ആമസോണിനും, ഫ്ളിപ്കാർട്ടിനും തിരിച്ചടി: ഇ-കൊമേഴ്സ് വെബ്സെെറ്റുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി സർക്കാർ

Friday 28 December 2018 1:28 PM IST
amazone-flipkart

ഫ്ളിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഇ-കൊമേഴ്സ് വെബ്സെെറ്റുകൾക്ക് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്. പ്രാദേശിക കമ്പനികളെ സംരക്ഷിക്കാനാണ് നിയന്ത്രണങ്ങളെങ്കിലും ഓൺലെെൻ ഉപഭോക്താക്കൾക്കും വൻ തിരിച്ചടിയായിരിക്കും ഈ നിയന്ത്രണം.

'ഓൺലൈൻ സൈറ്റുകളുടെ കച്ചവട രീതി രാജ്യത്തെ വിപണിയെ ബാധിക്കുന്നുണ്ട്. കമ്പനികളുമായി നേരിട്ടെത്തുന്ന 'എക്‌സ്‌ക്ലൂസീവ് വിൽപന കരാറി'ന്റെ അടിസ്ഥാനത്തിൽ അവർക്ക് താരതമ്യേന കുറഞ്ഞ നിരക്കിലാണ് ഉൽപ്പന്നങ്ങൾ വിൽക്കാൻ സാധിക്കുന്നത്. ഇത് വിപണിയിൽ അസ്വസ്ഥത സൃഷ്ടിക്കുകയാണെന്നും' വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഒാൺ ലെെൻ മാർക്കറ്റ് സംവിധാനത്തിൽ എല്ലാവരും തുല്യ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.

ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകളുടെ ഓഫർ വിൽപനയ്‌ക്കെതിരെ ചില്ലറ വ്യാപാര മേഖലയിൽ നിന്നും പരാതി ഉയർന്നിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ നിയനം കൊണ്ടുവരുന്നതെന്നും മന്ത്രാലയം പറഞ്ഞു. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകൾക്ക് ഏതെങ്കിലും വിധത്തിൽ ഓഹരി പങ്കാളിത്തമുള്ള സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ അവരുടെ വെബ്‌സൈറ്റ് വഴി വിൽപനയ്‌ക്ക് വെയ്‌ക്കുന്നതും സർക്കാർ വിലക്കും.
പുതിയ നിയമം ഫെബ്രുവരി ഒന്നുമുതലാണ് നിലവിൽ വരിക. സ്‌മാർട്‌ഫോൺ വിൽപനയെയായിരിക്കും ഇത് കൂടുതലും ബാധിക്കുക. കാരണം കൂടുതൽ സ്‌മാർട് ഫോണുകളും ഇ-കൊമേഴ്സ് വെബ്സെെറ്റുകൾ വഴിയാണ് വിൽക്കപ്പെടുന്നത്. ആമസോണിനും, ഫ്ളിപ്കാർട്ടിനുമാണ് പുതിയ നിയമം ഏറെ വെല്ലുവിളിയാവുക.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN LIFESTYLE
YOU MAY LIKE IN LIFESTYLE