SignIn
Kerala Kaumudi Online
Sunday, 05 May 2024 3.05 PM IST

രാഹുലിനെ അപമാനിച്ച അൻവറിനെതിരെ അന്വേഷണത്തിന് കോടതി നിർദ്ദേശം

pv-anwar

മണ്ണാർക്കാട്: രാഹുൽഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്നുപറഞ്ഞ പി.വി.അൻവർ എം.എൽ.എയ്‌ക്കെതിരെ ലഭിച്ച പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്താൻ പൊലീസിന് കോടതി നിർദ്ദേശം. മണ്ണാർക്കാട് ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്‌ട്രേട്ട് കോടതിയാണ് നാട്ടുകൽ പൊലീസിന് നിർദ്ദേശം നൽകിയത്. എറണാകുളം സ്വദേശി അഡ്വ. എം. ബൈജു നോയലിന്റെ പരാതിയിലാണ് ഉത്തരവ്. പി.വി.അൻവറിന്റെ പരാമർശത്തിനെതിരെ നിരവധി പരാതികൾ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ പൊലീസിന് ലഭിച്ചിട്ടുണ്ട്. എടത്തനാട്ടുകരയിലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പു റാലിക്കിടെയാണ് രാഹുൽഗാന്ധിക്കെതിരെ എം.എൽ.എ അപമാന പരാമർശം നടത്തിയത്. ഇതു സംബന്ധിച്ച് അഡ്വ. ബൈജു നാട്ടുകൽ പൊലീസിലും പാലക്കാട് പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PV ANWAR
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.