ചേര കടിക്കുമോ?​ വാവ പറയും യാഥാർത്ഥ്യം

Monday 12 November 2018 5:49 PM IST
vava-suresh

കോഴിക്കൂടിനകത്ത് തൊണ്ട് എടുക്കാൻ ചെന്ന വീട്ടമ്മ വലിയ ഒരു മൂർഖൻ പാമ്പിനെ കണ്ടു എന്ന് പറഞ്ഞ് തിരുവനന്തപുരം കുമാരപുരത്ത് നിന്ന് രാവിലെ തന്നെ വാവയ്ക്ക് വിളിയെത്തി. സ്ഥലത്തെത്തിയ വാവ കോഴിക്കൂട് തുറന്ന് നോക്കിയപ്പോള്‍ കണ്ടത് ചേരയെ...

പക്ഷെ പുറത്തെടുത്തപ്പോൾ, വാവയും കൂടെ നിന്നവരും ഞെട്ടി..! ഇത്രയും നീളവും വണ്ണവുമുള്ള ചേരയെ ഇതിന് മുൻപ് കണ്ടിട്ടില്ല.. അത്രയ്ക്കും വലിയ ആരോഗ്യവാനായ ചേര. ഇതിന് മുൻപ് ഇത്രയും വലിപ്പമുള്ള ചേരയെ പിടികൂടിയ സമയം വാവയുടെ പുരികം കടിച്ച് എടുത്തിരുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധാപൂർവ്വമാണ് കൈപിടിയിലൊതുക്കിയത്.. കാണുക ഏറ്റവും വലിപ്പമുള്ള ചേരയെ..

തുട‍ർന്ന് കേശവദാസപുരത്ത് നിന്ന് ഒരു മൂർഖൻ പാമ്പിനെ പിടികൂടി. അവിടെ നിന്ന് യാത്ര തിരിച്ച് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന വഴി കോള്‍ വന്നു... പണി നടക്കുന്ന വീടിനോട് ചേർന്ന് കല്ല് അടുക്കി വച്ചിരിക്കുന്ന സ്ഥലത്ത് ഒരു അണലി ഇഴഞ്ഞുപോയി. ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയ ഗൃഹനാഥനാണ് കണ്ടത്..

ഒരു മണിക്കൂർ കഴിഞ്ഞാണ് വാവ സ്ഥലത്തെത്തിയത്. അപ്പോഴാണറിയുന്നത്, 4 കുട്ടികള്‍ ഉള്ള വീടാണ്.. പാമ്പിനെ കിട്ടിയില്ലെങ്കിൽ അപകടം ഉറപ്പ്.. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്..

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN VIDEOS
LATEST VIDEOS
YOU MAY LIKE IN VIDEOS