ​നു​ള്ള​ ​കാ​ര​ണം.​ ​വെ​ള്ളം​ ​ആ​വ​ശ്യ​ത്തി​ന് ​കി​ട്ടാ​തെ​ ​ഇ​രു​ന്നി​ട്ട് ​പെ​ട്ടെ​ന്ന് ​വെ​ള്ളം​ ​കി​ട്ടു​മ്പോ​ൾ​ ​അ​വ​ ​വ​ള​രെ​പ്പെ​ട്ടെ​ന്ന് ​വ​ലി​ച്ചെ​ടു​ക്കു​ക​യും​ ​പാ​ക​മാ​യി​ ​വ​രു​ന്ന​ ​ത​ക്കാ​ളി​യു​ടെ​ ​പു​റം​ ​തൊ​ലി​ക്ക് ​വി​ക​സി​ച്ചു​ ​കൊ​ടു​ക്കാ​ൻ​ ​ക​ഴ​യാ​തെ​ ​വ​രു​ക​യും​ ​ചെ​യ്യു​ന്നു.​ ​കാ​ലാ​വ​സ്ഥ​ ​വ്യ​തി​യാ​ന​ങ്ങ​ൾ​ ​കൊ​ണ്ടും​ ​കാ​യ്ക​ക്കു​ള്ളി​ലെ​ ​വ​ള​ർ​ച്ച​ക്ക​നു​സ​രി​ച്ചു​ ​പു​റം​ ​തൊ​ലി​ ​വി​ക​സി​ച്ചു​ ​കൊ​ടു​ക്കാ​തെ​ ​ഇ​രി​ക്കു​മ്പോ​ഴും​ ​വി​ള്ള​ൽ​ ​കാ​ണ​പ്പെ​ടു​ന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE