കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികം ജനുവരി അഞ്ചിന്

Thursday 13 December 2018 4:58 PM IST

brsitol

ബ്രിസ്റ്റോൾ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ രണ്ടാം വാർഷികവും ക്രിസ്ത്മസ് പുതുവത്സരാഘോഷങ്ങളും ജനുവരി അഞ്ചിന് ഉദ്ഘാടനം ചെയ്യും.ചടങ്ങിൽ കലാസാംസകാരിക രംഗത്തെ നിരവധി പ്രമുഖർ പങ്കെടുക്കും. കേരളത്തിലെ പ്രളയത്തിൽ വീട് നഷ്ടപെട്ട കുടുംബങ്ങളെ സഹായിക്കാൻ കോസ്‌മോപോളിറ്റൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ഓണത്തിന് നടത്തിയ ചാരിറ്റി ഇവെന്റിന്റേയും ഈ വരുന്ന ഡിസംബർ ഇരുപത്തിരണ്ടിനു നടത്തുന്ന ക്രിസ്മസ് കാരോളിന്റെയും വരുമാനം ഈ കുടുംബങ്ങൾക്ക് കേരളത്തിൽ നടക്കുന്ന ചടങ്ങിൽ വെച്ച് കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു .ഇതോടനുബന്ധിച്ചു ഡിസംബർ ഇരുപത്തി രണ്ടിന് ക്രിസ്മസ് കരോൾ നടത്തുന്നതായിരിക്കും. ജനുവരി അഞ്ചിന് നടത്തുന്ന വാർഷികാഘോഷങ്ങൾ കലാസാംസാകാരിക രംഗത്തെ പ്രമുഖ വ്യക്തി ഉദ്ഘാടനം ചെയ്യും. പരിപാടികളുടെ വിശദാംശങ്ങൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കുന്നതായിരിക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD