ഹൂസ്റ്റണിൽ മകരവിളക്ക്

ശങ്കരൻകുട്ടി | Friday 11 January 2019 5:02 PM IST
lord-ayyappa

ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിലെ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ 2019 ജനുവരി 14ആം തീയതി തിങ്കളാഴ്ച ശ്രീ അയ്യപ്പസന്നിധിയിൽ ഭക്തിനിർഭരമായ ഗാനസുധയും തുടർന്ന് മകരവിളക്കും ലക്ഷാർച്ചനയും നടക്കുന്നതാണ്. പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയുമ്പോൾ ഹൂസ്റ്റണിൽ ശാന്തിയുടേയും, സമാധാനത്തന്റേയും, സാഹോദര്യത്തിന്റെയും, ഹൈന്ദവ സംസ്‌കാരത്തിന്റെയും നൂറുകണക്കിന് പൊൻ തിരികൾ തെളിയിക്കുമെന്ന് ക്ഷേത്രം പ്രസിഡന്റ് ശ്രീ.ശശിധരൻ നായർ അറിയിച്ചു. ഈ മഹോത്സവത്തിന് തിരിതെളിയിക്കുവാനും ലക്ഷാർച്ചനക്കും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഭക്തജനങ്ങൾ എത്രയും വേഗം ക്ഷേത്ര ഭാരവാഹികളുമായി ബന്ധപ്പെടേണ്ടതാണ്. തുടർന്ന് പടിപൂജയും അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കു് ബന്ധപ്പെടുക: ശ്രീ. ഗുരുവായൂരപ്പൻ ക്ഷേത്രം 713 729 8994, ശശിധരൻ നായർ 832 860 0371, സുരേഷ് പിള്ള 713 569 7920, രമാശങ്കർ 404 680 9787. ഇമെയിൽ temple@guruvayur.us.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD