SignIn
Kerala Kaumudi Online
Monday, 21 September 2026 9.40 AM IST

ലോകത്ത് കൊവിഡ് ബാധിതർ 9.80 കോടി; മരണം 20,97,776

world-covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 9,8034,022 ആയി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം ഏഴ് കോടി പിന്നിട്ടു. 20,97,776 പേർ മരണമടഞ്ഞു.

അമേരിക്ക, ഇന്ത്യ, ബ്രസീൽ,റഷ്യ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് രോഗികളുടെ എണ്ണത്തിൽ ആദ്യത്തെ അഞ്ച് സ്ഥാനങ്ങളിലുളളത്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ഒന്നരലക്ഷത്തിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. 4.19 ലക്ഷം പേർ മരിച്ചു. ഒന്നര കോടിയോളം പേരാണ് സുഖംപ്രാപിച്ചത്.

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 13,000ത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,06,25,420 രോഗബാധിതരാണ് ഉളളത്. നിലവിൽ 1.90ലക്ഷം പേർ മാത്രമേ ചികിത്സയിലുളളൂ. 1,02,81,391 പേർ രോഗമുക്തി നേടി. 1.53 ലക്ഷം പേർ മരിച്ചു.

ബ്രസീലിൽ എൺപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉളളത്. 2.14 ലക്ഷം പേർ മരിച്ചു. റഷ്യയിൽ മുപ്പത്തിയാറ് ലക്ഷം പേർക്കും, ബ്രിട്ടനിൽ മുപ്പത്തിയഞ്ച് ലക്ഷം പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ കഴിഞ്ഞ ദിവസം മുപ്പത്തിയേഴായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, COVID, CORONAVIRUS, COVID POSITIVE, COVID TEST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ