SignIn
CASE DIARY
Tue 27 October 2026 KERALA
LATEST NEWS
MOST READ
death-anil.1793043135
മദ്യലഹരിയിൽ ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു
മദ്യപാനത്തിനിടയിലുണ്ടായ തർക്കത്തെത്തുടർന്ന് ജേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. ശല്യാംപാറ പൈതക്കൽ അനിലാണ് (42) കൊല്ലപ്പെട്ടത്. സംഭവത്തിൽ അനിലിന്റെ മൂത്ത സഹോദരൻ പ്രസാദിനെ വെള്ളത്തൂവൽ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: അമ്മയുമായി ആശുപത്രിയിൽ പോയിരുന്ന അനിലിന്റെ ഭാര്യ സൗമ്യ ഇന്നലെ വൈകിട്ട് ആറ് മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ചോരവാർന്ന് മരിച്ച നിലയിൽ മൃതദേഹം കണ്ടത്. ഈ സമയം പ്രസാദ് മദ്യലഹരിയിൽ വീട്ടിനുള്ളിൽ തന്നെയുണ്ടായിരുന്നു. ഭയാനകമായ കാഴ്ച കണ്ട സൗമ്യ ഉടൻ തന്നെ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. October 27, 2026
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY