നിങ്ങളുടെ സ്മാർട്ട്ഫോൺ നഷ്ടമായാൽ​ വാട്സാപ്പ് സുരക്ഷിതമാക്കാൻ ചില വഴികളിതാ...

Wednesday 13 March 2019 4:51 PM IST
whatsapp

ഓരോ വാട്‌സ് ആപ്പ് അക്കൗണ്ടിലൂടെയും ആയിരക്കണക്കിന് മെസ്സേജുകളാണ് ദിവസവും ഓരോരുത്തരും പരസ്പരം അയക്കുന്നത്. രഹസ്യ ചാറ്റും ഔദ്യോഗിക ചാറ്റുകളും ഇതിൽ പെടും. സുരക്ഷയെ ബാധിക്കുന്ന മെസ്സേജുകളും ഏറെയാണ്. എന്നാൽ നിങ്ങളുടെ സ്മാർട്ട്‌ഫോൺ നഷ്ടമായാലോ? നിങ്ങളുടെ ചാറ്റുകൾക്ക് എന്ത് സംഭവിക്കും എന്നാലോചിച്ച് ഭയപ്പെടേണ്ട കാര്യമില്ല.

അത് നഷ്ടപ്പെടാതിരിക്കാനുള്ള ചില വഴികളുണ്ട്. നിലവിൽ നഷ്ടമായ ഫോണിൽ നിന്നും മെസ്സേജുകൾ വീണ്ടെടുക്കാനുള്ള സൗകര്യം വാട്‌സാപ്പിൽ വന്നുകഴിഞ്ഞു. വളരെ ലളിതമായ സംവിധാനത്തിലൂടെ നമുക്ക് ഇത് ഉപയോഗിക്കാൻ കഴിയും. അതിനായി ചില വഴികൾ നമുക്ക് നോക്കിയാലോ?

സിം കാർഡ് ലോക്ക്

സ്മാർട്ട് ഫോൺ നഷ്ടപ്പെട്ടാൽ ആദ്യം ചെയ്യേണ്ടത് നിങ്ങൾ ഉപയോഗിക്കുന്ന സിം കാർഡ് കണക്ഷൻ ഏതാണോ അവരുടെ കസ്റ്റ‌മർകെയറിൽ വിളിച്ച് നഷ്ടമായ സിം കാർഡ് ബ്ലോക്ക് ചെയ്യുക. വെരിഫിക്കേഷൻ ഇല്ലാതെ മറ്റൊരാൾക്കും നിങ്ങളുടെ വാട്‌സാപ്പ് ഉപയോഗിക്കാൻ സാധിക്കില്ല എന്നതിനാൽ മറ്റാരും അത് ഉപയോഗിക്കും എന്ന ഭയം വേണ്ട. നഷ്ടമായ സിംകാർഡിന്റെ അതേ നമ്പരിലുള്ള ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് എടുത്ത ശേഷം പഴയത് പോലെ തന്നെ നിങ്ങൾക്ക് വാട്‌സാപ്പ് ഉപയോഗം ആരംഭിക്കാം.

സിം കാർഡ് ലോക്കാണെങ്കിലും ഭയപ്പെടേണ്ടതില്ല. വൈ-ഫൈ ഉപയോഗിച്ച് അക്കൗണ്ട് റീ ആക്ടിവ് ചെയ്യാവുന്നതാണ്. ഒരു വ്യക്തിക്ക് ഒരു നമ്പരിൽ നിന്നും ഒന്നിലധികം വാട്‌സാപ്പ് ആക്കൗണ്ട് ഉപയോഗിക്കാൻ സാധിക്കില്ല. അതുകൊണ്ട് തന്നെ സിം കാർഡ് ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിലൂടെ നിങ്ങൾ സേഫ് സോണിലായിരിക്കും.

ഇ-മെയിൽ അയക്കാം
നിങ്ങൾക്ക് നഷ്ടമായ ആ നമ്പറിൽ ഇനി വാട്സാപ്പ് ഉപയോഗിക്കണ്ട എന്നിരിക്കട്ട അതിനും വഴിയുണ്ട്. support@whatsapp.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് വ്യക്തമായ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഒരു മെയിൽ അയച്ചാൽ മതിയാകും. ഇമെയിൽ അയക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം. നമ്പർ നഷ്ടമായ കാര്യവും അക്കൗണ്ട് ഡീ-ആക്ടിവേറ്റ് ചെയ്യണമെന്നും ഇ-മയെിലിൽ പ്രത്യേകം പരാമർശിക്കണം.

മെസ്സേജ് ബാക്ക് അപ്പ്
നഷ്ടപ്പെട്ട നമ്പരിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന അക്കൗണ്ട് വീണ്ടും ഓപ്പൺ ചെയ്തതിനു ശേഷം പഴയ മെസ്സേജുകൾ നമുക്ക് ബാക്കപ്പ് ചെയ്യാം. നിങ്ങളുടെ ഗൂഗിള്‍ ഡ്രൈവ്, ഐക്ലൗഡ് എന്നിവയിൽ ലോഡ് ചെയ്തിട്ടുള്ള മെസ്സേജുകൾ ബാക്കപ്പിലൂടെ വീണ്ടും എടുക്കാവുന്നതാണ്. ഇതിനു ശേഷം നിങ്ങളുടെ കോൺടാക്റ്റ്‌ ലിസ്റ്റി‌ലുള്ളവർക്ക് നിങ്ങളുടെ അക്കൗണ്ടിലേക്ക് മെസ്സേജ് അയക്കാവുന്നതാണ്.

എന്നാൽ 30 ദിവസം പെന്റിംഗ് ആയിരിക്കും എന്ന കാര്യം ശ്രദ്ധിക്കുക. പുതിയ ഫോണിൽ ആക്ടിവേറ്റ് ചെയ്ത വാട്‌സ് ആപ്പ് അക്കൗണ്ട് പഴയത് പോലെ തന്നെ നിങ്ങൾക്ക് ഉപയോിക്കാവുന്നതാണ്. എല്ലാ ഗ്രൂപ്പ് ചാറ്റ് മെസ്സേജുകളും മറ്റും ലഭിക്കും. 30 ദിവസത്തിനുള്ളിൽ അക്കൗണ്ട് ആക്ടിവേറ്റ് ചെയ്തില്ലെങ്കിൽ അക്കൗണ്ട് പൂർണമായും ഡിലീറ്റ് ആകുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE