ജീവിതം ധന്യമാകട്ടെ

സ്വാമി വിശുദ്ധാനന്ദ (പ്രസിഡന്റ്, ശ്രീനാരായണധർമ്മസം | Monday 26 November 2018 12:41 AM IST
swami-visudhananda

ജീ​വി​ത​ത്തി​ൽ​ ​ഓ​രോ​രു​ത്ത​ർ​ക്കും​ ​ഓ​രോ​രോ​ ​ല​ക്ഷ്യ​ങ്ങ​ളു​ണ്ടാ​വും.​ ​ജീ​വി​ത​ത്തി​ന്റെ​ ​ഓ​രോ​ ​ഘ​ട്ട​ത്തി​ലും​ ​ഈ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​മാ​റി​മാ​റി​ ​വ​രി​ക​യും​ ​ചെ​യ്യും.​ ​എ​ന്നു​ ​പ​റ​ഞ്ഞാ​ൽ​ ​വി​ദ്യാ​ഭ്യാ​സ​കാ​ല​ത്തു​ള്ള​ ​ല​ക്ഷ്യ​വും​ ​തൊ​ഴി​ൽ​രം​ഗ​ത്തു​ള്ള​ ​ല​ക്ഷ്യ​വും​ ​വി​വാ​ഹ​ത്തി​നു​ ​മു​ൻ​പും​ ​പി​ൻ​പു​മു​ള്ള​ ​ല​ക്ഷ്യ​വും​ ​മ​ദ്ധ്യകാ​ല​-​ ​വാ​ർ​ദ്ധ​ക്യ​കാ​ല​ങ്ങ​ളി​ലു​ള്ള​ ​ല​ക്ഷ്യ​വു​മൊ​ക്കെ​ത്ത​ന്നെ​ ​ഒ​ന്നി​നൊ​ന്നു​ ​വി​ഭി​ന്ന​മാ​യി​രി​ക്കു​മെ​ന്ന​ർ​ത്ഥം.​ ​ഇ​വ​യി​ൽ​ ​ഓ​രോ​ ​ല​ക്ഷ്യ​വും​ ​പ്രാ​പി​ച്ചു​ ​ക​ഴി​യു​ന്ന​യാ​ളി​നു​ ​വീ​ണ്ടും​ ​വീ​ണ്ടും​ ​ഓ​രോ​രോ​ ​ല​ക്ഷ്യ​ങ്ങ​ൾ​ ​വ​ന്നു​കൊ​ണ്ടേ​യി​രി​ക്കും.​ ​ചു​രു​ക്കി​പ്പ​റ​ഞ്ഞാ​ൽ​ ​ജീ​വി​ത​ത്തെ​ ​ന​യി​ക്കു​ന്ന​തും​ ​നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തും​ ​സ​ന്തോ​ഷ​പ്ര​ദ​മാ​ക്കു​ന്ന​തും​ ​ദുഃ​ഖ​മ​യ​മാ​ക്കു​ന്ന​തു​മെ​ല്ലാം​ ​ഇ​ങ്ങ​നെ​ ​വ​ന്നു​കൂ​ടു​ന്ന​ ​ല​ക്ഷ്യ​ങ്ങ​ളു​ടെ​ ​പ്രാ​പി​ക്ക​ലും​ ​അ​പ്രാ​പി​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു, എ​ന്നാ​ൽ​ ​ല​ക്ഷ്യ​ങ്ങ​ളെ​ ​പ്രാ​പി​ക്കു​ന്ന​വ​ൻ​ ​മ​തി​മ​റ​ന്നാ​ഹ്ലാ​ദി​ക്കു​ന്ന​തും​ ​ല​ക്ഷ്യ​ങ്ങ​ളെ​ ​പ്രാ​പി​ക്കാ​ത്ത​വ​ൻ​ ​സ​ർ​വ​വും​ ​ന​ഷ്ട​പ്പെ​ട്ട​വ​നെ​പ്പോ​ലെ​ ​ദുഃ​ഖി​ച്ചി​രി​ക്കു​ന്ന​തും​ ​ഭൂ​ഷ​ണ​മ​ല്ല.​ ​കാ​ര​ണം​ ​ഇ​തു​ ​ര​ണ്ടും​ ​മ​ന​സി​ന്റെ​ ​സ്വാ​ഭാ​വി​ക​നി​ല​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന​താ​ണ്.​ ​മ​ന​സി​ന്റെ​ ​സ്വാ​ഭാ​വി​ക​നി​ല​യെ​ ​ത​കി​ടം​ ​മ​റി​ക്കാ​ൻ​ ​ഇ​ട​വ​രാ​ത്ത​വി​ധം​ ​നി​ല​കൊ​ള്ളു​ന്ന​വ​നാ​ണ് ​ജീ​വി​ത​ത്തെ​ ​ആ​രോ​ഗ്യ​ക​ര​മാ​യി​ ​അ​ഭി​മു​ഖീ​ക​രി​ക്കാ​നാ​വു​ന്ന​ത്.

ല​ക്ഷ്യ​ങ്ങ​ൾ​ ​വ​രി​ക​യും​ ​പോ​വു​ക​യും​ ​ചെ​യ്യും.​ ​അ​തി​ൽ​ ​ചി​ല​തെ​ല്ലാം​ ​പ്രാ​പ്യ​മാ​വു​ക​യും​ ​അ​പ്രാ​പ്യ​മാ​വു​ക​യും​ ​ചെ​യ്യും.​ ​പ​ക്ഷേ​ ​മ​ന​സി​ന്റെ​ ​സ്വാ​ഭാ​വി​ക​നി​ല​ ​ഒ​രി​ക്ക​ൽ​ ​ന​ഷ്ട​പ്പെ​ടാ​നി​ട​യാ​യാ​ൽ​ ​അ​തു​ ​തി​രി​കെ​ ​പി​ടി​ക്കു​ക​ ​എ​ന്ന​ത് ​എ​ളു​പ്പ​മ​ല്ല.​ ​എ​ന്തെ​ന്നാ​ൽ​ ​സ്വാ​ഭാ​വി​ക​നി​ല​ ​ന​ഷ്ട​പ്പെ​ട്ടു​പോ​യ​ ​മ​ന​സി​നെ​ ​അ​തി​ന്റെ​ ​പൂ​ർ​വ​നി​ല​യി​ലേ​ക്ക് ​എ​ത്തി​ക്ക​ണ​മെ​ങ്കി​ൽ​ ​അ​തേ​ ​മ​ന​സു​കൊ​ണ്ടു​ത​ന്നെ​യാ​ണ് ​അ​ത് ​സാദ്ധ്യമാ​ക്കേ​ണ്ട​തെ​ന്ന​താ​ണ്.
വേ​ണ്ട​ത്ര​ ​വെ​ളി​ച്ച​മി​ല്ലാ​ത്തി​ട​ത്ത് ​കി​ട​ക്കു​ന്ന​ ​ഒ​രു​ ​ക​യ​റി​നെ​ ​ക​ണ്ടി​ട്ട് ​അ​തു​ ​പാ​മ്പാ​ണെ​ന്നു​ ​ധ​രി​ച്ച് ​പ​രി​ഭ്ര​മി​ക്കു​ന്ന​വ​ന്റെ​ ​ഭ്ര​മം​ ​നീ​ങ്ങ​ണ​മെ​ങ്കി​ൽ​ ​അ​വി​ടെ​ ​ക​ണ്ട​ത് ​ക​യ​ർ​ ​ത​ന്നെ​യാ​ണെ​ന്നു​ ​അ​വ​നു​ ​ബോ​ദ്ധ്യം​ ​വ​ര​ണം.​ ​അ​ത​ല്ലാ​തെ​ ​ആ​ ​ക​യ​റി​ൽ​ ​ക​ണ്ട​ ​പാ​മ്പ് ​ഇ​ഴ​ഞ്ഞു​ ​പോ​ക​ണ​മെ​ന്നു​ ​വി​ചാ​രി​ക്കാ​നാ​കു​മോ​?​ ​ഇ​ല്ലാ​ത്ത​ ​പാ​മ്പ് ​ഇ​ഴ​ഞ്ഞു​ ​പോ​കു​ന്ന​തെ​ങ്ങ​നെ​?​ ​അ​പ്പോ​ൾ​ ​അ​വി​ടെ​ ​പാ​മ്പ് ​ഇ​ല്ലെ​ന്ന​ ​ബോ​ദ്ധ്യം​ ​ഉ​റ​യ്ക്ക​ണ​മെ​ങ്കി​ൽ​ ​അ​വി​ടെ​ ​ക​ണ്ട​ ​ക​യ​റി​നെ​ത്ത​ന്നെ​ ​ആ​ശ്ര​യി​ക്ക​ണം.​ ​അ​തു​പോ​ലെ​യാ​ണ് ​സ്വാ​ഭാ​വി​ക​നി​ല​ ​കൈ​വി​ട്ടു​പോ​യ​ ​മ​ന​സി​നെ​ ​പൂ​ർ​വ​നി​ല​യി​ലെ​ത്തി​ക്കാ​ൻ​ ​അ​തേ​ ​മ​ന​സ് ​ത​ന്നെ​ ​വേ​ണ​മെ​ന്ന​ത് .​ ​ഈ​ ​മ​ന​സാ​ണ് ​ഓ​രോ​രു​ത്ത​രു​ടെ​യും​ ​ജീ​വി​തത്തെ ഒ​ളി​ഞ്ഞും​ ​തെ​ളി​ഞ്ഞു​മി​രു​ന്നു​കൊ​ണ്ട് ​ഒ​രു​ ​ചി​ത്ര​മെ​ന്നോ​ണം​ ​ര​ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ഒ​രു​ ​ചി​ത്രം​ ​ഉ​ണ്ടാ​കു​ന്ന​തി​നു​ ​പ്ര​ധാ​ന​മാ​യും​ ​മൂ​ന്ന് ​ഘ​ട​ക​ങ്ങ​ൾ​ ​ഒ​രു​മി​ച്ചു​ ​സ​മ്മേ​ളി​ക്കേ​ണ്ട​തു​ണ്ട്.​ ​ചി​ത്രം​ ​ആ​ലേ​ഖ​നം​ ​ചെ​യ്യ​പ്പെ​ടു​ന്ന​തി​നു​ള്ള​ ​അ​നു​യോ​ജ്യ​മാ​യ​ ​ഒ​രു​ ​പ്ര​ത​ലം,​ ​ചി​ത്ര​ത്തെ​ ​ആ​ ​പ്ര​ത​ല​ത്തി​ൽ​ ​ആ​ലേ​ഖ​നം​ ​ചെ​യ്യു​ന്ന​തി​നു​ള്ള​ ​പ്ര​തി​ഭ​ ​കൈ​മു​ത​ലാ​യി​ട്ടു​ള്ള​ ​ഒ​രു​ ​ചി​ത്ര​കാ​ര​ൻ​ ,​ ​ചി​ത്ര​കാ​ര​ന്റെ​ ​ഭാ​വ​ന​യി​ലി​രി​ക്കു​ന്ന​ ​ചി​ത്ര​ത്തെ​ ​പ്ര​ത​ല​ത്തി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നു​ ​ആ​വ​ശ്യ​മാ​യ​ ​ചാ​യം.​ ​ഇ​വ​ ​മൂ​ന്നി​ന്റെ​യും​ ​വേ​ണ്ടും​വ​ണ്ണ​മു​ള്ള​ ​പാ​ര​സ്പ​ര്യ​ത്തി​ൽ​ ​നി​ന്നും​ ​പി​റ​വി​കൊ​ള്ളു​ന്ന​ ​ഒ​രു​ ​ചി​ത്രം​ ​പോ​ലെ​യാ​ണു​ ​മ​ന​സ് ​ഒ​രാ​ളു​ടെ​ ​ജീ​വി​ത​ത്തെ​ ​ര​ചി​ക്കു​ന്ന​ത്.​ ​ഇ​വി​ടെ​ ​മ​ന​സി​നു​ ​ചി​ത്ര​കാ​ര​ന്റെ​ ​സ്ഥാ​ന​മാ​ണു​ള്ള​ത്.​ ​പ്ര​ത​ല​മാ​യി​രി​ക്കു​ന്ന​തു​ ​ശ​രീ​ര​വും​ ​ചാ​യ​മാ​യി​രി​ക്കു​ന്ന​ത് ​അ​ള​വി​ല്ലാ​തെ​ ​പെ​രു​കി​ക്ക​വി​യു​ന്ന​ ​വി​ഷ​യ​ങ്ങ​ളു​മാ​ണ്.​ ​ചാ​യ​ങ്ങ​ളെ​ ​അ​ള​വി​ല്ലാ​തെ​യും​ ​ക്ര​മ​മി​ല്ലാ​തെ​യും​ ​വാ​രി​വ​ലി​ച്ച് ​പ്ര​ത​ല​ത്തി​ൽ​ ​തേ​ച്ചാ​ൽ​ ​ന​ല്ലൊ​രു​ ​ചി​ത്ര​മു​ണ്ടാ​വു​ക​യി​ല്ല​ ​എ​ന്ന​തു​ ​പോ​ലെ​ ​വി​ഷ​യ​ങ്ങ​ളെ​ ​അ​ടു​ക്കും​ ​മു​റ​യു​മി​ല്ലാ​തെ​ ​വാ​രി​വ​ലി​ച്ച് ​ഉ​പ​യോ​ഗി​ച്ചാ​ൽ​ ​ഒ​രു​ ​ന​ല്ല​ ​ജീ​വി​ത​മു​ണ്ടാ​വു​ക​യു​മി​ല്ല.​ ​അ​പ്പോ​ൾ​ ​ഏ​തി​നും​ ​അ​തി​ന്റേ​താ​യ​ ​ഒ​രു​ ​മാ​ന​ത്ര​യം​ ​(​T​h​r​e​e​ ​Dimensi​o​n​s​)​ ​ആ​വ​ശ്യ​മാ​ണ്.

നീ​ളം​ ​പൊ​ക്കം​ ​വ​ണ്ണം​ ​ഇ​വ​യെ​യാ​ണു​ ​മാ​ന​ത്ര​യ​മെ​ന്നു​ ​പൊ​തു​വി​ൽ​ ​പ​റ​ഞ്ഞു​പോ​രു​ന്ന​ത്.​ ​ഒ​രു​ ​വ​സ്തു​വി​ന്റെ​യോ​ ​ജീ​വി​യു​ടെ​യോ​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ആ​കാ​ര​ത്തെ​ ​നി​ർ​ണ​യി​ക്കു​ന്ന​ത് ​ഈ​ ​മാ​ന​ത്ര​യ​മാണ്.​ ​ഇ​വ​ ​മൂ​ന്നും​ ​പ​ര​സ്പ​ര​ ​പൂ​ര​ക​മ​ല്ലെ​ങ്കി​ൽ​ ​ഒ​രു​ ​ച​രാ​ച​ര​വ​സ്തു​വി​നും​ ​സ്വാ​ഭാ​വി​ക​മാ​യ​ ​ഒ​രു​ ​ആ​കാ​ര​ ​നി​ല​യു​ണ്ടാ​വു​ക​യി​ല്ല.​ ​നീ​ള​മി​ല്ലാ​തെ​ ​പൊ​ക്ക​വും​ ​വ​ണ്ണ​വും​ ​കൊ​ണ്ടു​ ​മാ​ത്ര​മോ​ ​പൊ​ക്ക​മി​ല്ലാ​തെ​ ​നീ​ള​വും​ ​വ​ണ്ണ​വും​ ​കൊ​ണ്ടു​ ​മാ​ത്ര​മോ,​ ​വ​ണ്ണ​മി​ല്ലാ​തെ​ ​നീ​ള​വും​ ​പൊ​ക്ക​വും​ ​കൊ​ണ്ട് ​മാ​ത്ര​മോ​ ​എ​ന്തി​നെ​ങ്കി​ലും​ ​ഒ​രാ​കാ​ര​സൗ​ഷ്ഠ​വും​ ​ഉ​ണ്ടാ​കു​മോ​?​ ​ഇ​ല്ല.​ ​അ​തു​കൊ​ണ്ട് ​ഇ​പ്ര​കാ​ര​മൊ​രു​ ​മാ​ന​ത്ര​യം​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​നും​ ​ഉ​ണ്ടാ​വ​ണം.​ ​ശു​ദ്ധ​മാ​യ​ ​പ്ര​വൃ​ത്തി,​ ​ശു​ദ്ധ​മാ​യ​ ​വാ​ക്ക്,​ ​ശു​ദ്ധ​മാ​യ​ ​വി​ചാ​രം​ ​ഇ​താ​യി​രി​ക്ക​ണം​ ​ന​മ്മു​ടെ​ ​ജീ​വി​ത​ത്തി​നു​ണ്ടാ​യി​രി​ക്കേ​ണ്ട​ ​ആ​ ​മാ​ന​ത്ര​യം.

ഈ​ ​മാ​ന​ത്ര​യ​ത്തി​ലു​റ​ച്ച് ​ജീ​വി​ത​ത്തെ​ ​ക്ര​മ​പ്പെ​ടു​ത്തു​ന്ന​വ​ന്റെ​യും​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​ന്റെ​യും​ ​മ​ന​സ് ​ഒ​രി​ക്ക​ലും​ ​കെ​ട്ടു​പോ​വു​ക​യി​ല്ല.​ ​അ​വ​ൻ​ ​എ​പ്പോ​ഴും​ ​ല​ക്ഷ്യ​ത്തെ​ത്ത​ന്നെ​ ​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും​ ​ചെ​യ്യും.​ ​അ​വ​ൻ​ ​ക​യ​റി​ൽ​ ​പാ​മ്പി​നെ​യോ​ ​പാ​മ്പി​ൽ​ ​ക​യ​റി​നെ​യോ​ ​ക​ണ്ട് ​ഭ​യ​ക്കു​ക​യി​ല്ല.​ ​ആ​ചാ​ര​ത്തി​ൽ​ ​അ​നാ​ചാ​ര​ത്തെ​യും​ ​അ​നാ​ചാ​ര​ത്തി​ൽ​ ​ആ​ചാ​ര​ത്തെ​യും​ ​ക​ണ്ട് ​ഭ്ര​മി​ക്കു​ക​യി​ല്ല.​ ​വി​ശ്വാ​സ​ത്തി​ൽ​ ​അ​വി​ശ്വാ​സ​ത്തെ​യോ​ ​അ​വി​ശ്വാ​സ​ത്തി​ൽ​ ​വി​ശ്വാ​സ​ത്തെ​യോ​ ​ആ​രോ​പി​ക്കു​ക​യി​ല്ല.

ജാ​തി​യും​ ​മ​ത​വും​ ​ആ​ചാ​ര​വും​ ​വി​ശ്വാ​സ​വു​മെ​ല്ലാം​ ​വേ​ണ്ട​തി​ല​ധി​കം​ ​ദു​ഷി​ച്ചു​പോ​കു​ന്ന​ ​ഒ​രു​ ​സ​മൂ​ഹ​ത്തി​ലാ​ണു​ ​നാ​മി​ന്നു​ ​ജീ​വി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഈ​ ​സ​മൂ​ഹ​ത്തി​നു​ള്ള​ ​വ​ലി​യൊ​രു​ ​തി​രി​ച്ച​റി​വി​ന്റെ​ ​പാ​ഠ​മാ​ണ് ​ഗു​രു​ദേ​വ​ൻ​ ​ഒ​രു​ ​നൂ​റ്റാ​ണ്ടി​നു​ ​മു​ൻ​പു​ത​ന്നെ​ ​യു​ക്തി​വാ​ദി​ക​ളി​ൽ​ ​യു​ക്തി​വാ​ദി​യാ​യി​രു​ന്ന​ ​സ​ഹോ​ദ​ര​ൻ​ ​അ​യ്യ​പ്പ​നി​ലൂ​ടെ​ ​ഉ​പ​ദേ​ശി​ച്ചു​ ​ത​ന്ന​തെ​ന്നു​ ​ക​രു​ത​ണം.

മ​ത​മേ​താ​യാ​ലും​ ​മ​നു​ഷ്യ​ൻ​ ​ന​ന്നാ​വാ​ൻ​ ​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്ക​ണം.​ ​അ​ല്ലെ​ങ്കി​ൽ​ ​അ​ധ​:​പ​തി​ക്കും.​ ​വാ​ക്ക്,​ ​വി​ചാ​രം,​ ​പ്ര​വൃ​ത്തി​ ​ഇ​വ​ ​ശു​ദ്ധ​മാ​യി​രി​ക്ക​ണം.​ ​ഈ​ ​മൂ​ന്നു​വി​ധ​ത്തി​ലും​ ​തെ​റ്റു​ക​ൾ​ ​വ​ര​രു​ത്.​ ​തെ​റ്റു​ക​ൾ​ ​വ​ന്ന​തി​നു​ശേ​ഷം​ ​'​ഹൊ​ ​തെ​റ്റി​പ്പോ​യ​ല്ലോ​'​ ​എ​ന്നു​ ​തി​രു​ത്താ​ൻ​ ​സം​ഗ​തി​ ​വ​രാ​ത്ത​വ​ണ്ണം​ ​മ​ന​സ് ​ശു​ദ്ധ​മാ​യി​രി​ക്ക​ണം.​ ​അ​താ​ണു​ ​ജീ​വ​ന്മു​ക്താ​വ​സ്ഥ.

ഈ​ ​വി​ധം​ ​വാ​ക്കും​ ​വി​ചാ​ര​വും​ ​പ്ര​വൃ​ത്തി​യും​ ​ശു​ദ്ധ​മാ​ക്കി​ ​ജീ​വി​ത​ത്തെ​ ​അ​ഭി​മു​ഖീ​ക​രി​ക്കു​ക.​ ​ജീ​വി​തം​ ​ധ​ന്യ​മാ​ക​ട്ടെ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN EDIT
YOU MAY LIKE IN EDIT