'പരനാറി"പരാമർശം: മുഖ്യമന്ത്രിയെ പിന്തുണച്ച് കോടിയേരി

Monday 15 April 2019 12:18 AM IST
kodiyeri-balakrishnan

തിരുവനന്തപുരം : എൻ.കെ. പ്രേമചന്ദ്രനെ പരനാറിയെന്ന് വിശേഷിപ്പിച്ചതിനെ ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ആരെയും വ്യക്തിപരമായി അവഹേളിച്ചിട്ടില്ല. ഓരോരുത്തരെയും അവർക്ക് അർഹതപ്പെട്ട പേരല്ലേ വിളിക്കാൻ പറ്റൂ എന്നും കോടിയേരി പറഞ്ഞു.

ലീഗ് മതമൗലികവാദ പാർട്ടി
മുസ്ളിം ലീഗ് മതമൗലികവാദ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ്. എസ്.ഡി.പി.ഐയും ജമാഅത്തെ ഇസ്ളാമിയുമായി കൂട്ടുകെട്ടുണ്ടാക്കി. അതേസമയം,​ ഐ.എൻ.എൽ മതേതര പാർട്ടിയാണ്. തമിഴ്നാട്ടിൽ ഡി.എം.കെയുമായാണ് സി.പി.എമ്മിന്റെ സഖ്യം. തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐയുടെയും ആർ.എസ്.എസിന്റെയും വോട്ട് സി.പി.എമ്മിന് വേണ്ട. മറ്റ് പാർട്ടികളിലെ സാധാരണക്കാരുടെ വോട്ട് സി.പി.എമ്മിന് കിട്ടാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
YOU MAY LIKE IN LOKSABHA POLL 2019