SignIn
OPINION
Thu 17 September 2026 EDITORIAL
LATEST NEWS
MOST READ
1.1789400077
ഡൽഹി ഉച്ചകോടിയുടെ നയതന്ത്ര വിജയം
ലോകം സംഘർഷങ്ങളിലൂടെയും പ്രതിസന്ധികളിലൂടെയും കടന്നു പോകുന്നതിനിടെ ഡൽഹിയിൽ നടന്ന ബ്രിക്‌സ് ഉച്ചകോടി രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം ചെറുക്കണമെന്ന ആഹ്വാനത്തോടെയാണ് സമാപിച്ചത്. ബ്രിക്‌സ് പാശ്ചാത്യ വിരുദ്ധമാണെന്ന അമേരിക്കയുടെ ആരോപണങ്ങൾക്ക് മറുപടി എന്ന നിലയിൽ കൂട്ടായ‌്‌മ വിപുലീകരിക്കണമെന്നും ആഹ്വാനമുണ്ടായി. എന്നാൽ ബ്രിക്‌സിൽ അംഗത്വം വേണമെന്ന 2023 മുതലുള്ള പാകിസ്ഥാന്റെ ആവശ്യം ഇക്കുറിയും ഉച്ചകോടി പരിഗണിച്ചില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ്, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ എന്നിവരുടെ സാന്നിദ്ധ്യം ഈ ബഹുരാഷ്ട്ര സംഘടനയുടെ പ്രസക്തി വെളിപ്പെടുത്തുന്നതായി. യുക്രെയിനുമായുള്ള സംഘർഷം തീർക്കാൻ മദ്ധ്യസ്ഥത വഹിക്കാമെന്ന ഇന്ത്യയുടെയും ചൈനയുടെയും നിർദ്ദേശം റഷ്യ സ്വാഗതം ചെയ്‌തത് ഇന്ത്യയുടെ നയതന്ത്ര തിളക്കം കൂട്ടുന്നതായിരുന്നു. അമേരിക്കയുടെ നേതൃത്വത്തിൽ അതിസമ്പന്ന പാശ്ചാത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ ജി 7ന് ബദലായി ലോക വ്യാപാര രംഗത്തെ നിയന്ത്രിക്കുവാൻ ശേഷിയുള്ള ബഹുരാഷ്ട്ര സംഘടനയായി ഡൽഹി ഉച്ചകോടിയോടെ ബ്രിക്‌സ് ഉയർന്നിരിക്കുകയാണ്. September 15, 2026
editorial.1545072315
വൈദ്യുതി രംഗത്തെ പ്രതിസന്ധി
കേരളത്തിലെ വൈദ്യുതി രംഗവുമായി ബന്ധപ്പെട്ട് ഒരു നല്ല വാർത്ത കേട്ടിട്ട് വർഷങ്ങളായി. ഒന്നുകിൽ ഇടിത്തീ പോലെ വൈദ്യുതി നിരക്ക് കൂട്ടിയ വാർത്തയാവും പുറത്തു വരിക. അല്ലെങ്കിൽ വൈദ്യുതി പ്രതിസന്ധിയുടെയും ലോഡ്‌ ഷെഡിംഗിന്റെയും വർത്തമാനങ്ങൾ. ഇങ്ങനെ പോയാൽ കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതി വാങ്ങുന്നത് ഓരോ ഉപഭോക്താവിനെയും ഒരു പേടിസ്വപ്നം പോലെ പിന്തുടരുന്ന ഒന്നായി മാറുമെന്നതിൽ സംശയമില്ല. വായ്‌പ എടുത്തായാലും മദ്ധ്യവർഗത്തിലുള്ളവർ സോളാറിലേക്ക് മാറുന്നത് അതിനോടുള്ള താത്‌പര്യത്തിലുപരി കെ.എസ്.ഇ.ബിയെ ഭയന്നിട്ടാണ്. ഒരു പൊതുമേഖലാ സ്ഥാപനത്തെ ജനങ്ങൾ ഒന്നടങ്കം ഭയക്കുന്ന അവസ്ഥ സംജാതമായിട്ടുണ്ടെങ്കിൽ അത് ഒരു മുടിഞ്ഞ തറവാടിന് തുല്യമായി എന്ന് വേണം കരുതാൻ. September 15, 2026
KERALA KAUMUDI EPAPER
PHOTO GALLERY