ഡാമുകളിലൂടെ ഒരു ഗ്രാമം പുനർജനിക്കുന്നു

Saturday 12 January 2019 2:35 PM IST
village

അ​ഹ​മ്മ​ദാ​ബാ​ദ് ​:​ ​വ​ര​ണ്ടു​ണ​ങ്ങി​ ​ഇ​ല്ലാ​താ​യി​ക്കൊ​ണ്ടി​രു​ന്ന​ ​ഒ​രു​ ​ഗ്രാ​മം​ ​ചെ​റു​ഡാ​മു​ക​ളി​ലൂ​ടെ​യും​ ​നീ​രു​റ​വ​ക​ളി​ലൂ​ടെ​യും​ ​തി​രി​ച്ചു​വ​രാ​ൻ​ ​ഒ​രു​ങ്ങു​ന്ന​ ​കാ​ഴ്ച​യാ​ണ് ​മ​ദ്ധ്യ​പ്ര​ദേ​ശി​ലെ​ ​ജ​ഭു​വ​ ​ജി​ല്ല​യി​ലേ​ത്.​ ​വ​ര​ൾ​ച്ച​യും​ ​ദാ​രിദ്യ​വും​കൊ​ണ്ട് ​പൊ​റു​തി​മു​ട്ടി​യ​ ​നാ​ടാ​യി​രു​ന്നു​ ​കു​റ​ച്ചു​നാ​ൾ​മു​മ്പ് ​വ​രെ​യും​ ​ഇ​വി​ടം.​ ​എ​ന്നാ​ൽ​ ​ന​ദി​യൊ​ഴു​കു​ന്ന​ ​വ​ഴി​ക​ളി​ലെ​ല്ലാം​ ​ചെ​റു​ഡാ​മു​ക​ൾ​ ​നി​ർ​മ്മി​ച്ചാ​ണ് ​ഗ്രാ​മ​വാ​സി​ക​ൾ​ ​ഇ​തി​നെ​ ​മ​റി​ക​ട​ക്കാ​ൻ​ ​ത​യാ​റെ​ടു​ക്കു​ന്ന​ത്.​ ​

ഗം​ഗ,​ ​യ​മു​ന,​ ​ന​ർ​മ്മ​ദ​ ​തു​ട​ങ്ങി​യ​ ​ന​ദി​ക​ളെ​ല്ലാം​ ​സ​മീ​പ​ത്തു​ണ്ട്.​ ​പ​ക്ഷേ,​ ​മ​ഴ​യി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ ​വെ​ള്ളം​ ​ഒ​രു​തു​ള്ളി​പോ​ലും​ ​വ​ര​ണ്ട​ ​ഭൂ​മി​യി​ലേ​ക്ക് ​ഇ​റ​ങ്ങാ​റി​ല്ല.​ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ​ ​പ്ര​ത്യേ​ക​ത​ക​ളാ​യി​രു​ന്നു​ ​ഇ​തി​ന് ​കാ​ര​ണം.​ ​ഫ​ല​മോ​ ​കൃ​ഷി​ക​ൾ​ ​ന​ശി​ക്കു​ക​യും​ ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​ ​ചെ​യ്യു​ന്ന​തും​ ​സ്ഥി​ര​മാ​യി.​ ​ഇ​തി​ൽ​നി​ന്നൊ​രു​ ​മോ​ച​ന​മെ​ന്ന​ ​നി​ല​യി​ലാ​ണ് ​എ​ൻ.​എം​ ​സ​ദ്ഗു​രു​ ​ഫൗ​ണ്ടേ​ഷ​ൻ​ ​എ​ന്ന​ ​എ​ൻ.​ജി.​ഒ​ ​ചെ​ക്കു​ഡാ​മു​ക​ൾ​ ​എ​ന്ന​ ​ആ​ശ​യ​വു​മാ​യി​ ​രം​ഗ​ത്തെ​ത്തി​യ​ത്.​ ​ഒ​രു​ ​ചെ​ക്ക് ​ഡാ​മി​ന്റെ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​ശ​രാ​ശ​രി​ 4​ ​കോ​ടി​ ​രൂ​പ​യാ​ണ് ​ ചെ​ല​വാ​യ​ത്.​

ചെ​ക്ക് ​ഡാ​മു​ക​ളു​ടെ​ ​വ​ലു​പ്പ​മ​നു​സ​രി​ച്ച് ​ഈ​ ​തു​ക​ ​കൂ​ടി​യും​ ​കു​റ​ഞ്ഞും​ ​ഇ​രി​ക്കും.​​ജ​ല​സേ​ച​ന​ത്തി​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ചെ​ല​വേ​റി​യ​ ​വ​ൻ​ഡാ​മു​ക​ളേ​ക്കാ​ളും​ ​ത​ട​യ​ണ​യേ​ക്കാ​ളും​ ​ഇ​ര​ട്ടി​ ​പ്ര​യോ​ജ​നം​ചെ​യ്യു​ന്ന​വ​യാ​ണ് ​ഈ​ ​ചെ​ക്ക്ഡാ​മു​ക​ൾ​ ​എ​ന്നാ​ണ് ​പ​ദ്ധ​തി​യ്ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കി​യ​വ​ർ​ ​പ​റ​യു​ന്ന​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN INDIA
YOU MAY LIKE IN INDIA