SignIn
Kerala Kaumudi Online
Tuesday, 22 September 2026 5.44 PM IST

ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോ. ജില്ലാ സമ്മേളനം

vet

ആലപ്പുഴ: ഗവ. വെറ്ററിനറി ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം റോയൽ പാർക്ക് ഹോട്ടലിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. കുര്യാക്കോസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. മാത്യൂസ് തങ്കച്ചൻ അദ്ധ്യക്ഷനായി. മികച്ച വെറ്ററിനറി സർജൻമാർക്കുള്ള ജില്ലാ ​- താലൂക്ക് തല അവാർഡ് വിതരണവും നടത്തി. ജില്ലയിലെ മികച്ച വെറ്ററിനറി ഡോക്ടർക്കുള്ള പുരസ്കാരം കായംകുളം വെറ്ററിനറി പോളിക്ലിനിക് വെറ്ററിനറി സർജൻ ഡോ. എസ്. വേണുഗോപാലിന് സമ്മാനിച്ചു. സെൻട്രൽ എക്സി. അംഗം ഡോ. എം.എസ്. സുബിൻ, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. എസ്. ദീപ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഡോ. കെ. സനുജ (പ്രസിഡന്റ്), ഡോ. ലിറ്റി.എം. ചെറിയാൻ (വൈസ് പ്രസിഡന്റ്), ഡോ. ബിനിൽ.ബി. ചന്ദ്രൻ (സെക്രട്ടറി), ഡോ. വിബിൻ കൈമൾ (ജോ. സെക്രട്ടറി ), ഡോ. സൂര്യ രാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA, GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ