ഗർഭിണികൾക്ക് ഇവിടെ പച്ചമാങ്ങയല്ല,​ കൊടുക്കുന്നത്​ നല്ല നാടൻ കല്ല്

Tuesday 05 March 2019 3:56 PM IST
photo

ഗ​ർ​ഭാ​വ​സ്ഥ​യി​ൽ​ ​സ്ത്രീ​ക​ൾ​ക്ക് ​ചി​ല​ ​ഭ​ക്ഷ​ണ​ങ്ങ​ളോ​ട് ​മാ​ത്രം​ ​പ്ര​ത്യേ​കം​ ​ഇ​ഷ്ടം​ ​തോ​ന്നു​ക​ ​സ്വാ​ഭാ​വി​കം.​ ​പ​ച്ച​മാ​ങ്ങ​യോ​ ​പു​ളി​യോ​ ​മ​സാ​ല​ദോ​ശ​യോ​ ​അ​ങ്ങ​നെ​ എ​ന്തി​നോ​ടു​മാ​കാം​ ​ആ​ ​ഇ​ഷ്ടം.​ ​എ​ന്നാ​ൽ,​ ​കെ​നി​യ​യി​ലെ​ ​ഗ​ർ​ഭി​ണി​ക​ളാ​യ​ ​സ്ത്രീ​ക​ൾ​ക്ക് ​ഇ​തൊ​ന്നു​മ​ല്ല​ ​ക​ഴി​ക്കാ​ൻ​ ​തോ​ന്നു​ക.​ ​ന​ല്ല​ ​അ​സ​ൽ​ ​പാ​റ​ക്ക​ല്ലു​ക​ളോ​ടാ​ണ് ​അ​വ​ർ​ക്ക് ​കൊ​തി​മു​ഴു​വ​ൻ​!​ ​സാ​ധാ​ര​ണ​ ​ക്വാ​റി​ക​ളി​ൽ​നി​ന്ന് ​ശേ​ഖ​രി​ക്കു​ന്ന​ ​ഈ​ ​ക​ല്ലു​ക​ൾ​ക്ക് ​ഒ​ഡോ​വ​ ​എ​ന്നാ​ണ് ​പേ​ര്.


ഗ​ർ​ഭാ​വ​സ്ഥ​യി​ലു​ണ്ടാ​കു​ന്ന​ ​കാ​ൽ​സ്യ​ത്തി​ന്റെ​യും​ ​ധാ​തു​ക്ക​ളു​ടെ​യും​ ​കു​റ​വ് ​നി​ക​ത്താ​ൻ​ ​ഈ​ ​ക​ല്ലു​ക​ൾ​ ​ക​ഴി​ക്കു​ന്ന​ത് ​ന​ല്ല​താ​ണെ​ന്നാ​ണ് ​ഇ​വി​ട​ത്തെ​ ​ഡോ​ക്ട​ർ​മാ​ർ​പോ​ലും​ ​പ​റ​യു​ന്ന​ത്.​ ​എ​ന്നാ​ൽ,​ ​ഇ​വ​ ​ചി​ല​പ്പോ​ൾ​ ​അ​ണു​ബാ​ധ​യ്ക്ക് ​കാ​ര​ണ​മാ​കാം​ ​എ​ന്നും​ ​ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ർ​ ​മു​ന്ന​റി​യി​പ്പ് ​ന​ൽ​കു​ന്നു​ണ്ട്.


ഗ​‌​ർ​ഭി​ണി​ക​ൾ​ക്കു​ ​ക​ഴി​ക്കാ​നാ​യി​ ​കെ​നി​യ​യി​ലെ​ ​റോ​ഡ​രി​കു​ക​ളി​ൽ​ ​ഒ​ഡോ​വ​ ​വി​ൽ​ക്കു​ന്ന​ ​ക​ട​ക​ളും​ ​ച​ന്ത​ക​ളു​മൊ​ക്കെ​ ​ധാ​രാ​ള​മു​ണ്ട​ത്രെ​!​ ​പു​തു​മ​ണ്ണി​ന്റെ​ ​മ​ണം​പോ​ലെ​യാ​ണ് ​ഒ​ഡോ​വ​യു​ടെ​ ​മ​ണ​മെ​ന്നും​ ​ഇ​താ​ണ് ​ഇ​വ​ ​ക​ഴി​ക്കാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​തെ​ന്നു​മാ​ണ് ​ഗ​ർ​ഭി​ണി​ക​ളു​ടെ​ ​പ​ക്ഷം.​ ​ ക​ല്ല് ​മാ​ത്ര​മ​ല്ല,​ ​ക​ളി​മ​ണ്ണ്,​ ​ചേ​റ് ​തു​ട​ങ്ങി​യ​വ​യും​ ​കെ​നി​യ​യി​ലെ​ ​ഗ​ർ​ഭി​ണി​ക​ളു​ടെ​ ​ഇ​ഷ്ട​ഭ​ക്ഷ​ണ​മാ​ണ്.ഈ​ ​ക​ല്ലി​നെ​പ്പോ​ലെ​ ​ലാ​ഭ​ക​ര​മാ​യ​ ​ഒ​രു​ ​വി​ഭ​വ​വും​ ​ച​ന്ത​യി​ലി​ല്ലെ​ന്നാ​ണ് ​ക​ച്ച​വ​ട​ക്കാ​ർ​പോ​ലും​ ​പ​റ​യു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE