ചേരകൾക്ക് നൂറു പല്ലുകൾ!: പാമ്പ് പിടുത്തത്തിനിടയിൽ കുട്ടികളെ താലോലിച്ച് വാവ സുരേഷ്

Friday 07 December 2018 12:20 PM IST
snake-master

ആലപ്പുഴ ജില്ലയിലെ പുലിയൂരിൽ നിന്ന് രാവിലെ തന്നെ വാവയ്ക്ക് കോൾ എത്തി. വീട്ടിലെ കിണറ്റിൽ ഒരു മൂർഖൻ പാമ്പ്. സ്ഥലത്ത് എത്തിയ വാവ പാമ്പിനെ കണ്ടപ്പോൾ തന്നെ പറഞ്ഞു ഇത് മൂർഖൻ അല്ല ശംഖുവരയനാണെന്ന്... കിണറ്റിനകത്ത് വെളളത്തിൽ തല താഴ്ത്തി വെച്ചാണ് പാമ്പിന്റെ കിടപ്പ് അതിനാൽ തല എവിടെയാണെന്ന് കാണാൻ പ്രയാസം. ശ്രദ്ധയോടെ പിടിച്ചില്ലെങ്കിൽ കടി ഉറപ്പ്... അത് മാത്രമല്ല വീര്യം കൂടിയ വെനമുളള പാമ്പുകളിൽ രണ്ടാം സ്ഥാനക്കാരനാണ് ശംഖുവരയൻ പാമ്പുകൾ(വെളളിക്കെട്ടൻ).

തുടർന്ന് ശംഖുവരയനെ പിടികൂടിയതിന് ശേഷം, വർക്കലയ്ക്കടുത്തുള്ള ഒരു വീട്ടിലാണ് വാവ എത്തിയത്. വിറക് അടുക്കി വച്ചിരുന്ന സ്ഥലത്ത് പാമ്പിനെ കണ്ടു എന്ന് പറഞ്ഞാണ് വിളിച്ചത്. വിളിച്ചപ്പോൾ തന്നെ വാവ പറഞ്ഞിരുന്നു, പാമ്പിനെ കണ്ട സ്ഥലത്ത് ആരെങ്കിലും നോക്കി നിൽക്കണമെന്ന്, ശ്രദ്ധ ഒന്ന് തെറ്റിയാൽ അത് കടന്ന് കളയും. വിറകുകൾ ഓരോന്നായി മാറ്റുന്നതിനിടയിൽ പാമ്പ് ഇഴഞ്ഞു പോകുന്നത് നാട്ടുകാർ കണ്ടു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിൽ പാമ്പിനെ പിടികൂടി. അത് കഴിഞ്ഞ് എത്തിയ കാൾ വാവ കൗതുകത്തോടെയാണ് കേട്ടത്. പൂച്ച മൂർഖൻ പാമ്പിനെ തടഞ്ഞ് വച്ചിരിക്കുന്നു. പൂച്ചക്ക് മുന്നിൽ മൂർഖൻ പത്തി വിടർത്തി കളിച്ച് കൊണ്ടിരിക്കുന്നു. ഉടൻ തന്നെ പാമ്പിനെ പിടിക്കാൻ വാവ യാത്ര തുടങ്ങി... കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS