കേരള സർവകലാശാല

Wednesday 13 February 2019 12:00 AM IST
kerala-university-
kerala university high court computer asistant grade2 appoinment

പ്രാക്ടിക്കൽ

എട്ടാം സെമസ്റ്റർ ബി.ടെക് (2013 സ്‌കീം സപ്ലിമെന്ററി) ഇൻഫർമേഷൻ ടെക്‌നോളജി ബ്രാഞ്ചിന്റെ പ്രാക്ടിക്കൽ 14 ന് യൂണിവേഴ്സിറ്റികോളേജ് ഒഫ് എൻജിനിയറിംഗ്, കാര്യവട്ടത്ത് നടക്കും.

അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസ്.സി മൈക്രോബയോളജിയുടെ പ്രാക്ടിക്കൽ 18, 19 തീയതികളിൽ എസ്.ഡികോളേജ് ആലപ്പുഴയിലും ബി.എസ്.സി ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (ബയോകെമിസ്ട്രികോർ)കോഴ്സിന്റെ പ്രാക്ടിക്കൽ 19 മുതലും ആരംഭിക്കും.


ടൈംടേബിൾ
25 മുതൽ ആരംഭിക്കുന്ന ബി.എ ആന്വൽ ബിരുദ സപ്ലിമെന്ററി പാർട്ട് I & II പരീക്ഷകളുടെ വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.


പരീക്ഷാഫീസ്

22 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ (സി.എസ്.എസ്) (2018 - 2020) പി.ജി പരീക്ഷയ്ക്ക് പിഴ കൂടാതെ 15 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

25 ന് ആരംഭിക്കുന്ന ബി.എൽ.ഐ.എസ്.സി (ഒരു വർഷം-2017 അഡ്മിഷൻ) പരീക്ഷയ്ക്ക് പിഴ കൂടാതെ 16 വരെയും 50 രൂപ പിഴയോടെ 18 വരെയും 125 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.


പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.എ ബിസിനസ് ഇക്കണോമിക്സ്, എം.എം.സി.ജെ, മ്യൂസിക്, മ്യൂസിക് (വയലിൻ), ഡാൻസ് (കേരള നടനം), സംസ്‌കൃതം സ്‌പെഷ്യൽ, സംസ്‌കൃതം സ്‌പെഷ്യൽ (വേദാന്ത, ന്യായ, വ്യാകരണ, സാഹിത്യ,ജ്യോതിഷ്യ) മലയാളം ലാംഗ്വേജ് & ലിറ്ററേച്ചർ, ഹിന്ദി ലാംഗ്വേജ് & ലിറ്ററേച്ചർ, എം.എസ്.സി മൈക്രോബയോളജി, ബയോഇൻഫർമാറ്റിക്സ്,പോളിമർ കെമിസ്ട്രി,ജ്യോഗ്രഫി പരീക്ഷാഫലം വെബ്‌സൈറ്റിൽ.


യോഗ വർക്‌ഷോപ്പ്

വേദാന്ത പഠനകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'യോഗ - സമ്പൂർണ ആരോഗ്യത്തിന്' എന്നപേരിൽ 16, 17 തീയതികളിൽയോഗ വർക്‌ഷോപ്പ് സംഘടിപ്പിക്കുന്നു. പങ്കെടുക്കാൻ താൽപര്യമുളളവർ 6282155861, 9400552206 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

ആർക്കും ശാസ്ത്രം പങ്കിടാം

ശാസ്ത്ര ദിനാഘോഷത്തോടനുബന്ധിച്ച് 19 ന് രാവിലെ 10 മണിക്ക് കാര്യവട്ടത്തെ ബയോ ഇൻഫർമാറ്റിക്സ് വകുപ്പ് സംഘടിപ്പിക്കുന്ന 'ആർക്കും ശാസ്ത്രം പങ്കിടാം' എന്ന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ശാസ്ത്രജ്ഞർ, ഗവേഷകർ,കോളേജ്/സ്‌കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർക്ക് അവതരിപ്പിക്കുന്ന വിഷയവുംപേരും 9745333875 എന്ന നമ്പറിലേയ്ക്ക് വാട്സാപ്പ് ചെയ്യാം.

തീയതി നീട്ടി

വിദൂര വിദ്യാഭ്യാസ വിഭാഗത്തിൽ കരാറടിസ്ഥാനത്തിൽ ഇംഗ്ലീഷ് ലക്ചററെ നിയമിക്കുന്നതിനുളള ഓൺലൈൻ അപേക്ഷകൾ 21 ന് 5 മണിവരെ സ്വീകരിക്കും. വിശദവിവരങ്ങൾ recruit.keralauniversity.ac.in ൽ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN KERALA
YOU MAY LIKE IN KERALA