മലയാളി അസോസിയേഷൻ ഓഫ് യൂകെയുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തുടക്കം

Friday 01 February 2019 5:00 PM IST
europe

മലയാളി അസോസിയേഷൻ ഓഫ് യൂകെ ,എം. L l 1q എ യൂ കെ യുടെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേരളത്തിൽ തുടക്കം കുറച്ചു. എം എ യൂ കെ യുടെ അംഗങ്ങളിൽ നിന്നും , വ്യക്തികളിൽ നിന്നും സമാഹരിച്ച തുകയുടെ ആദ്യത്തെ പ്രോജക്ട് ആലപ്പുഴ ജില്ലയിൽ കുട്ടനാട്ടിലെ മങ്കൊമ്പ് പുതിയചിറ കോളണി നിവാസികൾക്ക് വേണ്ടിയാണു തുടക്കംകുറിച്ചത് . കുടിവെള്ളം ലഭ്യമല്ലാത്ത കോളനി നിവാസികൾക്ക് ,സർക്കാർ നിർദേശിച്ച വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റ് പഞ്ചായത്തിന്റെ അനുവാദത്തോടു കൂടി നിർമിച്ചു നൽകുകയാണ് എം എ യൂ കെ . കുടിവെള്ളത്തിനായി കൂടുതൽ പ്ലാന്റുകൾ സ്ഥാപിക്കാനും ഇതിന്റെ ഉപയോഗം കൂടുതൽ പ്രേദേശത്തേക്കു വ്യാപിപ്പിക്കാനും എം എ യൂ കെ ബോർഡ് തീരുമാനിച്ചതായി സെക്രട്ടറി അറിയിച്ചു . എം എ യൂ കെക്കു വേണ്ടി ഈ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത് കേരളാ വിഷൻ ചാനൽ മീഡിയ ആണ് . പ്ലാന്റുകൾ നിർമിക്കാനാവശ്യമായാ സ്ഥാലം കണ്ടെത്തുകയും നിര്മാണമേൽനോട്ടം വഹിക്കുന്നതും കേരളവിഷൻ മീഡിയ ആണ്‌.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN WORLD
YOU MAY LIKE IN WORLD