അത്യാഡംബര ഹോട്ടൽ പ്രവേശനം നായകൾക്ക് മാത്രം 

Thursday 14 March 2019 3:16 PM IST
dog

വെൽവെറ്റ് വിരിച്ച ബെഡ്, സ്പാ, 24 മണിക്കൂറും വൈദ്യസഹായം, ബെൽജിയത്തിൽ നിന്നും ഇറക്കുമതി ചെയ്ത ബിയർ, നീന്തൽ കുളം, സാധാരണ റൂം മുതൽ അത്യാഡംബര റൂമുകൾ വരെ, ട്രെയിനിംഗ് സെന്ററുകൾ, കളിസ്ഥലങ്ങൾ അങ്ങനെ നീളുന്നു ആഡംബര ഹോട്ടലായ ക്രിറ്ററാറ്റിയിലെ വിശേഷങ്ങൾ. ന്യൂഡൽഹിയിലെ ഗുരുഗ്രാമിലാണ് ഈ ഹോട്ടലുള്ളത്. എന്നാൽ മനുഷ്യർക്ക് ഇവിടെയ്ക്ക് പ്രവേശനമില്ല. പക്ഷേ, പട്ടികളാണ് റൂം ആവശ്യപ്പെട്ട് വരുന്നതെങ്കിൽ രണ്ടുകൈയും നീട്ടി സ്വീകരിക്കും. കാരണം, ഇവിടെ പട്ടികൾക്ക് മാത്രമേ പ്രവേശനമുള്ളൂ. പട്ടികളോടുള്ള സ്‌നേഹമാണ് ദീപക് ചൗളയേയും ഭാര്യ ജാൻവിയേയും അവർക്ക് വേണ്ടി ഹോട്ടൽ എന്നുള്ള ആശയത്തിലേയ്ക്ക് എത്തുന്നത്. അപ്പോൾ പിന്നെ ആഡംബരം ഒട്ടും കുറച്ചില്ല. ഡേകെയർ സെന്റർ ആയാണ് തുടക്കം.

സാധാരണ റൂം മുതൽ ഫാമിലി റൂം, റോയൽ സ്യൂട്ട്, ക്രിറ്ററാറ്റി സ്‌പെഷ്യൽ റൂം എന്നിങ്ങനെ വ്യത്യസ്ത റൂമുകൾ അതിഥികൾക്ക് ലഭിക്കും. കൂടാതെ ആയുർവേദ മസാജുകളോടെയുള്ള സ്പാ, കളിസ്ഥലം, ഭക്ഷ്യശാല, ജിം, വൈദ്യ സഹായം, ലഹരി ഇല്ലാത്ത ബിയർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഹോട്ടലിൽ ഒരുക്കിയിട്ടുണ്ട്. ഇവിടത്തെ അതിഥികളുടെയും ഡെകെയർ സെന്ററിലെ പട്ടികളുടെയും ദിവസം തുടങ്ങുന്നത് എക്സർസൈസോടെയാണ്. രാവിലെ ഏഴു മണിക്ക് വ്യായാമം തുടങ്ങും. പിന്നെ പ്രഭാത ഭക്ഷണം, അതുകഴിഞ്ഞാൽ വിശ്രമം, ഇടവേളയ്ക്കു ശേഷം വിവിധ കളികൾ, പിന്നീട് നീന്തൽ, വൈകുന്നേരം കഫേയിൽ സമയം ചെലവഴിക്കൽ. ഇങ്ങനെ വ്യത്യസ്തതയുള്ളതാണ് ഇവിടത്തെ രീതികൾ. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹോട്ടലിൽ ഒരു രാത്രിയിലെ താമസത്തിന് 4,600 രൂപയാണ് കൊടുക്കേണ്ടത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE