SignIn
CASE DIARY
Sat 07 November 2026 TIMELINE
a.1.4098969
സ്പായിലെ പീഡനം; സ്പാ ഉടമകളുമായി ഇന്ന് തെളിവെടുപ്പ്
16കാരിയായ ആന്ധ്രസ്വദേശിയെ കോവളത്തെ സ്‌പാകളിലെത്തിച്ച് പീഡിപ്പിച്ച കേസിൽ കസ്‌റ്റഡിയിൽ വാങ്ങിയ സ്‌പാ ഉടമകളുമായി ഇന്ന് കോവളത്ത് തെളിവെടുപ്പ് നടത്തും. മൂന്നും നാലുംപ്രതികളും സ്‌പാ ഉടമകളുമായ സജിത്ത് കുമാർ(47),നിഷാന്ത്(46) എന്നിവരെ കസ്‌റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. സജിത്തിനെ കോവളം കൂടാതെ ചപ്പാത്ത്,പൂവാർ എന്നിവിടങ്ങളിലെ സ്പാകളിലും വയനാട് വൈത്തിരിയിലെ റിസോർട്ടിലും തെളിവെടുപ്പിന് കൊണ്ടുപോകും. സജിത്തിനെ 7-ഉം നിഷാന്തിനെ 4-ഉം ദിവസത്തേക്കാണ് കസ്‌റ്റഡിയിൽ ലഭിച്ചത്. തമിഴ്‌നാട് പൊലീസ് മൊഴിയെടുക്കാനായി കൊണ്ടുപോയ പെൺകുട്ടിയെ ഇന്നലെ തിരികെ സഖിയിലെത്തിച്ചു. November 07, 2026
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY