വിലയ്‌ക്കു വാങ്ങിയ വീട്ടിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാതെ കണ്ണുമടച്ചു കയറി താമസിക്കരുതേ

Friday 15 February 2019 4:56 PM IST
veedu

സ്വന്തമായി ഒരു വീടെന്നത് എല്ലാവരുടെയും സ്വപ്‌നമാണ്. അതിൽ കൂടുതൽ പേരും സ്വന്തമായി സ്ഥലം വാങ്ങിയോ ഉള്ള സ്ഥലത്ത് വീടു വയ്‌ക്കാനോ ആകും ആഗ്രഹിക്കുക. മനസിന്റെ ഇഷ്‌ടമാണല്ലോ പ്രധാനം. എന്നാൽ നിർമ്മാണ സാമഗ്രികളുടെ പൊള്ളുന്ന വിലയും പോക്കറ്റു കാലിയാക്കുന്ന പണിക്കൂലിയും കാരണം പലരും വീട് വാങ്ങാറുമുണ്ട്. എന്നാൽ ഇങ്ങനെ വാങ്ങുന്ന വീട്ടിൽ വെറുതെയങ്ങ് കയറി താമസിച്ചാൽ ഗുണത്തേക്കാളേറെ ദോഷമാണ് ഭവിക്കുക. പലപ്പോഴും വാസ്‌തുപരമായി അല്ലാതെയാകും ഇത്തരം ഭൂരിഭാഗം വീടുകളും നിർമ്മിക്കപ്പെടുക. ഇതു നോക്കാതെ കണ്ണിനിഷ്‌ടപ്പെട്ട വീട്ടിൽ താമസിച്ചു തുടങ്ങുമ്പോൾ അത് ഗൃഹനാഥനെയും കുടുംബാംഗങ്ങളെയും ദോഷകരമായി തന്നെ ബാധിക്കാം. എന്നാൽ ഇതിന് പരിഹാരങ്ങളും നിരവധിയാണെന്ന് പറയുകയാണ് പ്രമുഖ വാസ്‌തു വിദഗ്‌ദൻ ഡോ. ഡെന്നിസ് ജോയി. വീടിന്റെ ചുറ്റളവു മുതൽ ചുറ്റുമതിലിൽ വരെ ഇത് ശ്രദ്ധിക്കേണ്ടതാണ്.

വീഡിയോ കാണാം-

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE