SignIn
Kerala Kaumudi Online
Sunday, 13 September 2026 1.03 AM IST

ഇതാണ് പുതിയ പാർലമെന്റ് മന്ദിരം, ചിത്രങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ; നടപടി അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കവെ

parliament-building

ന്യൂഡൽഹി: അവസാനഘട്ട ഒരുക്കങ്ങൾ പുരോഗമിക്കവെ, പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ട് കേന്ദ്രസർക്കാർ. പാർലമെന്റിന്റെ നിർമ്മാണത്തിന്റെയും സെൻട്രൽ വിസ്തയുടെ പുനർനിർമ്മാണത്തിന്റെയും ചുമതലയുള്ള കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയമാണ് ഇന്റീരിയറുകളുടെ ഫോട്ടോകൾ പുറത്തുവിട്ടത്. മന്ത്രാലയത്തിന്റെ centralvista.gov.in എന്ന വെബ്‌സൈറ്റിൽ ചിത്രങ്ങൾ ലഭ്യമാണ്.

parliament-building

2022 നവംബറിൽ പാർലമെന്റ് മന്ദിരത്തിന്റെ നിർമാണം പൂർത്തിയാക്കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാൽ സമയബന്ധിതമായി പണികൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ജനുവരി അവസാനത്തോടെ പണികൾ പൂർത്തിയാകുമെന്നാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പറയുന്നത്.

ജനുവരി മുപ്പത്തിയൊന്നിന് ആരംഭിക്കുന്ന ബഡ്ജറ്റ് സമ്മേളനം പുതിയ കെട്ടിടത്തിലായിരിക്കുമോ, അതോ സമ്മേളനത്തിന്റെ രണ്ടാം ഭാഗമായിരിക്കുമോ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ല.

parliament-building

2020ൽ 861.0 കോടി കരാറിന് ടാറ്റ ഗ്രൂപ്പാണ് നിർമാണം ഏറ്റെടുത്തത്. എന്നാൽ ചെലവ് 1200 കോടിയായി ഉയർന്നെന്ന് റിപ്പോർട്ടുകളുണ്ട്. ജി എസ് ടി പന്ത്രണ്ട് ശതമാനത്തിൽ നിന്ന് പതിനെട്ടായി ഉയർന്നതാണ് ചെലവ് കൂടാനുള്ള പ്രധാന കാരണമെന്നാണ് വിവരം.

parliament-building

അഹമ്മദാബാദ് ആസ്ഥാനമായുള്ള എച്ച് സി പി ഡിസൈൻ ആണ് കെട്ടിടത്തിന്റെ ഡിസൈൻ രൂപകൽപന ചെയ്തത്. 2021ലാണ് നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. പുതിയ ലോക്സഭ ചേംബറിന് 888 സീറ്റുകളുണ്ട്. രാജ്യസഭാ ചേംബറിന് 384 സീറ്റുകളുമാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, LOK SABHA CHAMBER, GOVT PUBLISHES PHOTOS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ