SignIn
Kerala Kaumudi Online
Wednesday, 30 September 2026 11.54 PM IST

എൻജിനിയറിംഗ് വിദ്യാർത്ഥി മുങ്ങി മരിച്ചു

hobsandeep

രാജാക്കാട്: എല്ലക്കല്ല് ചുനയംമാക്കൽ വെള്ളച്ചാട്ടത്തിന് സമീപം കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരാബാദ് സ്വദേശി സന്ദീപാണ് (20) മരിച്ചത്. തൊടുപുഴ നിന്നുള്ള സ്‌കൂബാ ടീമാണ് ഇന്നലെ രാത്രിയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സന്ദീപിനെ കാണാതാകുന്നത്. അഞ്ച് പേരടങ്ങുന്ന എൻജിനീയറിങ് വിദ്യാർത്ഥികളുടെ സംഘമാണ് മൂന്നാർ സന്ദർശിക്കുന്നതിനായി എത്തിയത്. പിന്നീട് ഇവർ എല്ലക്കല്ലിലെത്തി കുളിക്കാനിറങ്ങുകയായിരുന്നു. പാറയിൽ ചവിട്ടുന്നതിനിടെ കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നെന്നാണ് വിവരം. നല്ല ഒഴുക്കും കയവുമുള്ള സ്ഥലമാണിത്. വെള്ളത്തൂവൽ പൊലീസും നാട്ടുകാരുമാണ് ആദ്യം സ്ഥലത്തെത്തി പരിശോധന നടത്തിയത്. പിന്നാലെ ഫയർഫോഴ്‌സും തൊടുപുഴയിൽ നിന്നുള്ള സ്‌കൂബാ ടീമുമെത്തി. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATHS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ