ലോകത്തെ ആദ്യ 5ജി സ്മാർട്ട് ഫോൺ ഷവോമിക്ക് സ്വന്തം, ഗംഭീര ഫീച്ചറുകളുമായി എം.ഐ.മിക്സ് 3

Saturday 02 March 2019 4:10 PM IST
xiaomi-mi-mix3-5g

ലോകം ഇപ്പോൾ വേഗതയുടെ പിന്നാലെയാണ്. 2ജിയിൽ നിന്ന് ഇപ്പോൾ 4ജിയും കടന്ന് 5ജി നെറ്റ്‌വർക്കിലേക്ക് എത്തി നിൽക്കുകയാണ്. പലരും അഞ്ചാം തലമുറ ഫോണുകൾ പുറത്തിറക്കുമെന്ന് പറഞ്ഞെങ്കിലും ലോകത്തെ ആദ്യ 5ജി ഫോൺ പുറത്തിറക്കിയത് ഷവോമിയാണ്. എം.ഐ മിക്സ്3 എന്ന 5ജി ഫോൺ പുറത്തിറക്കി തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഷവോമി. മികച്ച ഫീച്ചറുകളോട് കൂടിയാണ് ഫോൺ പുറത്തിറക്കിയിരിക്കുന്നത്.

6.39 ഇഞ്ച് ഫുൾ എച്ച്.ഡി + ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 19.5:9 എന്ന അനുപാതവും 2340 x 1080 പിക്സൽ റസല്യൂഷനുമാണ് മിക്സ് 3 5ജി ഫോണിലുള്ളത്. 6 ജി.ബി റാം, 64 ജി.ബി / 128 ജി.ബി സ്റ്റോറേജ് സ്പേസ് എന്നിവയാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. ഡ്യുവൽ 4ജി വോൾട്ടി സപ്പോർട്ടിംഗ് ,​ വയർലെസ് ചാർജ്ജിംഗ് സംവിധാനവും ഫോണിലുണ്ട്.

ഈജിപ്ഷ്യൻ ചരിത്രത്തിൽ നിന്ന് മാഞ്ഞു പോയ രാജ്ഞി: 3000വർഷങ്ങൾക്കിപ്പുറം ചുരുളഴിയുന്നു

എന്നാൽ ഈ 5ജി ഫോണിൽ ഷവോമി റിയർ ഫിംഗർപ്രിന്റ് സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. എല്ലാ പുതിയ ഫോണുകളിലും ഇൻ സ്ക്രീൻ ഫിംഗർ സെൻസർ ഉൾപ്പെടുത്തുമ്പോഴാണ് ഷവോമി പുതിയ മോഡലിൽ ഇക്കാര്യം ചെയ്തിരിക്കുന്നത് എന്നോർക്കണം. സ്നാപ്ഡ്രാഗണിന്റെ 855 എം.ഓ.സിയോട് കൂടിയ കരുത്തൻ പ്രൊസസറാണ് മിക്‌സ്3യ്ക്ക് കരുത്തേകുന്നത്. അപ്പോൾ സ്പീഡിന്റെ കാര്യത്തിൽ ഫോൺ ഒട്ടും പിന്നോട്ടില്ലെന്ന് ഉറപ്പിക്കാം.

നോച്ച് ഡിസ്‌പ്ലേ ഒഴിവാക്കി പൂർണാമായ സ്ക്രീൻ നൽകുന്ന ഫോണിൽ കാമറ സ്ലൈഡ് ചെയ്ത് ഉപയോഗിക്കാവുന്ന വിധത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 12 എം.പി പ്രൈമറി സെൻസർ ഉപയോഗിച്ചുള്ള 26 എം.എം വൈഡ് ആംഗിൾ സോണി IMX363 ലെൻസാണ് പ്രധാന കാമറയിൽ ഉപയോഗിച്ചിരിക്കുന്നത്. f / 1.8 അപ്പർച്ചർ, 4-ആക്സസ് ഓ.ഐ.എസ്, ഒപ്ടിക്കൽ സൂം, ഡ്യുവൽ എൽ.ഇ.ഡി ഫ്ലാഷ്, 960 എഫ്.പി.എസ്, സ്ലോ മോഷൻ വീഡിയോ റെക്കോർഡിംഗ് എന്നിവയും കാമറയുടെ പ്രത്യേകതകളാണ്. 12 എം.പിയാണ് മുൻ കാമറയ്ക്ക് ഉള്ളത്. എഫ് / 2.4 അപ്പെർച്ചർ, 2x സൂം എന്നിവയുമാണ് മുൻ കാമറയുടെ പ്രത്യേകതകൾ.

666 എന്നത് പിശാചിന്റെ നമ്പരോ? പിന്നിലൊരു നിഗൂഢതയുണ്ട്

ഫാസ്റ്റ് ചാർജ്ജിം സംവിധാനത്തോടെയുള്ള മിക്സ് 3 5ജി ഫോണിൽ 3800എം.എ.എച്ച് ബാറ്ററിയാണുള്ളത്. വയർലെസ് 10 ചാർജ്ജിംഗ് സംവിധാനവും മിക്സ് 3യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ എൻഎഫ്സി, യു.എസ്.ബി ടൈപ്പ് സി, ബ്ലൂടൂത്ത് 5, 5G സബ് 6 എന്നീ കണക്ടിവിറ്റി, ഹൈബ്രിഡ് കൂളിംഗ് സവിശേഷതകളും ഷവോമി ഫോണിൽ അവതരിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കെത്തുമ്പോൾ ഫോണിന് ഏകദേശം 48,000രൂപ വില വരും. 5ജി നെറ്റ്‌വർക്കിലേക്ക് എന്നാണ് ഇന്ത്യ മാറുക എന്നത് ഇപ്പോഴും വ്യക്തമല്ലാത്ത കാരണമാണ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE