മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്

Thursday 06 December 2018 8:03 PM IST
news

1. അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് ബോളിവുഡ് താരങ്ങളെ മത്സര രംഗത്തിറക്കാന്‍ ബി.ജെ.പി. 2019ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബോളിവുഡ് താരം മാധുരി ദീക്ഷിതിനെ മത്സരിപ്പിക്കാന്‍ ബി.ജെ.പി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്ന് മത്സരിപ്പിക്കുന്നവരുടെ ചുരുക്കപ്പട്ടികയില്‍ മാധുരിയുടെ പേരുള്ളതായി മുതിര്‍ന്ന ബി.ജെ.പി നേതാവിനെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ജൂണില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ, മാധുരിയുടെ വീട്ടില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. സമ്പര്‍ക്ക് ഫോര്‍ സമാവര്‍ത്തന്‍ പരിപാടിയുടെ ഭാഗമായാണ് ഷാ മാധുരിയെ കണ്ടത്. 2014ല്‍ കോണ്‍ഗ്രസില്‍ നിന്നാണ് പൂനെ മണ്ഡലം ബി.ജെ.പി പിടിച്ചെടുത്തത്.

2. ശബരിമലയില്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിക്ക് എതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതിയുടെ നിയമനം സ്റ്റേ ചെയ്യണം എന്ന് ആവശ്യം. സമിതിയുടെ നിയമനം, പൊലീസിനും എക്സിക്യൂട്ടീവിനും എതിരായ കടന്നുകയറ്റം. പ്രത്യേക അനുമതി ഹര്‍ജിയില്‍ ശബരിമലയില്‍ അത്തരം ഒരു സമിതി പ്രായോഗികം അല്ലെന്നും സര്‍ക്കാര്‍ വാദം. അതേസമയം, ശബരിമലയിലെ നിരോധനാജ്ഞയില്‍ സര്‍ക്കാര്‍ നിലപാട് ശരിവെച്ച് ഹൈക്കോടതി. ശബരിമലയില്‍ സുഗമമായ തീര്‍ത്ഥാടനം സാധ്യമാകുന്നുണ്ട്.

3. മേല്‍നോട്ട സമിതി ഇക്കാര്യങ്ങള്‍ എല്ലാം അറിയിച്ചിട്ടുണ്ട്. നിരോധനാജ്ഞ കൊണ്ട് എന്ത് പ്രശ്നം ഉണ്ടെന്നും കോടതിയുടെ ചോദ്യം. നിരോധനാജ്ഞ പിന്‍വലിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി വിധി പറയാന്‍ മാറ്റി. ക്രമസമാധാന പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. നിരോധനാജ്ഞ ഭക്തര്‍ക്ക് എതിരല്ല എന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

4. കെ.എസ്.ആര്‍.ടി.സിലെ എം.പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിടാന്‍ ഉത്തരവിട്ട് ഹൈക്കോടതി. പത്ത് വര്‍ഷത്തില്‍ താഴെ സര്‍വീസ് ഉള്ളവരും പ്രതിവര്‍ഷം 120 ദിവസത്തില്‍ കുറച്ചുമാത്രം ജോലി ചെയ്യുന്നവരെയും പിരിച്ചുവിടണം എന്ന് ഹൈക്കോടതി ഉത്തരവ്. ഇതോടെ 3600ത്തില്‍ അധികം ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകും. കോടതി ഉത്തരവ്, പി.എസ്.സി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍സ്ഥികള്‍ നല്‍കിയ ഹര്‍ജിയില്‍. ഒരാഴ്ചയ്ക്കുള്ളില്‍ ഉത്തരവ് നടപ്പാക്കണം എന്നും ഹൈക്കോടതി.

5. നിലവില്‍ ജീവനക്കാരുടെ എണ്ണം കൂടുതല്‍ ആണെന്ന് സര്‍ക്കാരിന് കെ.എസ്.ആര്‍.ടി.സി റിപ്പോര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ കോടതി ഉത്തരവ് ജീവനക്കാര്‍ക്ക് തിരിച്ചടിയാകും. എം.പാനല്‍ ജീവനക്കാരെ സാധാരണ തൊഴിലാളികളുടെ ഗണത്തില്‍ പെടുത്താന്‍ കഴിയില്ലെന്ന് കെ.എസ്.ആര്‍.ടി.സി വിശദീകരണം. എന്നാല്‍ ഹൈക്കോടതി ഉത്തരവ് പെട്ടെന്ന് നടപ്പാക്കാന്‍ ആകില്ലെന്ന് കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി വീണ്ടും കോടതിയെ സമീപിക്കും എന്നും തച്ചങ്കരി.

6. പ്രളയ ദുരിതാശ്വാസത്തിന് കേരളത്തിന് 3048 കോടിയുടെ കേന്ദ്ര ധനസഹായം. തീരുമാനം, കേന്ദ്ര മന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍. കേരളം ചോദിച്ചത് 5000 കോടിയുടെ സഹായം. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം, ആഭ്യന്തര സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ അംഗീകരിച്ച്. പ്രളയത്തിന് ശേഷം കേന്ദ്രം 600 കോടിയുടെ ആദ്യഘട്ട സഹായം കേരളത്തിന് അനുവദിച്ചിരുന്നു. ഐക്യരാഷ്ട്ര സംഘടനയുടെ വിവിധ ഏജന്‍സികളുടെ സൂചിക പ്രകാരം കേരള പുനര്‍നിര്‍മ്മാണത്തിന് വേണ്ടത് 31000 കോടിരൂപ.

7. പറശിനിക്കടവ് കൂട്ട മാനഭംഗ കേസില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ അടക്കം 7 പേര്‍ അറസ്റ്റില്‍. ഇന്നലെ 5 പേരെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിരുന്നു. 19 പേര്‍ അടങ്ങിയ പ്രതിപ്പട്ടികയില്‍ ഇനി പിടിയില്‍ ആകാന്‍ ഉള്ളവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയായി എന്ന വിവരം പുറത്തു വന്നതോടെ അന്വേഷണത്തിന് പ്രത്യേക സംഘം

8. തളിപ്പറമ്പ് പൊലീസ് സ്റ്റേഷന് പുറമെ പഴയങ്ങാടി, കുടിയാന്മല പൊലീസ് സ്റ്റേഷനിലും പെണ്‍കുട്ടിയെ കൂട്ടമായി മാനഭംഗപ്പെടുത്തിയതിന് കേസ് എടുത്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ സുഹൃത്തിനെ മാനഭംഗത്തിന് ഇരയാക്കിയ ഒരാളും അറസ്റ്റില്‍. കണ്ണൂ പൊലീസ് അറസ്റ്റ് ചെയ്തത് കൊളച്ചേരി സ്വദേശ് ആദര്‍ശ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തായത്, വിവിധ ടവര്‍ ലൊക്കേഷനുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍

9. പട്ടിക ജാതി വികസന വകുപ്പ് ഏര്‍പ്പെടുത്തിയ ഡോ.ബി.ആര്‍. അംബേദ്കര്‍ മാദ്ധ്യമ അവാര്‍ഡുകള്‍ വിതരണം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ദൃശ്യമാദ്ധ്യമ വിഭാഗം പുരസ്‌കാരം കൗമുദി ടിവി പ്രോഗ്രാം പ്രൊഡ്യൂസറും സബ് എഡിറ്ററുമായ എം.ജി. പ്രതീഷ്, മന്ത്രി എ.കെ. ബാലനില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കൗമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്ത നേര്‍ക്കണ്ണ് എന്ന അന്വേഷണാത്മക പരിപാടിയില്‍ മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ടവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ അവതരിപ്പിച്ചതിനാണ് പുരസ്‌കാരം. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പട്ടികജാതി പട്ടിക വര്‍ഗ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പട്ടിക ജാതി വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ, ജോയിന്റ് ഡയറക്ടര്‍ വി. അനില്‍കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

10. ബുലന്ദ് ശഹര്‍ കലാപത്തിനിടെ ഇന്‍പക്ടറെ വെടിവച്ചു കൊന്ന കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ബജ്രംഗദള്‍ നേതാവ് യോഗേഷ് രാജാണ് അറസ്റ്റിലായത്. അക്രമത്തില്‍ ഗൂഢാലോചന നടത്തിയത് യോഗേഷിന്റെ നേതൃത്വത്തിലെന്ന് പൊലീസ്. കൊലപാതകത്തിനും കലാപം ഉണ്ടാക്കിയതിനും അടക്കം ബജ്രംഗദള്‍ ബുലന്ദ് ശഹര്‍ ജില്ലാ കണ്‍വീനര്‍ യോഗേഷ് രാജ് അടക്കം 27 പേര്‍ക്ക് എതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്

11. നാല് പേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവം വെറുമൊരു ക്രമസമാധാന പ്രശ്നമല്ലെന്നും വലിയ ഗൂഢാലോചനയെ തുടര്‍ന്ന് നടന്നത് ആണെന്നും യു.പി ഡി.ജി.പി ഒ.പി സിംഗ് വ്യക്തമാക്കി ഇരുന്നു. 2015 സെപ്തംബറില്‍ ദാദ്രിയില്‍ ഗോവധം ആരോപിച്ച് മുഹമ്മദ് അഖ്ലാഖ് എന്നയാളെ തല്ലിക്കൊന്ന സംഭവത്തില്‍ അക്രമികളെ പിടികൂടിയത് കൊല്ലപ്പെട്ട ഇന്‍സ്‌പെക്ടര്‍ സുബോധ് ആയിരുന്നു

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS