ഹൈക്കോടതിയുടെ സുപ്രധാന വിധി

Friday 11 January 2019 12:31 PM IST
kaumudy-news-headlines

1. പത്ത് വര്‍ഷത്തില്‍ അധികം ജയിലില്‍ കിടന്ന 209 തടവുകാര്‍ക്ക് ശിക്ഷയില്‍ ഇളവ് അനുവദിച്ച് വിട്ടയച്ച സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി ഫുള്‍ബെഞ്ച്. 2011-ല്‍ പുറത്തുവിട്ടവരുടെ ലിസ്റ്റ് ഗവര്‍ണറും സര്‍ക്കാരും ആറുമാസത്തിന് അകം പുനപരിശോധിക്കണം. ഗാന്ധിജിയുടെ 150-ാമത് ജന്മ വാര്‍ഷികത്തോട് അനുബന്ധിത്ത് കേന്ദ്രസര്‍ക്കാര്‍ തീരുമാന പ്രകാരം ആണ് സംസ്ഥാന ജയില്‍ വകുപ്പ് 209 തടവുകാരെ വിട്ടയച്ചത്

2. ഹൈക്കോടതിയുടെ സുപ്രധാന വിധി, കൊലപാതക കേസുകളില്‍ ഇരകളുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയും കോടതി സ്വമേധയാ എടുത്ത ഹര്‍ജിയും പരിഗണിച്ച്. ഇളവ് ലഭിച്ചവരില്‍ പലരും 10 വര്‍ഷം ശിക്ഷ അനുഭവിച്ചിട്ടില്ല എന്ന് അന്വേഷണത്തില്‍ കണ്ടെത്തി ഇരുന്നു. ഇതോടെ ആണ് ഉത്തരവ് പുന പരിശോധിക്കാന്‍ കോടതി തീരുമാനിച്ചത് 3. പുന പരിശോധിക്കുമ്പോള്‍ ഇളവ് ലഭിച്ചവരുടെ നിലവിലെ ജീവിത രീതി, സ്വഭാവം എന്നിവ കണക്കിലെടുത്ത് ആവശ്യം എങ്കില്‍ വീണ്ടും ജയിലിലേക്ക് മടക്കി അയക്കണം എന്നാണ് ഹൈക്കോടതി ഉത്തരവ്. പുറത്തിറങ്ങിയവരില്‍ 45 പേര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നുള്ളവരാണ്. ചീമേനി തുറന്ന ജയിലില്‍ നിന്ന് 28 പേര്‍, വനിതാ ജയിലില്‍ നിന്ന് ഒരാള്‍, നെട്ടുകാല്‍ത്തേരി ജയിലില്‍ നിന്ന് 111, പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് 28 പേര്‍ എന്നിങ്ങനെ ആണ് സര്‍ക്കാര്‍ തീരുമാന പ്രകാരം ഇളവ് ലഭിച്ച് പുറത്ത് പോയത് 4. ദേശീയ പണിമുടക്ക് ദിനത്തില്‍ എസ്.ബി.ഐ ട്രഷറി ബാങ്ക് ശാഖ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഒത്തുതീര്‍പ്പിന് ഇല്ലെന്ന് ബാങ്ക് മാനേജര്‍ സന്തോഷ് കരുണാകരന്‍. ഒത്തുതീര്‍പ്പിനായി ആരും സമീപിച്ചിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി വരുന്നതായും പ്രതികരണം. അതേസമയം, പ്രതികളായ എന്‍.ജി.ഒ നേതാക്കളെ ഇതുവരെ അറസ്റ്റു ചെയ്യാതെ പൊലീസ് 5. കേസില്‍ അഞ്ചുപേരെ കൂടി പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരെ അറസ്റ്റു ചെയ്യാനുള്ള നീക്കങ്ങളും പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപവും ശക്തം. എന്‍.ജി.ഒ യൂണിയന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഹരിലാല്‍, എന്‍.ജി.ഒ യൂണിയന്‍ തൈക്കാട് ഏരിയ സെക്രട്ടറി അശോകന്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്. 6. സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയത് ബാലിശമായ ആരോപണത്തെ അടിസ്ഥാനമാക്കി എന്ന് അലോക് വര്‍മ. തന്നോട് ശത്രുതയുള്ള ഒരാളുടെ മാത്രം തെറ്റായ, അടിസ്ഥാന രഹിതമായ, ബാലിശമായ ആരോപണങ്ങള്‍ അടിസ്ഥാനം ആക്കിയാണ് തന്നെ സ്ഥലം മാറ്റിയതെന്ന് അലോക് വര്‍മ. പ്രതികരണം, സുപ്രീംകോടതി വിധി പ്രകാരം സി.ബി.ഐ ഡയറക്ടറായി ചുമതലയേറ്റ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ഉന്നതാധികാര സമിതി പുറത്താക്കിയതിന് പിന്നാലെ 7. ഇന്നലത്തെ യോഗം ചേര്‍ന്ന സമിതി രണ്ടര മണിക്കൂര്‍ ചര്‍ച്ചക്കു ശേഷമാണ് നിര്‍ണായക തീരുമാനം എടുത്തത്. ഡയറക്ടറുടെ താല്‍ക്കാലിക ചുമതല എം.നാഗേശ്വര റാവുവിന് തന്നെ നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിപക്ഷത്തു നിന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കു പകരം ജസ്റ്റിസ് എ.കെ. സിക്രി എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്. ചീഫ് വിജിലന്‍സ് കമീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന അഴിമതിയും ഗുരുതര കൃത്യ വിലോപവും അടക്കം എട്ട് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് വര്‍മയെ പുറത്താക്കിയത്. പുതിയ ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു 8. സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ ഭാഗമായി യുവതികള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്ന സ്ഥിതി ഉണ്ടായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്തില്‍ നടത്തിയിട്ടുള്ള അക്രമങ്ങളെ കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ഗവര്‍ണര്‍ പി.സദാശിവത്തിന് കൈമാറി മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി പുറപ്പെടുവിച്ചതു മുതല്‍ സംസ്ഥാനത്തുണ്ടായ ആസൂത്രിതമായ അക്രമ പരമ്പരയെ കുറിച്ചും ശബരിമലയില്‍ വിവിധ തീര്‍ത്ഥാടന സമയങ്ങളില്‍ നട തുറന്നപ്പോള്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ സംഘ്പരിവാര്‍ സംഘടനകള്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ചും ഉള്ള വിശദാംശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് 9. നിലയ്ക്കലിലും പമ്പയിലും മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടിവന്ന മര്‍ദ്ദനങ്ങളും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളും അപവാദ പ്രചരണങ്ങളും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നടന്ന ഹര്‍ത്താലുകളുടെ പരമ്പരയില്‍ പൊലീസുകാര്‍ക്കും നിരപരാധികളായ മറ്റു പലര്‍ക്കും മാരകമായ പരിക്കേല്‍ക്കുന്ന സ്ഥിതിയുണ്ടായി. കെ.എസ്.ആര്‍.ടി.സി ബസും, സര്‍ക്കാര്‍ ഓഫീസുകളും, വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകളും, ജനപ്രതിനിധികളുടെയും വീടുകളും, കച്ചവട സ്ഥാപനങ്ങളും തകര്‍ക്കുകയും ചെയ്യുന്ന അവസ്ഥയും സംസ്ഥാനത്തുണ്ടായി 10. ഹര്‍ത്താലുകളോട് അനുബന്ധിച്ച് ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് 1137 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. 10,024 പ്രതികളെ തിരിച്ചറിഞ്ഞതില്‍ 9193 പേര്‍ സംഘപരിവാര്‍ സംഘടനകളില്‍ പെടുന്നവരാണ്. വര്‍ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതിനുള്ള ഗൂഢാലോചനകളും ഇതോടൊപ്പം ഉണ്ടായെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അക്രമങ്ങളുടെ ചിത്രങ്ങളും മതസ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിപ്പിച്ച കാര്യങ്ങളുടെയും വിശദാംശങ്ങളടങ്ങിയ സി.ഡികളും റിപ്പോര്‍ട്ടിന്റെ ഭാഗമായി നല്‍കിയിട്ടുണ്ട് 11. ശബരിമല യുവതി പ്രവേശ വിഷയത്തിലെ പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളികളായവരും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരും തിരുവാഭരണ ഘോഷയാത്രയെ അനുഗമിക്കരുതെന്ന് പൊലീസ്. ഘോഷയാത്രയില്‍ പങ്കാളികളായവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പൊലീസ് ക്ലിയറന്‍സ് ലഭിച്ചവര്‍ക്ക് മാത്രമേ തിരിച്ചറിയല്‍ കാര്‍ഡുകള്‍ അനുവദിക്കൂ. നാളെയാണ് തിരുവാഭരണ ഘോഷയാത്ര പന്തളത്ത് നിന്ന് പുറപ്പെടുന്നത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
YOU MAY LIKE IN VIDEOS