പോൺ വെബ്സൈറ്റുകളിൽ കയറാൻ ഇനി പാടുപെടും: തിരിച്ചറിയൽ കാർഡുകൾ നിർബന്ധമാക്കി

Thursday 07 March 2019 12:22 PM IST

laptop

പോൺ സൈറ്റുകൾ സന്ദർശിക്കാൻ ഇനി മുതൽ തിരിച്ചറിയൽ രേഖകൾ നൽകേണ്ടി വരും. ഏപ്രിൽ മുതലാണ് പുതിയ നിയമം പ്രാബല്യത്തിൽ വരുന്നത്. ബ്രിട്ടനിലാണ് പോൺ വെബ്‌സൈറ്റുകൾ സന്ദർശിക്കണമെങ്കിൽ തിരിച്ചറിയൽ രേഖകൾ ആവശ്യമായി വരുന്ന പുതിയ നിയമം കൊണ്ട് വരുന്നത്. പോൺഹബ്ബ്, യൂപോൺ പോലുള്ള വെബ്‌സൈറ്റുകൾക്ക് ഈ നിയന്ത്രണം ബാധകമാണ്. 2017 ലെ ഡിജിറ്റൽ എക്കോണമി ആക്ടിന്റെ ഭാഗമായാണ് പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്.

അശ്ലീല ഉള്ളടക്കങ്ങളുള്ള സൈറ്റു‌കളിൽ നിന്ന് 18 വയസിന് താഴെയുള്ളവരെ കർശനമായി അകറ്റിനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമം കൊണ്ടു വന്നിരിക്കുന്നത്. ലൈംഗികത കാണിക്കുന്ന വീഡിയോകൾ കാണാൻ പ്രായം വ്യക്തമാക്കുന്ന സർക്കാരിൽ നിന്നുള്ള ആധികാരികമായ തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടുന്ന ഏജ് ഐ.ഡി സംവിധാനമാണ് കൊണ്ടുവരുന്നത്. ഡ്രൈവിംഗ് ലൈസൻസ്, പാസ്‌പോർട്ട് എന്നിവ ഇതിനായി ഉപയോഗിക്കാം.

ഏപ്രിൽ മുതലാണ് പുതിയ നിയന്ത്രണം പ്രാബല്യത്തിൽ വരുന്നത്. അതോടെ പോൺ സൈറ്റുകൾ തുറക്കുമ്പോൾ പ്രായം സ്ഥിരീകരിക്കാനുള്ള നിർദേശമടങ്ങുന്ന പേജ് പ്രത്യക്ഷമാകും. അവിടെ കൃത്യമായ തിരിച്ചറിയൽ രേഖകൾ നൽകിയാൽ മാത്രമേ വെബ്‌സൈറ്റിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളു.

ഏജ് ഐ.ഡി സംവിധാനത്തിലൂടെ ലഭിക്കുന്ന യൂസർ നെയിമും പാസ്‌വേർഡും ഉപയോഗിച്ച് ഇതേ രീതിയിൽ പ്രവർത്തിക്കുന്ന എല്ലാ പോൺ വെബ്‌സൈറ്റുകളും സന്ദർശിക്കാൻ സാധിക്കും. ഇതല്ലാതെ വയസ് തെളിയിക്കുന്ന മറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് വെബ്‌സൈറ്റുകളും നിലവിലുണ്ട്.

ഏജ് ഐ.ഡി, ബ്രിറ്റ്‌സ് പോലുള്ള സേവനങ്ങൾ വഴി വയസ് സ്ഥിരീകരിക്കുന്ന പോലെ രാജ്യത്തെ വിവിധ വിൽപന കേന്ദ്രങ്ങളിൽ നിന്നും വാങ്ങാൻ സാധിക്കുന്ന പ്രത്യേകം തിരിച്ചറിയൽ വൗച്ചറുകൾ ഉപയോഗിച്ചും പോൺ സൈറ്റുകൾ സന്ദർശിക്കാം. പോർട്‌സ് എന്ന ആപ്ലിക്കേഷനാണ് ഈ വൗച്ചർ സേവനം ലഭ്യമാക്കുന്നത്.

ഈ നിയമം പ്രാബല്യത്തിൽ വരുത്താനുള്ള ശ്രമങ്ങൾ പലതവണ നടന്നതാണ്. 2018 ഏപ്രിലിൽ ഈ നിയന്ത്രണം കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും പിന്നീട് അത് 2019 ഏപ്രിലിലേക്ക് മാറ്റിവെക്കുകയുമായിരുന്നു. അതേസമയം പുതിയ നിയമം എത്രത്തോളം ഫലപ്രദമാവുമെന്ന ആശങ്ക ഉയരുന്നുണ്ട്. ഉപയോക്താക്കളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നതാണ് പോൺ വെബ്‌സൈറ്റു‌കളുടെ ഉപയോഗത്തിന് തിരിച്ചറിയൽ രേഖ ഏർപ്പെടുത്തുന്നതിനെതിരെയുള്ള പ്രധാന വിമർശനം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE