ശ്രീനാരായണ ഗുരു മിഷന്റെ നാല്പതാം വാർഷികം വിപുല പരിപാടികളോടെ ആഘോഷിക്കുന്നു

Friday 11 January 2019 10:09 AM IST
guru

ആയിരത്തിത്തൊള്ളായിരത്തി എഴുപത്തി എട്ടു ഒക്ടോബര് 22 നു ബ്രിട്ടനിൽ സ്ഥാപിതമായ ശ്രീനാരായണ ഗുരു മിഷൻ ഓഫ് ദി യു കെ യുടെ നാൽപതാമത് വർഷം വിപുലമായ പരിപാടികളോട് കൂടി ആഘോഷിക്കുവാൻ തീരുമാനിച്ചിരിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ഒൻപതു മാസം നീണ്ടു നിൽക്കുന്ന പരിപാടികൾ ജാനുവരി മുതൽ ഗുരു ജയന്തി വരെ നീളും.


ജനുവരി 27 നു ഞായറാഴ്ച വൈകന്നേരം മൂന്നു മണിക്ക് ശ്രീ നാരായണ ഗുരു മിഷൻ ഹാളിൽ (16 ബർകിങ് റോഡ് , ഈസ്റ്റ് ഹാം, ലണ്ടൻ ) വച്ച് ആദ്യ പരിപാടിയുടെ തിരശീല ഉയരുന്നു . വിശേഷാൽ പ്രാർത്ഥന, പ്രഭാഷണങ്ങൾ , വ്യത്യസ്ത കലാപരിപാടികൾ ,സ്ഥാപക കമ്മിറ്റി അംഗങ്ങളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ,ജൂൺ 16 ,സെപ്തംബര് 22 എന്നീ ദിവസങ്ങളിൽ ഇൻഫോർഡ് ടൗൺ ഹാളിൽനടത്താനദ്ദേശിക്കുന്ന അതി വിപുലമായ പരിപാടികളുടെ വിശദ വിവരങ്ങൾ പിന്നാലെ അറിയ്‌ക്കുന്നതാണെന്നു.പ്രസിഡന്റ് ജി ശശികുമാർ ,സെക്രട്ടറി സരേഷ് ധർമരാജൻ പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോക്‌ടർ സരസൻ എന്നിവർ അറിയിച്ചു. എല്ലാ പരിപാടികൾക്കും ഗുരു മിഷൻ അംഗങ്ങളുടെയും അഭ്യുദയകാംഷികളുടെയും നിസ്സീമമായ സാന്നിധ്യവും സഹായ സഹകരങ്ങളും അവർ അഭ്യർഥിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
LATEST VIDEOS
YOU MAY LIKE IN WORLD