ഒരു രാത്രിയിൽ ആറ് പുരുഷന്മാർക്കൊപ്പം വരെ കിടക്കപങ്കിട്ടു, മുപ്പത് വയസിനിടെ യുവതി അന്തിയുറങ്ങിയത് 200 പുരുഷന്മാർക്കൊപ്പം

Sunday 10 March 2019 3:09 PM IST
laurie-jade-woodruff

അടക്കാനാവാത്ത ലൈംഗിക ആസക്തി നിയന്ത്രിക്കാനായി യുവതി ഓരോ ദിവസവും അന്തിയുറങ്ങിയത് ആറോളം പുരുഷന്മാർക്കൊപ്പം. 12ആം വയസിൽ കന്യകാത്വം നഷ്‌ടപ്പെട്ടത് മുതൽ 30 വയസ് വരെ അന്തിയുറങ്ങിയത് 200ഓളം പുരുഷന്മാർക്കൊപ്പം. പലരെയും സെക്‌സ് ക്ലബ്ബുകളിൽ നിന്നും പരിചയപ്പെട്ടത്. എൻകോംപസിംഗ് നിംഫോമാനിയ എന്ന അപൂർവ അസുഖത്തിന് അടിമയായ യുവതി തന്റെ ആഗ്രഹങ്ങളെ നിയന്ത്രിക്കാൻ തീരുമാനിച്ചത് ഒരു കുഞ്ഞിന് അമ്മയായ ശേഷം. ഒരിക്കലും പരിഹരിക്കാൻ കഴിയില്ലെന്ന് തോന്നിയ തന്റെ രോഗാവസ്ഥയെക്കുറിച്ച് തുറന്ന് പറഞ്ഞ ഇംഗ്ലണ്ട് സ്വദേശിനിയായ ലോറി ജേഡ് വൂഡ്രഫ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തന്റെ അനുഭവങ്ങൾ വിവരിച്ച് ലോറി എഴുതിയ ദ ഡയറി ഒഫ് എ സെക്‌സ് അഡിക്‌ട് എന്ന പുസ്‌തവും ഇപ്പോൾ വൻ ഹിറ്റാണ്.

laurie-jade-woodruff

12ആം വയസിൽ തന്റെ കന്യകാത്വം നഷ്‌ടപ്പെട്ടതിന് പിന്നാലെയാണ് ലോറിക്കോ അടക്കാനാവാത്ത ലൈംഗിക ആസക്തി തുടങ്ങുന്നത്. ഇരുപതുകളിലേക്ക് അടുത്തതോടെ രോഗം മൂർച്ഛിച്ചു. രാത്രിയിൽ തന്റെ കാമുകനുമായി കിടക്ക പങ്കിട്ട ശേഷം സെക്‌സ് ക്ലബ്ബുകളിലേക്ക് പോകുന്നത് പതിവായിരുന്നുവെന്ന് ലോറി പറയുന്നു. ഒരിക്കൽ തന്റെ മുൻ കാമുകനുമൊത്ത് ലിവർപൂളിൽ ഒരു സെക്‌സ് പാർട്ടിയിൽ പങ്കെടുത്തു. അവിടെ വച്ച് ആറ് പുരുഷന്മാരുമായി ഒരേ സമയം ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. സോഷ്യൽ മീഡിയയിൽ പരിചയപ്പെടുന്നവരുമായെല്ലാം നിരവധി തവണ കിടക്കപങ്കിട്ടു.ഇതിനിടയിൽ നിരവധി പേരുമായി റിലേഷനിൽ ഏർപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം.

എന്നാൽ ഇയാൻ എന്ന യുവാവിനെ കണ്ടതോടെ കാര്യങ്ങളെല്ലാം കീഴ്‌മേൽ മറിഞ്ഞു. തന്റെ രോഗാവസ്ഥ നിയന്ത്രിക്കണമെന്ന് ലോറിയിൽ അതിയായ ആഗ്രഹമുണ്ടായി. ഇതിനിടയിൽ ലോറി ഒരു ആൺകുഞ്ഞിന് ജന്മംനൽകി. തന്റെ കുത്തഴിഞ്ഞ ജീവിതം മകനെ സാരമായി ബാധിക്കുമെന്ന് മനസിലാക്കിയതോടെ രോഗം പൂർണമായി മാറ്റാൻ സ്ഥിരമായി കൗൺസിലിംഗിനും മറ്റും പോകാൻ തുടങ്ങി. എന്നാൽ ഇതിനിടയിൽ ഇയാനുമായി വേർപിരിഞ്ഞതോടെയാണ് നോവൽ എഴുതണമെന്ന ആഗ്രഹം തുടങ്ങിയത്. ഒരിക്കൽ തന്നെ നിയന്ത്രിച്ചിരുന്ന ലൈംഗിക ആസക്‌തിയെ പൂർണമായും നിയന്ത്രിച്ചതിന്റെ അഭിമാനത്തിലാണ് ഇന്ന് ലോറി. ഒപ്പം സമാനമായ രോഗം ബാധിച്ചവരുടെ കൂട്ടായ്‌മയ്‌ക്കൊപ്പം ചേർന്ന് പ്രവർത്തിക്കാനും സമയം കണ്ടെത്തുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE