ലണ്ടനിലും വനിതാ മതിൽ

Monday 31 December 2018 12:45 AM IST

manambur

ലണ്ടൻ: വനിതാമതിലിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ലണ്ടൻ നഗരത്തിൽ മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ലണ്ടൻ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള ഇന്ത്യൻ സ്ഥാനപതി മന്ദിരമായ ഇന്ത്യൻ ഹൈക്കമ്മീഷന് മുന്നിൽ മനുഷ്യച്ചങ്ങല തീർക്കും. ക്ഷേത്രത്തിൽ കയറാനുള്ള സ്ത്രീകളുടെ അവകാശത്തിനു ഞങ്ങൾ പിന്തുണ പ്രഖ്യാപിക്കുന്നു, ആർത്തവം ജീവനാണ് കുറ്റമല്ല, സുപ്രീം കോടതി വിധി മാനിക്കുക, പീഡനം അവസാനിപ്പിക്കുക തുടങ്ങിയ ബാനറുകളും, പ്ലക്കാർഡുകളുമായി ലണ്ടന്റെ വിവിധ ഭാഗങ്ങളിലുള്ളവർ മനുഷ്യച്ചങ്ങലയിൽ പങ്കെടുക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD